മനുഷ്യരിലെ പചനവ്യൂഹം
മനുഷ്യരിൽ വായ മുതൽ മലദ്വാരം വരെ നീണ്ടുകിടക്കുന്നതും[1] (ദഹനേന്ദ്രിയവ്യവസ്ഥ എന്ന വാക്ക് ("digestive system") എന്നത് കൂടുതൽ അവയവങ്ങളുൾപ്പെടുന്ന ദഹനസംവിധാനത്തെ വിവക്ഷിക്കാനാണ് ഉപയോഗിക്കുന്നത്).[2] ഭഷണം ദഹിപ്പിച്ച് പോഷകാംശങ്ങൾ ആഗിരണം ചെയ്യുന്നതുമായ സംവിധാനമാണ് പചനവ്യൂഹം. ചിലപ്പോൾ ആമാശയത്തെയും കുടലിനെയും മാത്രം ഇതിന്റെ ഭാഗമായി കണക്കാക്കാറുണ്ട്. [3] പ്രായപൂർത്തിയായ പുരുഷന്മാരിൽ പചനവ്യൂഹത്തിന്റെ നീളം 5 മീറ്റർ വരും. ഇതിനെ ഫോർഗട്ട്, മിഡ്ഗട്ട്, ഹൈൻഡ്ഗട്ട് എന്ന് ഇതിനെ മൂന്നായി തിരിച്ചിട്ടുണ്ട്. പചനപ്രക്രീയ നിയന്ത്രിക്കുന്ന തരം അന്തഃസ്രാവരസങ്ങൾ പചനവ്യൂഹത്തിൽ നിന്ന് സ്രവിപ്പിക്കപ്പെടുന്നുണ്ട്. [4] ദഹനനാളത്തിന്റെ ഊർദ്ധ്വ ഭാഗം
ദഹനനാളത്തിന്റെ അധോഭാഗംചെറുകുടലിന്റെ മിക്കഭാഗങ്ങളും വൻകുടലുമാണ് ദഹനാളത്തിന്റെ താഴത്തെ ഭാഗമായി കണക്കാക്കുന്നത്.[6]
ലിഗമെന്റ് ഓഫ് ട്രൈറ്റ്സ് ആണ് ചിലപ്പോൾ ഊർദ്ദ്വഭാഗവും അധോഭാഗവും തമ്മിൽ വേർതിരിക്കുന്ന അതിരായി കണക്കാക്കുന്നത്.[7] ഭ്രൂണത്തിൽ പചനവ്യൂഹം ഉരുത്തിരിയുന്നത്ദഹനനാളം ഭ്രൂണവളർച്ചയിൽ ഉരുത്തിരിഞ്ഞുണ്ടാകുന്നത് എൻഡോഡേം എന്ന ഭ്രൂണഭാഗത്തുനിന്നാണ്. ഉദ്ദേശം പതിനാറു ദിവസമാകുമ്പോൾ ഭ്രൂണത്തിന്റെ മുൻ വശം (വെൻട്രൽ ഭാഗം) ഉള്ളിലേയ്ക്ക് മടങ്ങാൻ തുടങ്ങും. ഇതോടെ യോക്ക് സഞ്ചിയുടെ ഒരുഭാഗം നുള്ളിയെടുക്കപ്പെട്ട് വികാസം പ്രാപിക്കാത്ത ദഹനനാളം രൂപപ്പെടും. വിറ്റലൈൻ നാളി വഴി യോക്ക് സഞ്ചി ദഹനനാളവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സാധാരണഗതിയിൽ വിറ്റലൈൻ നാളി ഭ്രൂണവികാസത്തോടൊപ്പം ഇല്ലാതെയായിപ്പോവും. ഇത് വളർച്ചയെത്തുമ്പോഴും നിലനിൽക്കുയാണെങ്കിൽ ഇതിനെ മെക്കെൽസ് ഡൈവെർട്ടിക്കുലം എന്നാണ് വിവക്ഷിക്കാറ്. ദഹനനാളത്തിന്റെ ഭ്രൂണത്തിൽ കാണുന്ന പ്രാകൃത രൂപത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്: ഫോർഗട്ട്, മിഡ്ഗട്ട്, ഹൈൻഡ്ഗട്ട് എന്നിവ. ഈ പേരുകൾ തന്നെ ഈ ഭാഗങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പചനവ്യവസ്ഥയുടെ ഭാഗങ്ങളെയും വിളിക്കും. അന്നനാളം, ആമാശയം, കോളൺ മുതലായ ഭാഗങ്ങൾ മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ നിന്നാണ് ഭാവിയിൽ രൂപപ്പെടുന്നത്. ഈ ഭാഗങ്ങൾക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലിന് മാറ്റമുണ്ടാവുകയില്ല. കരൾ, അപ്പൻഡിക്സ് തുടങ്ങിയ ഉപഭാഗങ്ങളും വികസിക്കുന്നത് ഇവയിൽ നിന്നുതന്നെ.[8]
ദഹനനാളം കടക്കാനെടുക്കുന്ന സമയംഭക്ഷണത്തിനും വിഴുങ്ങുന്ന മറ്റു വസ്തുക്കൾക്കും ദഹനനാളത്തിലൂടെ കടന്ന് മറുവശത്തെത്താനെടുക്കുന്ന സമയം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഭക്ഷണത്തിനു ശേഷം 2.5 മുതൽ 3 മണിക്കൂർ കൊണ്ട് ആഹാരത്തിന്റെ 50% ആമാശയത്തിൽ നിന്ന് കുടലിലെത്തും. ചെറുകുടലിൽ നിന്ന് 50% 2.5 മുതൽ 3 മണിക്കൂറുകൾ കൊണ്ട് വൻ കുടലിലെത്തും. കോളൻ കടക്കാൻ 30 മുതൽ 40 വരെ മണിക്കൂറുകളെടുക്കാം.[9] അസുഖങ്ങൾപചനവ്യൂഹത്തെ ബാധിക്കുന്ന ധാരാളം അസുഖങ്ങളുണ്ട്. അവയിൽ ചിലത് താഴെക്കൊടുക്കുന്നു:
രോഗപ്രതിരോധ സംവിധാനംശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തിലെ ഒരു പ്രധാന ഭാഗമാണ് പചനവ്യൂഹം.[10] ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വിസ്തീർണ്ണമുണ്ടാകും ദഹനനാളത്തിന് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. രോഗകാരികൾ രക്തത്തിലേയ്ക്കും ലിംഫ് സ്രവത്തിലേയ്ക്കും കടക്കാതിരിക്കാൻ പചനവ്യൂഹത്തിലെ രോഗപ്രതിരോധസംവിധാനം തടസ്സങ്ങളൊരുക്കിയിട്ടുണ്ട്. [11] ആമാശയത്തിലെ കുറഞ്ഞ pH (1 മുതൽ 4 വരെ) മിക്ക രോഗകാരികൾക്കും നാശമുണ്ടാക്കും. ദഹനനാളത്തിലെ ഭിത്തികളിൽ കാണുന്ന മ്യൂക്കസിൽ IgA ഗണത്തിൽ പെട്ട ആന്റീബോഡികൾ കാണപ്പെടുന്നുണ്ട്. ഇതും സൂക്ഷ്മാണുക്കളെ നശിപ്പിക്കും. ഉമിനീരിലെയും പിത്തരസത്തിലെയും എൻസൈമുകൾക്കും ഇതേ ധർമ്മമാണുള്ളത്.Cyp3A4 പോലുള്ള എൻസൈമുകൾ രോഗകാരികളുടെ ആന്റിജനുകളെ പ്രവർത്തനരഹിതമാക്കുക എന്ന ധർമ്മവും നിർവ്വഹിക്കുന്നുണ്ട്. ദഹനനാളത്തിനകത്ത് മനുഷ്യരുടെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകളുമുണ്ട്. ഇവ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ ചെറുക്കും. ദഹനനാളവുമായി ബന്ധപ്പെട്ട ലിംഫോയ്ഡ് കല എന്ന സംവിധാനവും രോഗപ്രതിരോധത്തിനുതകും. ഹിസ്റ്റോളജി![]() ദഹനനാളത്തിന്റെ സൂക്ഷ്മഘടന (histology) പൊതുവിൽ സാദൃശ്യമുള്ളതാണെങ്കിലും ഓരോ ഭാഗത്തിനും ധർമ്മത്തിനനുസരിച്ച് വ്യത്യാസമുണ്ട്. [12] നാല് പാളികളാണ് ദഹനനാളത്തിനുള്ളത്.
മ്യൂക്കോസദഹനനാളത്തിന്റെ ഏറ്റവും ഉള്ളിലുള്ള പാളിയാണ് മ്യൂക്കോസ. ദഹിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണവുമായി തൊട്ടിരിക്കുന്നത് ഈ പാളിയാണ്. മൂന്ന് പാളികളാണ് മ്യൂക്കോസയ്ക്കുള്ളത്:
ദഹനനാളത്തിന്റെ ഓരോ ഭാഗത്തും മ്യൂക്കോസയ്ക്ക് വലിയ തോതിലുള്ള വ്യത്യാസങ്ങളാണ് കാണപ്പെടുന്നത്. ഇതിൽതന്നെ ഏറ്റവും വ്യത്യാസം കാണപ്പെടുന്നത് എപിത്തീലിയത്തിനാണ്. അന്നനാളത്തിലെ എപിത്തീലിയത്തിന്റെ ഘടന സ്ട്രാറ്റിഫൈഡ് സ്ക്വാമസ് എന്ന തരമാണ്. സംരക്ഷണമാണ് പ്രധാന ധർമ്മം. ആമാശയത്തിൽ ഇത് സിമ്പിൾ കോളംനാർ എന്ന തരത്തിൽ പെട്ടതാണ്. ചെറുകുടലിന്റെ ഇലിയം ജെജനം എന്നീ ഭാഗങ്ങൾ ആഗിരണധർമ്മമാണ് നിറവേറ്റുന്നത്. ഇതിൽ വില്ലകൾ എന്ന സംവിധാനം കാണപ്പെടുന്നുണ്ട്. എപ്പിത്തീലിയം ഇവിടെയും സിമ്പിൾ കോളംനാർ എന്ന തരത്തിൽ പെട്ടതാണ്. കോളന്റെ എപ്പിത്തീലിയത്തിൽ ഗ്ലോബ്ലറ്റ് സെല്ലുകൾ എന്ന കോശങ്ങളുണ്ട്. സബ് മ്യൂക്കോസകണക്ടീവ് കലകളും വലിയ രക്തക്കുഴലുകളും ലിഫ് സ്രവം വഹിക്കുന്ന ലിംഫാറ്റിക്കുകളും നാഡികളുമാണ് സബ് മ്യൂക്കോസയിലുള്ളത്. മൈസ്നേഴ്സ് പ്ലെക്സസ് എന്ന നാഡികളുടെ വല ഇവിടെ കാണപ്പെടുന്നു. മസ്കുലാരിസ് എക്സ്റ്റേണഉള്ളിൽ വൃത്താകൃതിയിൽ ദഹനനാളത്തെ ചുറ്റുന്ന പേശികളും വെളിയിൽ നീളത്തിൽ കിടക്കുന്ന പേശികളുമാണ് മസ്കുലാരിസ് എക്സ്റ്റേണയിൽ ഉള്ളത്. വൃത്താകൃതിയിലുള്ള പേശികൾ ചുരുങ്ങി ഭക്ഷണം പിന്നിലേയ്ക്ക് സഞ്ചരിക്കാതെ തടയുന്നു. നീളത്തിലെ പേശികൾ ചുരുങ്ങുമ്പോൾ ദഹനനാളത്തിന്റെ നീളം കുറയുന്നു. ഈ രണ്ടു പാളി പേശികളും ഏകോപിച്ച് ചുരുങ്ങുകയും അയയുകയും ചെയ്താണ് ഭക്ഷണം മുന്നോട്ട് തള്ളുന്നത്. രണ്ടു പേശീപാളികൾക്കും ഇടയിൽ ഔർബാക്ക് പ്ലെക്സസ് അല്ലെങ്കിൽ മീസന്ററിക് പ്ലെക്സസ് എന്നുവിളിക്കുന്ന നാഡീവലയുണ്ട്. ഭക്ഷണത്തെ മുന്നോട്ടു തള്ളുന്ന സംവിധാനം നിയന്ത്രിക്കുന്നത് ഈ നാഡീവല ആണ്. (ഇന്റർസ്റ്റീഷ്യൽ സെൽസ് ഓഫ് കാജാൾ) എന്ന കോശങ്ങളാണ് ഈ പ്രവർത്തനത്തിന്റെ പേസ് മേക്കർ ആയി പ്രവർത്തിക്കുന്നത്. ദഹനനാളത്തിന് ഈ സംവിധാനം കാരണം സ്വമേധയായുള്ള ഒരു പ്രവർത്തന താളം ഉണ്ട്. ഈ താളത്തെ നിയന്ത്രിക്കുന്നത് സ്വതന്ത്ര നാഡീ വ്യൂഹമാണ്. ദഹനനാളത്തിന്റെ ഓരോ ഭാഗത്തും മസ്കുലാരിസ് എക്സ്റ്റേണയ്ക്ക് ഓരോ കനമാണുള്ളത്. കോളനിൽ ഇതിന്റെ കട്ടി കൂടുതലാണ്. അഡ്വെന്റീഷ്യ/സീറോസകണക്ടീവ് കലകളുടെ പല പാളികളാണ് ദഹനനാളത്തിന്റെ പുറത്തെ ഭാഗമായ സീറോസയിലും അഡ്വെന്റീഷ്യയിലുമുള്ളത്. പെരിറ്റോണിയൽ അറയ്ക്കുള്ളിലുള്ള ഭാഗങ്ങളാണ് സീറോസ എന്ന പാളി മൂടുന്നത്. റിട്രോപെരിറ്റോണിയൽ (പെരിറ്റോണിയത്തിന് പുറത്തുള്ള) ഭാഗങ്ങൾ അഡ്വെന്റീഷ്യ മൂടുന്നു. ഇവയും കാണുകഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾപചനവ്യൂഹം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia