മദ്ധ്യ സുലവേസി
![]() മദ്ധ്യ സുലവേസി (ഇന്തോനേഷ്യൻ: സുലവേസി തെൻഗാ) സുലവേസി ദ്വീപിന്റെ മദ്ധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഇന്തോനേഷ്യയുടെ ഒരു ഒരു പ്രവിശ്യയാണ്. ഇതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും പാലു നഗരമാണ്. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരമുള്ള ഈ പ്രവിശ്യയിലെ ജനസംഖ്യ 2,633,420 ആയിരുന്നു. 2010 ജനുവരിയിലെ ഔദ്യോഗിക കണക്കുകൾ അനുസരിച്ചു ജനസംഖ്യ 2,839,290 ആയിരുന്നു. 1964 ൽ സ്ഥാപിതമായ മദ്ധ്യ സുലവേസി പ്രവിശ്യയുടെ വിസ്തീർണ്ണം 61,841.29 ചതുരശ്ര കിലോമീറ്റർ (23,877 ചതുരശ്ര മൈൽ) ആണ്.[1] ഈ പ്രവിശ്യയുടെ അതിരുകൾ വടക്ക് ഗോറോണ്ടാലോ, തെക്കുഭാഗത്ത് പടിഞ്ഞാറൻ സുലവേസി, തെക്കൻ സുലവേസി, തെക്കുകിഴക്കൻ സുലവേസി എന്നിവയും കിഴക്ക് മലുക്കു, പടിഞ്ഞാറ് മകസ്സാർ കടലിടുക്ക് എന്നിവയുമാണ്. കൈലി, ടോളിറ്റോളി തുടങ്ങിയ പല വംശീയ ഗ്രൂപ്പുകളും അധിവസിക്കുന്ന ഈ പ്രവിശ്യ വളരെ വൈവിധ്യമാർന്ന ഒരു പ്രദേശമായി മാറുന്നു. ഈ പ്രവിശ്യയിലെ ഔദ്യോഗിക ഭാഷ ഇന്തോനേഷ്യയാണ്, ഇത് ഔദ്യോഗിക ആവശ്യങ്ങൾക്കും വംശീയ ഗ്രൂപ്പുകൾക്കിടയിലെ ആശയവിനിമയത്തിനും ഉപയോഗിക്കുന്നു. അതേസമയം മദ്ധ്യ സുലവേസിയിലെ തദ്ദേശീയരായ ആളുകൾ പല തദ്ദേശീയ ഭാഷകളും സംസാരിക്കുന്നുണ്ട്. പ്രവിശ്യയിലെ പ്രധാന മതം ഇസ്ലാം മതമാണ്, അതിനുശേഷം പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും ക്രിസ്തുമതി പിന്തുടരുന്നവരാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ബനാവാ രാജവംശം, ടാവൈലി രാജവംശം, സിഗി രാജവംശം, ബാൻഗ്ഗാ രാജവംശം, ബൻഗ്ഗായി രാജവംശം എന്നിങ്ങനെ മധ്യ സുലവേസിയിൽ നിരവധി രാജവംശങ്ങൾ സ്ഥാപിതമായിട്ടുണ്ട്. മദ്ധ്യ സുലവേസിയിലെ രാജവംശങ്ങൾക്കുമേൾ ഇസ്ലാം മതത്തിന്റെ സ്വാധീനം പതിനാറാം നൂറ്റാണ്ടിലാണ് അനുഭവപ്പെട്ടു തുടങ്ങിയത്. തെക്കൻ സുലവേസിയിലെ രാജ്യങ്ങളുടെ വികാസത്തിന്റെ ഫലമായിട്ടാണ് മദ്ധ്യ സുലവേസിയിൽ ഇസ്ലാമിന്റെ വ്യാപനമുണ്ടായത്. ഇതിന്റെ ആദ്യം സ്വാധീനം എത്തിയത് ബോൺ, വജോ രാജ്യങ്ങളിൽനിന്നായിരുന്നു. ഡച്ച് വ്യാപാരികൾ പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശത്തേയ്ക്ക് എത്തിച്ചേർന്നു. പ്രദേശത്തെ കടൽക്കൊള്ളയെ നേരിടാനായി ഇന്നത്തെ പാരിഗിയിൽ ഡച്ചുകാർ പല കോട്ടകളും നിർമ്മിച്ചിരുന്നു. പിന്നീട് ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായി പ്രദേശം പിടിച്ചെടുക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻകാർ ഡച്ചുകാരെ പുറത്താക്കുന്നതിന് മുൻപുള്ള മൂന്ന് നൂറ്റാണ്ടുകൾ ഇൻഡീസിന്റ ഭാഗമായിരുന്നു ഈ പ്രവിശ്യ. ജപ്പാന്റെ കീഴടങ്ങലിനുശേഷം, പുതിയ ഇന്തോനേഷ്യൻ റിപ്പബ്ലിക്കിലേയ്ക്ക് ഈ പ്രദേശം കൂട്ടിച്ചേർക്കപ്പട്ടു. തുടക്കത്തിൽ, 1964 ഏപ്രിൽ 13 ന് വിഭജിക്കപ്പെടുന്നതിനു മുമ്പ് ഈ പ്രദേശം വടക്കൻ സുലവേസിയുടെ ഭാഗമായിരുന്നു. ചരിത്രംലോർ ലിൻഡു ദേശീയോദ്യാനത്തിന്റെ ഭാഗത്ത് 400 ലധികം ഗ്രാനൈറ്റ് മഹാശിലാസ്‌മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ ഏകദേശം 30 എണ്ണം മനുഷ്യ രൂപങ്ങളെ പ്രതിനിധീകരിക്കുന്നു. ഏതാനും സെന്റീമീറ്ററിൽ മുതൽ ഏകദേശം 4.5 മീറ്റർ (15 അടി) വ്യത്യാസമുള്ള വലിപ്പത്തിലാണ് ഇവ കാണപ്പെടുന്നത്. മെഗാലത്തുകളുടെ യഥാർത്ഥ ലക്ഷ്യം ഇന്നും അജ്ഞാതമാണ്.[2] ഈ പ്രദേശത്തു കാണപ്പെടുന്ന മറ്റു മെഗാലിത്തുകളിൽ മൂടിയോടുകൂടിയ (തുത്തുന) വലിയ കൽഭരണികളാണ് (കലമ്പ). വിവിധ ആർക്കിയോളജിക്കൽ പഠനങ്ങളിൽനിന്നു ഈ കൊത്തുപണികൾ നടത്തിയിരിക്കുന്നത് ക്രി.മു. 3000 മുതൽ എഡി 1300 വരെയുള്ള കാലഘട്ടത്തിലാണെന്ന് കണ്ടെത്തിയിരുന്നു.[3] മദ്ധ്യ സുലവേസി പ്രവിശ്യയിൽ നിരവധി പ്രാചീന ഗുഹകളുണ്ട്. ഇതിൽ ഏഴെണ്ണത്തിൽ പുരാതന ചിത്രങ്ങളുള്ളവയാണ്. 2011 ൽ ഇന്തോനേഷ്യൻ, ഓസ്ട്രേലിയൻ സംഘങ്ങൾ സംയുക്തമായി നടത്തിയ പഠനങ്ങൾ പ്രകാരം, ഈ ചിത്രങ്ങൾ 40,000 വർഷങ്ങൾക്ക് മുൻപ് വരച്ച ചിത്രങ്ങളായിരുന്നുവെന്നു കണ്ടെത്തിയിരുന്നു (യൂറോപ്പിലെ ഏറ്റവും പുരാതനമായ ചിത്രങ്ങളായി കരുതപ്പെടുന്നതും സ്പെയിനിലെ മോണ്ടെ കാസ്റ്റില്ലോയിലെ ഗുഹകളിൽ കണ്ടെത്തിയ ചിത്രങ്ങളുടെ ഏകദേശം അതേ പഴക്കമുള്ളതുമായിരുന്നു ഇവിടെ കണ്ടെത്തിയവ). അവലംബം
|
Portal di Ensiklopedia Dunia