മദൻലാൽ പഹ്‌വ![]() മഹാത്മാഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയവരിൽ ഒരാളാണ് മദൻ ലാൽ പഹ്വ (പഞ്ചാബിയിൽ ਮਦਨਲਾਲ ਪਾਹਵਾ).ഇന്ത്യ വിഭജനത്തിനുശേഷം അഭയാർത്ഥിയായി 1947 ൽ അദ്ദേഹം ഇന്ത്യയിലെത്തി. അഭയാർഥികളുടെ ദുരവസ്ഥ ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ പ്രധാന നേതാവായ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ അദ്ദേഹത്തിന്റെ കോപം രൂക്ഷമാക്കി. 1948 ജനുവരി 20 ന് ന്യൂഡൽഹിയിലെ ബിർള ഹൗസിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ഗാന്ധിയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. പിന്നീട് 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയപ്പോൾ മദൻ ലാലിനെതിരെ കൊലപാതകശ്രമം ഫയൽ ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുൻകാലജീവിതംമദൻലാൽ പഹ്വ ഇപ്പോൾ പാകിസ്താനിലുള്ള മോണ്ടുഗോമറി ജില്ലയിൽ പാക്പത്താൻ പട്ടണത്തിൽ ജനിച്ചു. ചെറുപ്പത്തിൽ അമ്മയുടെ മരണത്തെ തുടർന്ന് അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. മെട്രിക്കുലേഷന് ശേഷം നാട് വിട്ട് ബോംബയിൽ റോയൽ ഇന്ത്യൻ നേവിയിൽ വയർലെസ്സ് ഓപ്പറേറ്റർ ജോലി ചെയ്തു. രണ്ടാം ലോക മഹായുദ്ധം കാരണം ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി മറ്റൊരു ജോലിക്ക് ശ്രമിക്കവേ ഇന്ത്യ പാക് വിഭജനം നടന്നു. ക്രൂരമായ വംശീയഹത്യ വ്യാപകമായി. രക്ഷപെടുന്നതിനിടയിൽ അച്ഛൻ കൊല്ലപ്പെട്ടു. അച്ഛന്റെ ഛിന്നഭിന്നമായ മൃതദേഹം കണ്ട മദൻലാൽ വിഭജനത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യുന്നതിന് തുല്യ മാനസികാവസ്ഥ പ്രകടിപ്പിച്ച വിഷ്ണു കർക്കറെയുമായി പരിചയപ്പെട്ടു. മഹാത്മാഗാന്ധി സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ബോംബ് എറിഞ്ഞതിന് പിടിക്കപ്പെട്ടു. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. അവലംബം
|
Portal di Ensiklopedia Dunia