മത്തങ്ങാത്തലയൻ തിമിംഗലം

മത്തങ്ങാത്തലയൻ തിമിംഗിലം
Melon-headed whale
വലിപ്പത്തിൽ ശരാശരി മനുഷ്യനുമായുള്ള ഒരു താരതമ്യചിത്രം
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Infraorder: Cetacea
Family: Delphinidae
Genus: Peponocephala
Species: P. electra
Binomial name
Peponocephala electra
(Gray, 1846)
Melon-headed whale range

ഡോൾഫിൻ കുടുംബത്തിൽ പെട്ട ഒരു സസ്തനിയാണ് മത്തങ്ങാത്തലയൻ തിമിംഗിലം[1][2] (ശാസ്ത്രീയനാമം: Peponocephala electra). ഇലക്ട്രാ ഡോൾഫിൻ എന്നും അറിയപ്പെടുന്നു. കറുത്തനിറം. ജനിക്കുമ്പോൾ ഒരു മീറ്ററോളം നീളവും 10-15 കിലോഗ്രാമോളം ഭാരവും കാണുന്ന ഇവയ്ക്ക് വളർച്ചയെത്തുമ്പോൾ 3 മീറ്റർ വരെ നീളവും 200 കിലോഗ്രാം വരെ ഭാരവും കാണും. ശരാശരി ആയുർദൈർഘ്യം 20 വർഷമാണ്. നൂറോളമുള്ള കൂട്ടങ്ങളായിട്ടാണ് സഞ്ചാരിക്കുന്നത്[3]. മത്തങ്ങാ പോലുള്ള വലിയ തല ഇവയെ മറ്റ് ഡോൾഫിനുകളിൽനിന്നും തിരിച്ചറിയാൻ സഹായിക്കുന്നു. കൂന്തലുകളാണ് പ്രധാന ആഹാരം. ഉഷ്ണമേഖലാപ്രദേശത്തെ സമുദ്രഭാഗങ്ങളിൽ ഇവ കൂടുതലും കാണപ്പെടുന്നു. ആഴക്കടലിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. ഇന്ത്യയിലെ വിശാഖപട്ടണത്തെ കടലിൽ ഇവയെ അപൂർവ്വമായി കാണാം.

ഇതുകൂടി കാണുക

അവലംബം

  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-31. Retrieved 2011-08-30.


പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya