മനീന്ദ്ര അഗർവാൾ
ജീവിതരേഖമേയ് 20 1966 ന് അലഹബാദിൽ ജനിച്ചു. 1986-ൽ ഐ.ഐ.ടി. കാൻപൂരിൽ നിന്ന് കംപ്യൂട്ടർ സയൻസ് ആൻഡ് എഞിനീയറിംഗിൽ ബാച്ചിലേഴ്സ് ഡിഗ്രി നേടി. അവിടെനിന്നു തന്നെ 1991-ൽ ഡോ. സോമനാഥ് ബിസ്വാസിന്റെ കീഴിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. 1996 മുതൽ ഐ.ഐ.ടി കാൻപൂരിൽ ജോലി ചെയ്യുന്നു. ഇപ്പോൾ പ്രൊഫസറാണ്. മുമ്പ് കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനായിരുന്നു. ഗവേഷണംസങ്കീർണ്ണതാസിദ്ധാന്തം, ഗണനപരമായ സംഖ്യാസിദ്ധാന്തം, ഗൂഢശാസ്ത്രം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണമേഖലകൾ[1] അഭാജ്യതാപരിശോധനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്. ഒരേ സമയം സാമാന്യവും, ബഹുപദസങ്കീർണ്ണതയുള്ളതും, സുനിശ്ചിതവും, നിബന്ധനകളില്ലാത്തതുമായ അഭാജ്യതാപരിശോധനയ്ക്കുള്ള ആദ്യത്തെ അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാപരിശോധന അദ്ദേഹം ഗവേഷണവിദ്യാർത്ഥികളായ നീരജ് കയാൽ, നിതിൻ സക്സേന എന്നിവരോടൊത്ത് പ്രസിദ്ധീകരിച്ചു. PRIMES is in P എന്ന പേപ്പറിലൂടെ 2002 ഓഗസ്റ്റ് 6 നായിരുന്നു ഇത്. ഉടൻ തന്നെ കംപ്യൂട്ടർ ശാസ്ത്രത്തിന്റെ ലോക്കത്ത് ഈ സിദ്ധാന്തത്തിന് വളരെ പ്രാധാന്യം കൈവന്നു. ദശകങ്ങളായി നിലവിലുണ്ടായിരുന്നന്ന ഒരു പ്രധാനപ്പെട്ട ചോദ്യത്തിലുള്ള സരളമായ ഉത്തരമായാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്[2]. 2006-ലെ ഫുൾകർസൺ പുരസ്കാരം, ഗീദൽ പുരസ്കാരം എന്നിവ ഈ കണ്ടുപിടിത്തത്തിന്റെ പേരിൽ ഇവർക്ക് ലഭിച്ചു പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia