മധുര റെയിൽവേ ഡിവിഷൻ
ദക്ഷിണ റെയിൽവേയുടെ ഭാഗമായി 1956-ൽ രൂപീകരിച്ച ഒരു റെയിൽവേ ഡിവിഷനാണ് മധുര റെയിൽവേ ഡിവിഷൻ. ഏകദേശം 1356 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടിപ്പാതയുടെ നിയന്ത്രണം നിർവ്വഹിക്കുന്ന ഈ റെയിൽവേ ഡിവിഷൻ ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ കൂടിയാണ്.[1] മധുര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഡിവിഷനു കീഴിൽ കൊല്ലം ജില്ലയിലെ കിളികൊല്ലൂർ വരെയുള്ള ഭാഗവും തമിഴ്നാട്ടിലെ 12 ജില്ലകളും ഉൾപ്പെടുന്നു.[2] മധുരൈ റെയിൽവേ ഡിവിഷനിൽ നിന്ന് മികച്ച വരുമാനമാണ് ഇന്ത്യൻ റെയിൽവേക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.[3] ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷനുകളിൽ ഒന്നായിരുന്ന മധുര റെയിൽവേ ഡിവിഷൻ വിഭജിച്ചാണ് 1979-ൽ തിരുവനന്തപുരം ഡിവിഷൻ രൂപീകരിച്ചത്. ചരിത്രം1857-ൽ മധുരയെ ദിണ്ടിഗൽ വഴി തിരുച്ചിറപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാത ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത വർഷം മധുരയെ തൂത്തുക്കുടിയുമായി ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയുടെ നിർമ്മാണം പൂർത്തിയായി.[1][1] അതിനുശേഷം രൂപംകൊണ്ട തീവണ്ടിപ്പാതകളാണ്;
മധുര റെയിൽവേ ഡിവിഷൻ രൂപീകരണംഎറണാകുളം - തിരുവനന്തപുരം തീവണ്ടിപ്പാത, തിരുവനന്തപുരം - നാഗർകോവിൽ - തിരുനെൽവേി - മധുര തീവണ്ടിപ്പാത, കൊല്ലം - ചെങ്കോട്ട - തിരുനെൽവേലി പാത, രാമേശ്വരം -മാനാമധുര - മധുര പാത, മാനാമധുര - കാരായ്ക്കുടി -തിരുച്ചിറപ്പള്ളി പാത, മധുര -ദിണ്ഡിഗൽ - പൊള്ളാച്ചി പാത എന്നിവയെ ചേർത്തുകൊണ്ട് 1956-ൽ മധുര റെയിൽവെ ഡിവിഷൻ രൂപീകരിച്ചു. മധുര - ബോഡിനായ്ക്കന്നൂർ പാത ഒഴികെ മറ്റെല്ലാ പാതകളും ബ്രോഡ്ഗേജാക്കി മാറ്റിയിട്ടുണ്ട്. 1979-ൽ മധുര റെയിൽവേ ഡിവിഷന്റെ ചില ഭാഗങ്ങ൮ ഉൾപ്പെടുത്തി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ രൂപീകരിച്ചു.[4][5] ഭരണനിർവ്വഹണംമധുര റെയിൽവേ ഡിവിഷനു കീഴിലുള്ള തീവണ്ടിപ്പാത കേരളം, തമിഴ്നാട് എന്നീ രണ്ടു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. തമിഴ് നാട്ടിലെ കോയമ്പത്തൂർ, ദിണ്ഡിഗൽ, മധുരൈ, പുതുക്കോട്ടൈ, രാമനാഥപുരം, ശിവഗംഗ, തേനി, തിരുപ്പൂർ, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, തിരുനെൽവേലി വിരുദുനഗർ എന്നീ ജില്ലകളും കേരളത്തിലെ കൊല്ലം ജില്ലയിൽ കിളികൊല്ലൂർ വരെയുള്ള ഭാഗവും മധുര റെയിൽവേ ഡിവിഷനിൽപ്പെടുന്നു.[6] തീവണ്ടി നിലയങ്ങൾമധുര റെയിൽവേ ഡിവിഷനു കീഴിലുള്ള റെയിൽവേ സ്റ്റേഷനുകൾ ചുവടെ ചേർക്കുന്നു.[7][8]
Stations closed for Passengers -
സേവനങ്ങൾനിത്യേനയുള്ള തീവണ്ടികൾ
പ്രത്യേക തീവണ്ടികൾ
സ്റ്റേഷനുകൾ
ഇതും കാണുകഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia