മധ് കോട്ട
മുംബൈയിലെ മധ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു കോട്ടയാണ് മധ് കോട്ട. മധ് ദ്വീപിലും, പടിഞ്ഞാറ് അറബിക്കടലിന്റെ തീരങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മധ് കോട്ട നൂറ്റാണ്ടുകൾക്കു മുൻപ് പോർച്ചുഗീസ് ഇന്ത്യയുടെ കാലഘട്ടത്തിൽ പണി കഴിപ്പിച്ചതാണ്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത വംശജരും അതിനുശേഷം ബ്രിട്ടീഷുകാരും ഈ കോട്ടയെ കൈക്കലാക്കി വച്ചിരുന്നു. മധ് ഗ്രാമത്തിന് തെക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. പോർച്ചുഗീസുകാർ ഒരു കാവൽ ഗോപുരമായി നിർമ്മിച്ചതാണ് ഈ കോട്ട. ഇത് തീരപ്രദേശത്തിന്റെ തന്ത്രപരമായ കാഴ്ച പ്രദാനം ചെയ്യുകയും മാർവ് ഉൾക്കടൽ പ്രദേശത്തിനു കാവലാകുകയും ചെയ്തിരുന്നു. ഇതിന്റെ ബാഹ്യമുഖം കേടുകൂടാതെയാണെങ്കിലും ഉൾവശം തകർന്നടിഞ്ഞിരിക്കുന്നു. ഇന്ത്യൻ വ്യോമസേനാ താവളത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നതിനാൽ ഇത് ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെ പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. കോട്ട പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടില്ല. പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹങ്ങളാൽ ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു.[1] അവലംബം
|
Portal di Ensiklopedia Dunia