മദാം ഡി പോമ്പദൂർ അറ്റ് ഹെർ തമ്പൂർ ഫ്രെയിം![]() 1753-64 നും ഇടയിൽ ഫ്രാങ്കോയിസ്-ഹുബർട്ട് ഡ്രോയിസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മദാം ഡി പോമ്പദൂർ അറ്റ് ഹെർ തമ്പൂർ ഫ്രെയിം. മാഡം ഡി പോംപഡോർ ചിത്രത്തയ്യൽ ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്നു.[1] ലൂയി പതിനാലാമന്റെ കൊട്ടാരത്തിലെ പ്രധാന ഛായാചിത്രകാരനായിരുന്നു ഡ്രോയിസ്. 1763/4 ൽ മദാം ഡി പോമ്പദൂറിന്റെ ഈ ചിത്രം അദ്ദേഹം നിർമ്മിക്കുകയും 1764-ലെ വസന്തകാലത്ത് പോമ്പദൂറിന്റെ മരണശേഷം പൂർത്തിയാക്കുകയും ചെയ്തു. ചിത്രത്തിൽ പിന്നീട് ചേർത്ത ചതുരാകൃതിയിലുള്ള ക്യാൻവാസിലാണ് ഇരിക്കുന്ന പോമ്പദൂറിന്റെ തല വരച്ചിരിക്കുന്നത്. അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ തല ചിത്രീകരിച്ചിരിക്കാം. ബാക്കിയുള്ളവ മദാം ഡി പോമ്പദൂറിന്റെ മരണശേഷം ചേർത്തു. മദാം ഡി പോമ്പദൂർ 1721-ൽ ജീൻ-ആന്റോനെറ്റ് പോയസൺ ആയി ജനിച്ചു. 1745-ൽ അവർ ഔദ്യോഗിക യജമാനത്തിയാകുകയും മാർക്വിസ് ഡി പോമ്പദൂർ ആകുകയും ചെയ്തു. ചിത്രം മദാം ഡി പോമ്പദൂറിനെ സംസ്കാരമുള്ള സ്ത്രീയായി കാണിക്കുന്നു. എംബ്രോയിഡറി മാത്രമല്ല, മാൻഡോലിൻ, ബുക്ക് കേസ്, പ്രിന്റുകളുടെ പോർട്ട്‌ഫോളിയോ, ഒരു ചെറിയ നായ എന്നിവയും "മാന്യയും സംസ്കാരമുള്ള" സ്ത്രീയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചിത്രം മദാം ഡി പോമ്പദൂർ ഒരു ടാംബർ എംബ്രോയിഡറി ചെയ്യുന്നതായി കാണിക്കുന്നു. (അവരുടെ കൈകളുടെ സ്ഥാനത്ത് നിന്ന് കണ്ടെത്താൻ കഴിയും).[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia