മദർ ആൻഡ് സൺ (റഷ്യൻചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" അലക്സാണ്ടർ സക്കുറോവ് സംവിധാനം ചെയ്ത 1997-ലെ റഷ്യൻ ചലച്ചിത്രമാണ് മദർ ആൻഡ് സൺ (Russian: Мать и сын, Mat i syn).[1] അമ്മയും മകനും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഈ ചിത്രത്തിലൂടെയാണ് സുഖറോവ് അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്നത്. മാനുഷിക ബന്ധങ്ങളിലെ അർഥതലങ്ങൾ തേടുന്ന ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രമാണിത്. ഈ ത്രയത്തിലെ രണ്ടാമത് ചിത്രം ഫാദർ ആൻഡ് സൺ 2003-ൽ പുറത്തിറങ്ങുകയും മൂന്നാമത് ചിത്രം ടു ബ്രദേർഴ്സ് ആൻഡ് എ സിസ്റ്റർ നിർമ്മാണ ഘട്ടത്തിലുമാണ്. കഥാപശ്ചാത്തലംരോഗശയ്യയിലായ അമ്മയും അമ്മയെ പരിചരിക്കുന്ന മകനും തമ്മിലുള്ള ഗാഢബന്ധമാണ് ചിത്രത്തിന്റെ ഇതിവൂത്തം. ഒരു റഷ്യൻ ഭൂപ്രദേശത്ത് ഒറ്റപ്പെട്ട വീട്ടിൽ വസിക്കുന്ന അമ്മയും മകനും മാത്രമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. റഷ്യൻ ഗ്രാമപ്രദേശങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്. ഛായാഗ്രഹണംഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ചിത്രത്തിലെ ഛായാഗ്രഹണം. വിവിധതരം ലെൻസുകൾ, പെയ്ന്റ് ചെയ്ത് ഗ്ലാസുകൾ, കണ്ണാടികൾ, എന്നിവ ഉപയോഗിച്ച് പ്രകൃതിയുടെ തനതായ ശബ്ദങ്ങൾ സമന്വയിപ്പിച്ച് അവിസ്മരണീയമായ ദൃശ്യങ്ങൾ ഒരിക്കിയിരിക്കുന്നു. [2] പുരസ്കാരങ്ങൾ
Best Directing - Best Photography - A. Fedorov Best Design - V. Zelinskaya Best Sound Design - V. Persov
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia