മധുരൈ കാമരാജ് സർവകലാശാല
ഇന്ത്യയിലെ തമിഴ്നാട്ടിലെ മധുര നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സർവകലാശാലയാണ് മധുരൈ കാമരാജ് സർവകലാശാല. യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷന്റെ അംഗീകാരമുള്ള ഈ സർവകലാശാല 1966-ലാണ് സ്ഥാപിതമായത് ചരിത്രം1966 ഫെബ്രുവരി 6-നാണ് മധുരൈ കാമരാജ് സർവകലാശാലയുടെ ഉദ്ഘാടനം നടന്നത്. മധുരൈ സർവകലാശാല എന്നായിരുന്നു ആദ്യനാമം. മദ്രാസ് സർവകലാശാലയുടെ മധുരയിലുള്ള പ്രാദേശിക കേന്ദ്രം എന്ന നിലക്കായിരുന്നു ഇതിന്റെ ആരംഭം. രണ്ട് വർഷത്തിനു ശേഷം, നഗരത്തിൽ നിന്നും 15 കിലോമീറ്റർ പടിഞ്ഞാറായുള്ള തേനി റോഡിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായ ഡോ. സക്കീർ ഹുസൈൻ സർവകലാശാലയുടെ പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം നടത്തി. പേരിന് പിന്നിൽ1978-ൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജിന്റെ ബഹുമാനാർത്ഥമായി മദുരൈ സർവകലാശാല, മദുരൈ കാമരാജ് സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സ്ഥിതിവിവരം750 ഏക്കർ വിസ്തൃതിയുള്ള സർവകലാശാലാ കാമ്പസ് പൽക്കലൈ നഗർ എന്ന പേരിൽ തമിഴിൽ അറിയപ്പെടുന്നു. 17 സ്കൂളുകളിലായി 72 വകുപ്പുകൾ ഇതിന്റെ കീഴിലുണ്ട്. സ്വയംഭരണാധികാരമുള്ള 8 കലാലയങ്ങൾ ഉൾപ്പെടെ 109 അനുബന്ധ കലാലയങ്ങൾ രൈ സർവകലാശാലക്കുണ്ട്. 1977-ൽ ആരംഭിച്ച വിദൂര പഠനം വഴി നിലവിൽ 1.30 ലക്ഷം പേർ പഠനം നടത്തുന്നു . പാഠ്യക്രമങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia