മധുരു ഓയ ദേശീയോദ്യാനം
ശ്രീലങ്കയിൽ 1983 നവംബർ 9 ന് നിലവിൽ വന്ന മധുരു ഓയ ദേശീയോദ്യാനം മഹാവേലി റിവർ പ്രൊജക്ടിന്റെ കീഴിലുളള നാലു ദേശീയോദ്യാനങ്ങളിലൊന്നാണ്. വന്യമൃഗങ്ങളുള്ള പ്രദേശങ്ങളും, ആനകളെയും, മധുരു ഓയയിലെ 5 ജലസംഭരണികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ഒരു ദേശീയോദ്യാനമാണിത്. [2]ശ്രീലങ്കയിലെ ആദിമനിവാസികളായ വെദ്ധാ വംശജർ ഉദ്യാനാതിർത്തിയിലെ ഹെനിൻഗലയിൽ കാണപ്പെടുന്നു.[3] കൊളംബോയിൽ നിന്നും 288 കിലോമീറ്റർ വടക്കു-കിഴക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[4] ചരിത്രംഈ ദേശീയോദ്യാനം മഹാവേലി റിവർ പ്രൊജക്ടിന്റെ കീഴിലുളള നാലു ദേശീയോദ്യാനങ്ങളിലൊന്നാണ്. വാസ്‍ഗമുവ, ഫ്ലഡ് പ്ലെയിൻസ്, സോമവതിയ എന്നിവയാണ് മറ്റു മൂന്ന് ദേശീയോദ്യാനങ്ങൾ.[5] 1980-ൽ മണ്ണുകൊണ്ടുള്ള ഒരു പഴയ തകർന്ന ബണ്ടിനോട് ചേർന്ന് 30 അടി ഉയരവും 30 അടി വിസ്താരവും 219 അടി നീളവുമുള്ള ഒരു പുരാതന വാട്ടർ ഷട്ടർ ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിരുന്നു. കല്ലുകൊണ്ടുള്ള സ്ലാബും ഇഷ്ടികക്കല്ലുകളും ഉപയോഗിച്ചാണ് ഷട്ടർ നിർമ്മിച്ചിരുന്നത്. രണ്ടു പാളികളായിട്ടാണ് മുകളിലെ ഷട്ടർ നിർമ്മിച്ചിരിക്കുന്നത്. ബി.സി. 6-ാംനൂറ്റാണ്ടിനുമുൻപായിരിക്കാം ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ശ്രീലങ്കൻ ചരിത്രത്തിലുള്ള വിവിധകാലഘട്ടത്തിൽപ്പെട്ട ബുദ്ധസന്ന്യാസികളുടെ ദേവാലയങ്ങൾ ,പ്രതിമകൾ, സ്തൂപങ്ങൾ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ എന്നിവ ഹെനിൻഗല, കുടവിള, ഗുരുകുമ്പുറ, ഉൾക്കണ്ടൻകൊട, വെരപോകുണ എന്നീ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. എ.ഡി. 3-ാം നൂറ്റാണ്ടിലുള്ള ബ്രാഹ്മി ലിപിയിലുള്ള ശിലാലിഖിതങ്ങൾ കണ്ടേഗമകണ്ടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 1000-ത്തിലും താഴെ ജനസംഖ്യയുള്ള വെദ്ധാ വംശജർ കണ്ടെഗംവേള, കോട്ടത്തലവ, ദംമ്പന എന്നിവിടങ്ങളിൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതുവരെ താമസിച്ചിരുന്നു. വെദ്ധാ വംശജരുടെ ക്ഷേത്രമായ മാഹിയങ്കന രാജ മഹാ വിഹാര ക്ഷേത്രം ഈ ദേശീയോദ്യാനത്തിനുപുറത്താണ് സ്ഥിതിചെയ്യുന്നത്. ബി.സി. 543-ൽ സിംഹളർ ഇന്ത്യയിൽനിന്ന് ഇവിടെയെത്തുന്നതിനുമുമ്പ് ശ്രീലങ്കയിൽ ജീവിച്ചിരുന്നത് വിജയ രാജാവിന്റെയും രാജ്ഞി കുവേണിയുടെയും മുൻതലമുറകളായിരുന്നു എന്നാണ് വെദ്ധാ വംശജർ അഭിപ്രായപ്പെട്ടിരുന്നത്. പരമ്പരാഗതമായി ജീവിക്കാനാവശ്യമുള്ള ചെറിയ തോതിലുള്ള കൃഷിയും വേട്ടയാടലും നടത്തി കൂട്ടമായിട്ടാണ് ഇവർ പാർത്തിരുന്നത്. അവലംബം
|
Portal di Ensiklopedia Dunia