മനുഷ്യരിലെ പരിക്കുകൾ
ജീവനുള്ള ടിഷ്യൂകൾക്ക് ഉണ്ടാകുന്ന ശാരീരിക നാശമാണ് പരിക്ക് എന്ന് അറിയപ്പെടുന്നത്. [1] മനുഷ്യർക്കുണ്ടാകുന്ന പരിക്കുകൾ മനഃപൂർവമോ അല്ലാതെയോ സംഭവിക്കാം. മൂർച്ചയുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ കൊണ്ടുള്ള ആഘാതം, വസ്തുക്കൾ തുളച്ചുകയറുക, പൊള്ളൽ, വിഷബാധ, ശ്വാസംമുട്ടൽ, അല്ലെങ്കിൽ അമിതമായ പ്രയത്നം എന്നിവയാൽ പരിക്കുകൾ സംഭവിക്കാം. ശരീരത്തിന്റെ ഏത് ഭാഗത്തും പരിക്കുകൾ ഉണ്ടാകാം, പരിക്കുകൾക്കനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടുന്നു. വലിയ പരിക്കുകളുടെ ചികിത്സ സാധാരണയായി ഒരു ആരോഗ്യ പ്രൊഫഷണലാണ് നടത്തുന്നത്, പരിക്കിന്റെ സ്വഭാവത്തെ ആശ്രയിച്ച് ചികിത്സാ രീതികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യർക്കിടയിൽ ആകസ്മികമായ പരിക്കുകൾക്കും പരിക്കുകൾ മൂലമുള്ള മരണത്തിനും ഏറ്റവും സാധാരണമായ കാരണം ട്രാഫിക് കൂട്ടിയിടികളാണ്. പരിക്കുകൾ വിട്ടുമാറാത്ത രോഗാവസ്ഥകൾ, മാനസിക ആഘാതം, അണുബാധകൾ അല്ലെങ്കിൽ മെഡിക്കൽ നടപടിക്രമങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്‌തമാണ്, എന്നിരുന്നാലും പരിക്ക് ഇവയിലേതെങ്കിലും ഒരു കാരണമാകാം. നിരവധി പ്രധാന ആരോഗ്യ സംഘടനകൾ മനുഷ്യന്റെ പരിക്കുകളുടെ വർഗ്ഗീകരണത്തിനും വിവരണത്തിനുമായി സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സംഭാവ്യത![]() 203-358 359-428 429-483 484-559 560-637 638-716 717-817 818-939 940-1,140 1,141-2,961 ![]() 14-65 66-89 90-114 115-137 138-171 172-193 194-226 227-291 292-379 380-2,730 പരിക്കുകൾ മനഃപൂർവമോ അല്ലാതെയോ ആകാം. മനഃപൂർവമായ പരിക്കുകൾ മറ്റുള്ളവർക്കെതിരെയുള്ള അക്രമമോ സ്വയം വരുത്തുന്നതോ ആകാം. ആകസ്മികമായ പരിക്കുകൾ പ്രവചനാതീതമായിരിക്കാം, അല്ലെങ്കിൽ അവ അശ്രദ്ധമൂലമാകാം. വാഹനാപകടങ്ങൾ, വീഴ്ചകൾ, മുങ്ങിമരണം, പൊള്ളൽ, ആകസ്മികമായ വിഷബാധ എന്നിവയാണ് അശ്രദ്ധമായ പരിക്കുകളുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ. വികസിത രാജ്യങ്ങളിലോ വികസ്വര രാജ്യങ്ങളിലോ ചില തരത്തിലുള്ള പരിക്കുകൾ സാധാരണമാണ്. വികസ്വര രാജ്യങ്ങളിൽ ഡ്രൈവർമാരേക്കാൾ കാൽനടയാത്രക്കാർ ആണ് ട്രാഫിക് പരിക്കുകൾ മൂലം കൂടുതലായും മരണപ്പെടുന്നത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പൊള്ളൽ സാധാരണമാണ്.[2] 2021-ലെ കണക്കനുസരിച്ച്, ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 4.4 ദശലക്ഷം ആളുകൾ പരിക്കുകൾ മൂലം മരണപ്പെടുന്നു, ഇത് മൊത്തം മരണങ്ങളിൽ 8% വരും. ഈ പരിക്കുകളിൽ 3.16 ദശലക്ഷം മനഃപൂർവമല്ലാത്തതും 1.25 ദശലക്ഷം മനഃപൂർവവുമാണ്. മാരകമായ പരിക്കിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ട്രാഫിക് അപകടങ്ങൾ. പരിക്കുമായി ബന്ധപ്പെട്ട മരണങ്ങളിൽ മൂന്നിലൊന്ന് പേർക്കും മരണ കാരണം ട്രാഫിക് അപകടമാണ്. പരിക്കുമായി ബന്ധപ്പെട്ട മരണങ്ങളിൽ ആറിലൊന്ന് ആത്മഹത്യയും പത്തിലൊന്ന് കൊലപാതകവുമാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് വ്യക്തികൾക്ക് മാരകമല്ലാത്ത പരിക്കുകൾക്ക് വൈദ്യചികിത്സ ആവശ്യമായി വരുന്നു, കൂടാതെ 10% വൈകല്യങ്ങൾക്കും പരിക്കുകൾ ഉത്തരവാദികളാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ പരിക്കുമൂലം കൊല്ലപ്പെടാനുള്ള സാധ്യത ഇരട്ടിയാണ്. [3] അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പരിക്ക് മൂലമുള്ള മരണങ്ങൾ 1990 ലെ 766,000 നിന്ന് 2013 ആയപ്പോളേക്കും 367,000 ആയി കുറഞ്ഞു [4] വർഗ്ഗീകരണ സംവിധാനങ്ങൾലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പരിക്കിന്റെ സംവിധാനം, മുറിവുണ്ടാക്കുന്ന വസ്തുക്കൾ/പദാർത്ഥങ്ങൾ, സംഭവിക്കുന്ന സ്ഥലം, പരിക്കേൽക്കുമ്പോഴുള്ള പ്രവർത്തനം, മനുഷ്യന്റെ ഉദ്ദേശ്യത്തിന്റെ പങ്ക്, അധിക മൊഡ്യൂളുകൾ എന്നിവ പ്രകാരം പരിക്കുകളെ തരം തിരിക്കുന്ന ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് എക്സ്റ്റേണൽ കോസസ് ഓഫ് ഇൻജുറി (ഐസിഇസിഐ) വികസിപ്പിച്ചെടുത്തു. ഈ കോഡുകൾ നിർദ്ദിഷ്ട ജനസംഖ്യയിലെ പരിക്കുകളുടെ വ്യാപനം തിരിച്ചറിയുന്നതിനും കാരണങ്ങളെയും പ്രതിരോധ പ്രവർത്തനങ്ങളെയും കുറിച്ചുള്ള കൂടുതൽ വിശദമായ ഗവേഷണങ്ങളും അനുവദിക്കുന്നു. [5] യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ്, പരിക്കുകളെ അവയുടെ പ്രകൃതം, ബാധിച്ച ശരീരത്തിന്റെ ഭാഗം, ഉറവിടം, ദ്വിതീയ ഉറവിടം, ഇവന്റ് അല്ലെങ്കിൽ എക്സ്പോഷർ എന്നിവ പ്രകാരം തരം തിരിച്ചിരിക്കുന്ന ഒക്യുപേഷണൽ ഇൻജുറി ആൻഡ് ഇൽനെസ് ക്ലാസിഫിക്കേഷൻ സിസ്റ്റം (OIICS) വികസിപ്പിച്ചെടുത്തു. 1992 ലാണ് ഒഐഐസിഎസ് ആദ്യമായി പ്രസിദ്ധീകരിച്ചത്, അതിനുശേഷം നിരവധി തവണ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. [6] അതുപോലെ ഓർച്ചാർഡ് സ്‌പോർട്‌സ് ഇഞ്ചുറി ആൻഡ് ഇൽനെസ് ക്ലാസിഫിക്കേഷൻ സിസ്റ്റം (OSIICS), പ്രത്യേക സ്‌പോർട്‌സ് പരിക്കുകളെക്കുറിച്ചുള്ള ഗവേഷണം പ്രാപ്‌തമാക്കുന്നതിന് പരിക്കുകളെ തരംതിരിക്കുന്നതിന് ഉപയോഗിക്കുന്നു. [7] [8] പരിക്കിന്റെ തീവ്രത വിലയിരുത്തുന്നതിനുള്ള ഒരു മെഡിക്കൽ സ്‌കോറാണ് ഇഞ്ചുറി സിവിയേറിറ്റി സ്‌കോർ (ഐഎസ്എസ്). [9] [10] ഇത് മരണനിരക്ക്, രോഗാവസ്ഥ, ആഘാതത്തിന് ശേഷമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മേജർ ട്രോമ (പോളിട്രോമ) എന്ന പദത്തെ നിർവചിക്കാൻ ഇത് ഉപയോഗിക്കുന്നു, ഐഎസ്എസ് സ്കോർ 15 ൽ കൂടുതലാകുമ്പോൾ അത് മേജർ ട്രോമ ആയി തരംതിരിക്കുന്നു.[10] അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് ഓട്ടോമോട്ടീവ് മെഡിസിൻ്റെ കീഴിലുള്ള എഐഎസ് കമ്മിറ്റി സ്കെയിൽ രൂപകൽപന ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. തരങ്ങൾട്രോമശരീരവുമായി ശക്തമായ സമ്പർക്കം പുലർത്തുന്ന ഒരു ബാഹ്യ വസ്തു മൂലമാണ് ട്രോമ സംഭവിക്കുന്നത്, അതിന്റെ ഫലമായി മുറിവ് ഉണ്ടാകാം. വൈകല്യമോ മരണമോ ഉണ്ടാക്കാൻ സാധ്യതയുള്ള ഗുരുതരമായ പരിക്കാണ് മേജർ ട്രോമ. ഗുരുതരമായ ആഘാതകരമായ പരിക്ക് മിക്കപ്പോഴും സംഭവിക്കുന്നത് ട്രാഫിക് കൂട്ടിയിടികളുടെ ഫലമായാണ്. [11] 45 വയസ്സിന് താഴെയുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണമാണ് ട്രോമാറ്റിക് പരിക്കുകൾ. [12] ഒരു ബാഹ്യ വസ്തുവിന്റെ ശക്തമായ ആഘാതം മൂലമാണ് ബ്ലണ്ട് ട്രോമ പരിക്കുകൾ ഉണ്ടാകുന്നത്. മൂർച്ചയില്ലാത്ത വസ്തുക്കളിൽനിന്നുള്ള ഇത്തരം പരിക്കുകൾ ചതവിനും, ആന്തരിക അവയവങ്ങളുടെ പരിക്കുകൾക്കും, ആന്തരിക രക്തസ്രാവത്തിനും, അസ്ഥി ഒടിവുകൾക്കും കാരണമായേക്കാം. മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള പരിക്കുകളുടെ കൂടുതൽ ഗുരുതരമായ രൂപമാണ് ക്രഷ് ഇഞ്ചുറി, ഇത് ഒരു വലിയ പ്രദേശത്ത് കൂടുതൽ സമയത്തേക്ക് വലിയ ശക്തി പ്രയോഗിക്കുന്നതു മൂലം ആണ് ഉണ്ടാകുന്നത്. [11] തുളച്ചുകയറുന്ന വസ്തുക്കൾ മൂലമുള്ള പരിക്കുകളാണ് പെനിട്രേറ്റിങ് ട്രോമ എന്ന് അറിയപ്പെടുന്നത്. കുത്തേറ്റ മുറിവുകൾ, വെടിയേറ്റ മുറിവുകൾ അല്ലെങ്കിൽ പൊട്ടിത്തെറി മൂലമുണ്ടാകുന്ന പരിക്കുകൾ എന്നിവ പെനിട്രേറ്റിങ് ട്രോമക്ക് ഉദാഹരണങ്ങളാണ്. [13][14] പൊള്ളൽ![]() തീവ്രമായ താപം, രാസവസ്തുക്കൾ, അല്ലെങ്കിൽ റേഡിയേഷൻ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പൊള്ളൽ ഉണ്ടാകുന്നത്. പൊള്ളലേറ്റതിന്റെ ഫലങ്ങൾ ആഴവും വലുപ്പവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഉപരിതലത്തിൽ മാത്രമുള്ളതൊ ഫസ്റ്റ്-ഡിഗ്രിയോ ആയ പൊള്ളൽ പുറംതൊലിയെ മാത്രമേ ബാധിക്കുകയുള്ളൂ, ഇത് ഒരു ചെറിയ സമയത്തേക്ക് വേദന ഉണ്ടാക്കുന്നു. ഉപരിതലത്തിൽ മാത്രമുള്ള ഭാഗിക-തീവ്രതയുള്ള പൊള്ളൽ ചർമ്മത്തിൽ കുമിളകൾക്ക് കാരണമാകുന്നു, ഇതിന് ഡ്രസ്സിംഗ് ആവശ്യമാണ്. ആഴത്തിലുള്ള തീവ്ര പൊള്ളലുകളിൽ ചർമ്മം കത്തുന്നതിനാൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. മൂന്നാം ഡിഗ്രി പൊള്ളൽ മുഴുവൻ ചർമ്മത്തെയും ബാധിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. നാലാമത്തെ ഡിഗ്രി പൊള്ളൽ പേശികളും എല്ലുകളും പോലുള്ള ആഴത്തിലുള്ള ടിഷ്യൂകളിലേക്ക് കൂടി എത്തുന്നു, ഇത് ബാധിച്ച പ്രദേശം നഷ്ടപ്പെടുന്നതിന് ഇടയാക്കും. [15] തീജ്വാലയുമായുള്ള സമ്പർക്കം, ചൂടുള്ള പ്രതലങ്ങളുമായുള്ള സമ്പർക്കം, അല്ലെങ്കിൽ ചൂടുവെള്ളവുമായോ നീരാവിയുമായോ സമ്പർക്കം മൂലം ഉണ്ടാകുന്ന പൊള്ളൽ എന്നിവ പോലെ താപവുമായി ബന്ധപ്പെട്ട പൊള്ളലുകളാണ് ഏറ്റവും സാധാരണമായ പൊള്ളലുകൾ. കോശങ്ങളിലെ ജലത്തിന്റെ ക്രിസ്റ്റലൈസേഷൻ വഴി സെല്ലുലാർ ക്ഷതവും ആഴത്തിലുള്ള ടിഷ്യു നാശവും ഉണ്ടാക്കുന്ന, അമിതമായ തണുപ്പുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന ഒരു തരം പൊള്ളലാണ് ഫ്രോസ്റ്റ്ബൈറ്റ്. ബാഹ്യ വസ്തുക്കളുമായുള്ള ഘർഷണം മൂലവും പൊള്ളൽ സംഭവിക്കാം. [15] അയോണൈസിംഗ് റേഡിയേഷന്റെ സമ്പർക്കം മൂലമാണ് റേഡിയേഷൻ പൊള്ളലുകൾ ഉണ്ടാകുന്നത്. മിക്ക റേഡിയേഷൻ പൊള്ളലുകളും അൾട്രാവയലറ്റ് വികിരണം മൂലമുള്ള പൊള്ളൽ (സൂര്യാഘാതം) അല്ലെങ്കിൽ ആവർത്തിച്ചുള്ള റേഡിയോഗ്രാഫി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി പോലെയുള്ള വൈദ്യചികിത്സകളിലൂടെ ഉയർന്ന തോതിൽ റേഡിയേഷൻ ഉണ്ടാകുമ്പോഴോ ഉണ്ടാകുന്ന പൊള്ളലുകളാണ്. [16] വൈദ്യുതവുമായുള്ള സമ്പർക്കം മൂലമാണ് വൈദ്യുത പൊള്ളൽ ഉണ്ടാകുന്നത്. വൈദ്യുതി ചർമ്മത്തിൽ തുളച്ചുകയറുന്നതിനാൽ അവ പലപ്പോഴും മറ്റ് പൊള്ളലുകളേക്കാൾ ആഴമുള്ളവയാണ്. എൻട്രി, എക്സിറ്റ് പോയിന്റുകളിൽ അവ ടിഷ്യുവിന്റെ വ്യാപകമായ നാശത്തിനും കാരണമാകും. വീട്ടിൽ നിന്നു സംഭവിക്കുന്ന വൈദ്യുത പരിക്കുകൾ പലപ്പോഴും നിസ്സാരമാണ്, അതേസമയം ജോലിസ്ഥലത്ത് ഉയർന്ന ടെൻഷൻ പവർ കേബിളുകൾ മൂലം ഗുരുതരമായ വൈദ്യുത പരിക്കുകൾ ഉണ്ടാക്കുന്നു. ഇടിമിന്നൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും കാരണമാകും. മാരകമായ വൈദ്യുത പരിക്കുകൾ പലപ്പോഴും ടെറ്റാനിക് സ്പാസ്മിലൂടെ ശ്വാസതടസ്സം അല്ലെങ്കിൽ ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. [17] ആസിഡ് അല്ലെങ്കിൽ ആൽക്കലി പോലുള്ള വിനാശകരമായ പദാർത്ഥങ്ങളുമായുള്ള സമ്പർക്കം മൂലമാണ് കെമിക്കൽ പൊള്ളലുകൾ ഉണ്ടാകുന്നത്. ടിഷ്യുവിന് കേടുപാടുകൾ വരുത്തുന്ന നിരവധി രാസവസ്തുക്കൾ ഉണ്ടെങ്കിലും കെമിക്കൽ പൊള്ളൽ മറ്റ് പൊള്ളലുകളേക്കാൾ അപൂർവമാണ്. കാർബൺ മോണോക്സൈഡ്, അമോണിയ, ക്ലോറിൻ, ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂറിക് ആസിഡ് എന്നിവ മൂലമുണ്ടാകുന്ന കെമിക്കൽ പരിക്കുകളാണ് ഏറ്റവും സാധാരണമായത്. വൈറ്റ് ഫോസ്ഫറസ് പോലുള്ള ചില രാസായുധങ്ങളും പൊള്ളലിന് കാരണമാകുന്നു. മിക്ക കെമിക്കൽ പൊള്ളലുകളും ജലത്തിന്റെ വിപുലമായ പ്രയോഗത്തിലൂടെയാണ് ചികിത്സിക്കുന്നത്, എന്നിരുന്നാലും ചില പൊള്ളലുകളിൽ രാസവസ്തുക്കൾ വെള്ളവുമായി പ്രതിപ്രവർത്തിച്ച് കൂടുതൽ ഗുരുതരമായ പരിക്കുകൾ സൃഷ്ടിക്കുന്നു. [18] ചില രാസ പദാർത്ഥങ്ങൾ കഴിക്കുന്നത് ശ്വാസനാളത്തിലും ആമാശയത്തിലും കെമിക്കൽ പൊള്ളലിന് കാരണമാകും. [19] മറ്റുള്ളവവിഷം വിഴുങ്ങൽ, ശ്വസിക്കൽ, കുത്തിവയ്പ്പ് അല്ലെങ്കിൽ വിഷം ആഗിരണം ചെയ്യൽ എന്നിവ മൂലമാണ് വിഷബാധ ഉണ്ടാകുന്നത്. വ്യത്യസ്‌ത വിഷവസ്തുക്കൾ വ്യത്യസ്‌ത തരത്തിലുള്ള പരിക്കുകൾക്ക് കാരണമായേക്കാം, കൂടാതെ പലതും പ്രത്യേക അവയവങ്ങൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്യും. [20] വാതകങ്ങൾ, പൊടികൾ, എയറോസോൾസ്, പുക എന്നിവയിലെ വിഷവസ്തുക്കൾ ശ്വസിക്കാൻ കഴിയും, ഇത് ശ്വസന പരാജയത്തിന് കാരണമാകും. തീപിടുത്തങ്ങൾ, വ്യാവസായിക അപകടങ്ങൾ, ഗാർഹിക അപകടങ്ങൾ, അല്ലെങ്കിൽ രാസായുധങ്ങൾ എന്നിവ വിഷവാതകങ്ങൾ പുറത്തുവിടാം. കാർബൺ മോണോക്സൈഡ് പോലെയുള്ള ചില വിഷവസ്തുക്കൾ ശ്വസിച്ചാൽ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചേക്കാം. [21] ഓക്സിജന്റെ അഭാവം മൂലമുള്ള ശ്വാസംമുട്ടൽ ശരീരത്തിന് പരിക്കേൽപ്പിക്കുന്നു. മുങ്ങിമരണം, ചില പദാർത്ഥങ്ങൾ ശ്വസിക്കൽ, ശ്വാസംമുട്ടിക്കൽ, ശ്വാസനാളത്തിന്റെ തടസ്സം, ശ്വാസനാളത്തിനുണ്ടാകുന്ന ആഘാതകരമായ പരിക്കുകൾ, അശ്വസനം എന്നിവയാൽ ഇത് സംഭവിക്കാം. ശ്വാസംമുട്ടൽ മൂലമുണ്ടാകുന്ന ഏറ്റവും പെട്ടെന്നുള്ള പരിക്ക് ഹൈപ്പോക്സിയയാണ്, ഇത് ശ്വാസകോശത്തിന് ഗുരുതരമായ പരിക്കുകൾ അല്ലെങ്കിൽ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം കൂടാതെ രക്തചംക്രമണ സംവിധാനത്തിന് കേടുപാടുകൾ എന്നിവ വരുത്തും. ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ പരിക്ക് സെറിബ്രൽ ഹൈപ്പോക്സിയയും ഇസ്കെമിയയുമാണ്, ഇതിൽ തലച്ചോറിന് ആവശ്യത്തിന് ഓക്സിജനോ രക്തമോ ലഭിക്കാതെ ന്യൂറോളജിക്കൽ തകരാറോ മരണമോ ഉണ്ടാക്കുന്നു. ആൽവിയോളാർ തകർച്ച, എറ്റെലെക്‌റ്റാസിസ്, ഇൻട്രാപൾമോണറി ഷണ്ടിംഗ്, വെന്റിലേഷൻ പെർഫ്യൂഷൻ മിസ്മാച്ച് എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക പരിക്കുകൾ വെള്ളം ശ്വാസ നാളത്തിൽ കടക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. [22] ബാഹ്യ ഓക്സിജൻ വിതരണത്തിന്റെ അഭാവം മൂലമാണ് ലളിതമായ അസ്ഫിക്സിയ ഉണ്ടാകുന്നത്. ശരീരം ഓക്സിജൻ ഉപയോഗിക്കുന്നതു തടയുന്ന ഒരു സംയുക്തവുമായി സമ്പർക്കം പുലർത്തുന്നതാണ് സിസ്റ്റമിക് അസ്ഫിക്സിയയ്ക്ക് കാരണം. അസൈഡുകൾ, കാർബൺ മോണോക്സൈഡ്, സയനൈഡ്, പുക ശ്വസിക്കൽ, ഹൈഡ്രജൻ സൾഫൈഡ്, മെത്തമോഗ്ലോബിനെമിയ പ്രേരിപ്പിക്കുന്ന വസ്തുക്കൾ, ഒപിയോയിഡുകൾ അല്ലെങ്കിൽ മറ്റ് സിസ്റ്റമിക് അസ്ഫിക്സിയയന്റുകള് എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. അസ്ഫിക്സിയ ചികിത്സയ്ക്ക് വെന്റിലേഷനും ഓക്സിജനും ആവശ്യമാണ്, ചില അസ്ഫിക്സിയകളെ ആന്റിഡോട്ട്സ് ഉപയോഗിച്ച് ചികിത്സിക്കാം. [23] ശരീരം ആയാസപ്പെടുമ്പോഴും പരിക്കുകൾ സംഭവിക്കാം. സ്‌പോർട്‌സ് ഇഞ്ചുറി പലപ്പോഴും ടെൻഡിനോപ്പതി പോലുള്ള പരിക്കുകളാണ്. [24] ലിഗമെന്റുകളുടെയും ടെൻഡോണുകളുടെയും അമിത ആയാസം ഉളുക്കിനു കാരണമാകും. [25] ഒരു കമ്പ്യൂട്ടറിന്റെ ദീർഘമായ ഉപയോഗം അല്ലെങ്കിൽ ശാരീരികമായി ആവർത്തിച്ചുള്ള തൊഴിൽ പോലുള്ള ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ റെപ്പറ്റീറ്റീവ് സ്ട്രെയിൻ ഇഞ്ചുറിക്ക് കാരണമായേക്കാം. [26] തെളിച്ചമുള്ള സ്‌ക്രീനുകളുടെ ദൈർഘ്യമേറിയ ഉപയോഗവും കണ്ണിന് ആയാസമുണ്ടാക്കിയേക്കാം. [27] സ്ഥാനങ്ങൾഉദരംവയറ്റിലെ ആഘാതങ്ങൾ മൂലം ആമാശയം, കുടൽ, കരൾ, പാൻക്രിയാസ്, വൃക്കകൾ, പിത്തസഞ്ചി, പ്ലീഹ എന്നിവയിൽ പരിക്കുകൾ സംഭവിക്കാം. സാധാരണയായി ട്രാഫിക് അപകടങ്ങൾ, ആക്രമണങ്ങൾ, വീഴ്ചകൾ, ജോലി സംബന്ധമായ പരിക്കുകൾ എന്നിവ മൂലമാണ് വയറിലെ പരിക്കുകൾ ഉണ്ടാകുന്നത്. പ്ലീഹയുടെ പരിക്ക്, രക്തത്തിന്റെ അളവ് കുറയുന്നതിന് (ലോ ബ്ലഡ് വോളിയം) അല്ലെങ്കിൽ പെരിറ്റോണിയൽ അറയിൽ രക്തത്തിന് കാരണമാകും. പ്ലീഹ പരിക്കുകളുടെ ചികിത്സയും രോഗനിർണയവും ഹൃദയ സംബന്ധമായ സ്ഥിരതയെ ആശ്രയിച്ചിരിക്കുന്നു. [28] മൂർച്ചയില്ലാത്ത വസ്തുക്കൾ അല്ലെങ്കിൽ വീഴ്ച മുതലായവ മൂലമുള്ള ബ്ലണ്ട് ട്രോമ മൂലം പിത്തസഞ്ചിക്ക് വളരെ അപൂർവമായി (ഏകദേശം 2%) മാത്രമേ പരിക്കേൽക്കുകയുള്ളൂ. പിത്തസഞ്ചിയിലെ പരിക്കുകൾ സാധാരണയായി മറ്റ് വയറിലെ അവയവങ്ങളിലുള്ള പരിക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. [29] ബ്ലണ്ട് ട്രോമ ആഘാതത്തിൽ കുടലിന് പരിക്കേൽക്കാം. [30] വൃക്കകൾ അടിവയറ്റിലെ മറ്റ് ഘടനകളാൽ സംരക്ഷിക്കപ്പെടുന്നു, വൃക്കയിലെ മിക്ക പരിക്കുകളും ബ്ലണ്ട് ട്രോമയുടെ ഫലമാണ്. [31] വൃക്ക തകരാറുകൾ സാധാരണയായി മൂത്രത്തിൽ രക്തം കാണുന്നതിന് കാരണമാകുന്നു. [32] അതിന്റെ ശരീരത്തിലെ സ്ഥാനം കാരണം, പാൻക്രിയാറ്റിക് ക്ഷതം താരതമ്യേന അപൂർവമാണ്, പക്ഷേ ഇത്തരം ക്ഷതങ്ങളുടെ രോഗനിർണയം കൂടുതൽ ബുദ്ധിമുട്ടാണ്. പാൻക്രിയാസിനുണ്ടാകുന്ന മിക്ക പരിക്കുകളും വെടിയേറ്റ മുറിവുകളും കുത്തേറ്റ മുറിവുകളും പോലെയുള്ള പെനിട്രേറ്റീവ് ട്രോമ മൂലമാണ് സംഭവിക്കുന്നത്. വയറ്റിലെ ബ്ലണ്ട് ട്രോമ കേസുകളിൽ 5% ൽ താഴെയാണ് പാൻക്രിയാറ്റിക് പരിക്കുകൾ. പാൻക്രിയാറ്റിക് ക്ഷതത്തിന്റെ തീവ്രത പ്രാഥമികമായി പാൻക്രിയാറ്റിക് നാളിക്ക് ഉണ്ടാകുന്ന ദോഷത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. [33] കനത്ത പാളികൾ, വിപുലമായ രക്ത വിതരണം, വാരിയെല്ലുമായി ബന്ധപ്പെട്ട സ്ഥാനം എന്നിവ കാരണം ആമാശയം പരിക്കിൽ നിന്ന് നന്നായി സംരക്ഷിക്കപ്പെടുന്നു. പാൻക്രിയാറ്റിക് പരിക്കുകൾ പോലെ, ആമാശയത്തിലെ ആഘാതകരമായ പരിക്കുകൾ പെനിട്രേറ്റീവ് ട്രോമ മൂലമാണ് സംഭവിക്കുന്നത്, എന്നിരുന്നാലും മിക്ക സിവിലിയൻ ആയുധങ്ങളും ആമാശയത്തിന് ദീർഘകാല ടിഷ്യു കേടുപാടുകൾ വരുത്തുന്നില്ല. ആമാശയത്തിലെ ബ്ലണ്ട് ട്രോമ പരിക്കുകൾ സാധാരണയായി ട്രാഫിക് അപകടങ്ങൾ മൂലമാണ് സംഭവിക്കുന്നത്. [34] പൊള്ളലുണ്ടാക്കുന്ന പദാർത്ഥങ്ങൾ കഴിക്കുന്നത് ആമാശയത്തിൽ പൊള്ളലിന് കാരണമാകും. [19] അടിവയറ്റിലെ ആഘാതങ്ങളിൽ ഏറ്റവും സാധാരണമായ അവയവ നാശമാണ് കരൾ ക്ഷതം. [35] കരളിന്റെ വലുപ്പവും ശരീരത്തിലെ സ്ഥാനവും മൂലം മറ്റ് വയറിലെ അവയവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കരളിന്റെ പരിക്ക് താരതമ്യേന സാധാരണമാണ്, കൂടാതെ കരളിന് സംഭവിക്കുന്ന ബ്ലണ്ട് ട്രോമ പരിക്കുകൾ സാധാരണയായി നോൺ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. [36] കരളിന് ഉണ്ടാകുന്ന മിക്ക പരിക്കുകളും അപകടകരമല്ല. [35] കരൾ വിഷബാധയ്ക്ക് വിധേയമാണ്, പാരസെറ്റമോളിന്റെ അമിത അളവ് കരൾ തകരാറിലാകാനുള്ള ഒരു സാധാരണ കാരണമാണ്. [37] മുഖം![]() മുഖത്തെ പരിക്കുകൾ കണ്ണ്, മൂക്ക്, ചെവി അല്ലെങ്കിൽ വായ എന്നിവയെ ബാധിച്ചേക്കാം. നാസൽ ട്രോമ ഏറ്റവും സാധാരണമായ മുഖത്തെ പരിക്കാണ്. [38] വാഹനാപകടങ്ങൾ അല്ലെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട അക്രമങ്ങൾ എന്നിവ മൂലമാണ് വായിലെ പരിക്കുകൾ ഉണ്ടാകുന്നത്. ഖത്തെ മൃദുവായ ടിഷ്യു, മാൻഡിബിളിന്റെ കഠിനമായ ടിഷ്യു അല്ലെങ്കിൽ ഡെന്റൽ ട്രോമ എന്നിങ്ങനെ വായയിലെ മുറിവുകൾ ഉണ്ടാകാം. [39] അതിന്റെ സ്ഥാനവും തുറന്ന ഘടനയും കാരണം ചെവിക്ക് പരിക്കേൽക്കുന്നതു സാധാരണമാണ്. ചെവി പരിക്കുകൾ ആന്തരികമോ ബാഹ്യമോ ആകാം. ബാഹ്യ ചെവിയുടെ പരിക്കുകൾ സാധാരണയായി തരുണാസ്ഥിയിലെ മുറിവുകളോ ഹെമറ്റോമയുടെ രൂപീകരണമോ ആണ്. നടുവിലെയും ആന്തരിക ചെവിയിലെയും പരിക്കുകളിൽ കർണ്ണപുടത്തിൽ സുഷിരം അല്ലെങ്കിൽ തീവ്രമായ സമ്മർദ്ദ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ട്രോമ എന്നിവ ഉൾപ്പെടാം. സ്ഫോടനത്തിന്റെ പരിക്കിനോട് ചെവി വളരെ സെൻസിറ്റീവ് ആണ്. ചെവിയുടെ അസ്ഥികൾ മുഖത്തെ ഞരമ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, ചെവിയിലെ മുറിവുകൾ മുഖത്തെ തളർച്ചയ്ക്ക് കാരണമാകും. അതുപോലെ ചെവിക്കുണ്ടാകുന്ന ആഘാതം കേൾവിക്കുറവിന് കാരണമാകും. [40] കണ്ണിന് പരിക്കുകൾ സംഹാവിക്കുന്നത് സാധാരണമാണ്. കോർണിയയിൽ സംഭവിക്കുന്ന പരിക്കുകൾക്ക് കാഴ്ചയെ ശാശ്വതമായി നശിപ്പിക്കാനുള്ള കഴിവുണ്ട്. വിദേശ വസ്തുക്കളുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന ഒരു സാധാരണ പരിക്കാണ് കോർണിയൽ ഉരച്ചിലുകൾ. കോർണിയയിൽ എന്തെങ്കിലും കൊള്ളുകയോ തറയ്ക്കുകയോ ചെയ്യുന്നത് മൂലം പരിക്കേൽക്കാം. റേഡിയേഷൻ കേടുപാടുകൾ സംഭവിക്കുന്നത് അമിതമായ പ്രകാശം എക്സ്പോഷർ ചെയ്യുന്നതിലൂടെയാണ്, പലപ്പോഴും കണ്ണിന് മതയായ സംരക്ഷണമില്ലാതെ വെൽഡിംഗ് അല്ലെങ്കിൽ സൂര്യപ്രകാശം നോക്കുന്നത് വഴി അമിതമായ അൾട്രാവയലറ്റ് വികിരണത്തിന് വിധേയമാകാം. പൊള്ളിക്കുന്ന രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് കണ്ണുകൾക്ക് ശാശ്വതമായി കേടുവരുത്തും, കൃത്യ ചികിത്സ നടത്തിയില്ലെങ്കിൽ ഇത് അന്ധതയ്ക്ക് കാരണമാകും. ഇൻഫ്രാഓർബിറ്റൽ മാർജിൻ ബ്ലണ്ട് ട്രോമ പരിക്കുകളിൽ നിന്ന് ഒരു പരിധിവരെ കണ്ണിനെ സംരക്ഷിക്കുന്നു. [41] കണ്ണുകളുടെ അമിതോപയോഗം കണ്ണിന് ആയാസമുണ്ടാക്കും, പ്രത്യേകിച്ച് പ്രകാശമുള്ള സ്‌ക്രീനുകളിൽ ദീർഘനേരം നോക്കുമ്പോൾ. [27] ഹൃദയംഹൃദയത്തിനെ ബാധിക്കുന്ന പരിക്കുകൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്നു. ഹൃദയത്തിന് ബ്ലണ്ട് ട്രോമ മൂലമുണ്ടാകുന്ന ഒരു സാധാരണ പരിക്കാണ് ബ്ലണ്ട് കാർഡിയാക്ക് ഇഞ്ചുറി. ഇത് രോഗനിർണയം നടത്താൻ പ്രയാസമാണ്, കൂടാതെ ഇത് ഹൃദയാഘാതം, അക്യൂട്ട് വാൽവുലാർ ഡിസോർഡേഴ്സ്, ആർറിഥ്മിയ അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവയുൾപ്പെടെ നിരവധി ഫലങ്ങൾ ഉണ്ടാക്കാം. [42] ഹൃദയത്തിലേക്കു തുളച്ചുകയറുന്ന പരിക്ക് സാധാരണയായി കത്തിക്കുത്ത് അല്ലെങ്കിൽ വെടിയേൽക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. ഒടിഞ്ഞ സ്റ്റെർനം അല്ലെങ്കിൽ വാരിയെല്ല് അപൂർവ സന്ദർഭങ്ങളിൽ ആകസ്മികമായി ഹൃദയത്തിലേക്ക് തുളച്ചുകയറാം. വലത് വെൻട്രിക്കിളിന് അതിന്റെ പ്രധാന സ്ഥാനം കാരണം പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയത്തിനുണ്ടാകുന്ന ആഘാതകരമായ പരിക്കിന്റെ രണ്ട് പ്രാഥമിക അനന്തരഫലങ്ങൾ കഠിനമായ രക്തസ്രാവവും ഹൃദയത്തിന് ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നതുമാണ്. [43] മസ്കുലോസ്കെലിറ്റൽ![]() ട്രോമാറ്റിക് പരിക്ക് ബലത്തിന്റെ അളവ്, ദിശ, ബാധിത പ്രദേശത്തിന്റെ വീതി എന്നിവയെ ആശ്രയിച്ച് വിവിധ അസ്ഥി ഒടിവുകൾക്ക് കാരണമായേക്കാം. മുമ്പത്തെ എന്തെങ്കിലും അവസ്ഥ അസ്ഥികളെ ദുർബലപ്പെടുത്തുമ്പോൾ പാത്തോളജിക്കൽ ഒടിവുകൾ സംഭവിക്കുന്നു. സ്‌ട്രെസ് ഒടിവുകൾ ഉണ്ടാകുന്നത് അസ്ഥി അമിതമായി ഉപയോഗിക്കുമ്പോഴോ അല്ലെങ്കിൽ അമിതമായ അല്ലെങ്കിൽ ആഘാതകരമായ സമ്മർദ്ദത്തിൻകീഴിൽ ആകുമ്പോഴോ ആണ്. ഇതിന് ഒരു ഉദാഹരണം ആണ് അത്ലറ്റിക് പ്രവർത്തനത്തിനിടയിൽ സംഭവിക്കുന്ന അസ്ഥി ഓടിവുകൾ. അസ്ഥി ഒടിവിനു തൊട്ടുപിന്നാലെ ഹെമറ്റോമകൾ സംഭവിക്കുന്നു, രോഗശാന്തി പ്രക്രിയ പൂർത്തിയാകാൻ പലപ്പോഴും ആറ് ആഴ്ച മുതൽ മൂന്ന് മാസം വരെ എടുക്കും, എന്നിരുന്നാലും ഒടിഞ്ഞ അസ്ഥിയുടെ തുടർച്ചയായ ഉപയോഗം രോഗശാന്തിയെ തടയും. [44] ആർട്ടിക്യുലാർ കാർട്ടിലേജ് തകരാറുകൾ അസ്ഥികൂട വ്യവസ്ഥയുടെ പ്രവർത്തനത്തെയും ബാധിച്ചേക്കാം, ഇത് പോസ്റ്റ്‌ട്രോമാറ്റിക് ഓസ്റ്റിയോ ആർത്രൈറ്റിസിന് കാരണമാകും. മിക്ക ശരീരഘടനകളിൽ നിന്നും വ്യത്യസ്തമായി, കാർട്ടിലേജ് തകരാറിലായാൽ സുഖപ്പെടുത്താൻ കഴിയില്ല. [45] നാഡീവ്യൂഹം![]() മസ്തിഷ്ക ക്ഷതം, സുഷുമ്നാ നാഡിക്ക് ക്ഷതം, നാഡീ ക്ഷതം എന്നിവ നാഡീവ്യൂഹത്തിനുണ്ടാകുന്ന പരിക്കുകളാണ്. തലച്ചോറിനുണ്ടാകുന്ന ആഘാതം ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് (ടിബിഐ) കാരണമാകുന്നു, ഇത് "ദീർഘകാല ശാരീരികവും വൈകാരികവും പെരുമാറ്റപരവും വൈജ്ഞാനികവുമായ പ്രത്യാഘാതങ്ങൾക്ക്" കാരണമാകുന്നു. കൺക്യൂഷൻ ഉൾപ്പെടെയുള്ള മിതമായ ടിബിഐ, അത്ലറ്റിക് പ്രവർത്തനങ്ങൾ, സൈനിക സേവനം, അല്ലെങ്കിൽ ചികിത്സിക്കാത്ത അപസ്മാരം എന്നിവയുടെ ഫലമായി പലപ്പോഴും സംഭവിക്കാറുണ്ട്, അതിന്റെ ഫലങ്ങൾ സാധാരണയായി ഹ്രസ്വമാണ്. തലച്ചോറിനുണ്ടാകുന്ന കൂടുതൽ ഗുരുതരമായ പരിക്കുകൾ മിതമായ ടിബിഐക്ക് കാരണമാകുന്നു, ഇത് ആശയക്കുഴപ്പമൊ അലസതയോ ഉണ്ടാക്കാം. ഗുരുതരമായ ടിബിഐ കോമ അല്ലെങ്കിൽ ദ്വിതീയ മസ്തിഷ്ക ക്ഷതത്തിന് കാരണമാകാം. ട്രോമയുമായി ബന്ധപ്പെട്ട മരണങ്ങളിൽ പകുതിയോളം ടിബിഐ മൂലമാണ്. [46][12] മസ്തിഷ്കത്തിനുണ്ടാകുന്ന നോൺ-ട്രോമാറ്റിക് പരിക്കുകൾ അക്വയേഡ് ബ്രെയിൻ ഇഞ്ചുറിക്ക് (എബിഐ) കാരണമാകുന്നു. ഇത് സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ, വിഷം, അണുബാധ, സെറിബ്രൽ ഹൈപ്പോക്സിയ, മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ ടിബിഐയുടെ ദ്വിതീയ പ്രഭാവം എന്നിവയാൽ സംഭവിക്കാം. [47] സുഷുമ്നാ നാഡിക്കുള്ള പരിക്കുകൾ, ആജീവനാന്ത മെഡിക്കൽ സങ്കീർണതകൾ, ആയുർദൈർഘ്യം കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പല പ്രധാന അവയവ സംവിധാനങ്ങളിലും സങ്കീർണതകൾക്കും തളർച്ചയ്ക്കും കാരണമാകും. സ്പൈനൽ ഷോക്ക് താൽക്കാലിക പക്ഷാഘാതത്തിനും റിഫ്ലെക്സുകൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. [48] മറ്റ് പരിക്കുകളിൽ നിന്ന് വ്യത്യസ്തമായി, പെരിഫറൽ ഞരമ്പുകൾക്കുള്ള ക്ഷതം സെല്ലുലാർ വ്യാപനത്തിലൂടെ സുഖപ്പെടുന്നില്ല. ഞരമ്പുകൾക്ക് പരിക്കേൽക്കുമ്പോൾ, ഞരമ്പുകൾ പുനരുജ്ജീവിപ്പിക്കുന്നതിന് മുമ്പ് ജീർണ്ണതയ്ക്ക് വിധേയമാകുന്നു, തുടർന്ന് നഷ്ടപ്പെട്ട പ്രവർത്തനത്തിനായി മറ്റ് പാതകൾ ശക്തിപ്പെടുത്തുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാം. പെരിഫറൽ നാഡിക്ക് സംഭവിക്കുന്ന പരിക്കിന്റെ ഏറ്റവും സാധാരണമായ രൂപം അവയുടെ അന്തർലീനമായ ഇലാസ്തികത കാരണം വലിച്ചുനീട്ടുന്നതാണ്. ഞരമ്പുകൾക്ക് ക്ഷതം ലാസറേഷൻ അല്ലെങ്കിൽ കംപ്രഷൻ കാരണവും ഉണ്ടാകാം. [49] പെൽവിസ്പെൽവിക് ഏരിയയിലെ പരിക്കുകളിൽ മൂത്രസഞ്ചി, മലാശയം, വൻകുടൽ, പ്രത്യുൽപാദന അവയവങ്ങൾ എന്നിവയ്ക്ക് സംഭവിക്കുന്ന പരിക്കുകൾ ഉൾപ്പെടുന്നു. മൂത്രസഞ്ചിയിലെ ആഘാതകരമായ പരിക്ക് അപൂർവ്വമാണ്, ഇത് പലപ്പോഴും അടിവയറ്റിലും പെൽവിസിനും സംഭവിക്കുന്ന മറ്റ് പരിക്കുകൾക്കൊപ്പം സംഭവിക്കുന്നവയാണ്. മൂത്രാശയത്തെ പെരിറ്റോണിയം സംരക്ഷിക്കുന്നു, മൂത്രസഞ്ചിക്ക് പരിക്കേറ്റ മിക്ക കേസുകളും പെൽവിസിന്റെ ഒടിവിനൊപ്പം സംഭവിക്കുന്നവയാണ്. മൂത്രാശയ ആഘാതം സാധാരണയായി ഹെമറ്റൂറിയ അല്ലെങ്കിൽ മൂത്രത്തിൽ രക്തം കാണുന്നതിന് കാരണമായേക്കാം. മദ്യം കഴിക്കുന്നത് മൂത്രസഞ്ചി വികസിപ്പിച്ചേക്കാം, ഇത് പരിക്കിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. രക്തസ്രാവം ഉണ്ടാകുമ്പോൾ മൂത്രസഞ്ചിയിൽ നിന്ന് രക്തം വേർതിരിച്ചെടുക്കാൻ ഒരു കത്തീറ്റർ ഉപയോഗിക്കാം, എന്നാൽ പെരിറ്റോണിയം തകർക്കുന്ന പരിക്കുകൾക്ക് ശസ്ത്രക്രിയ ആവശ്യമാണ്. [50] ബ്ലണ്ട് ട്രോമ മൂലം വൻകുടലിന് പരിക്കേൽക്കുന്നത് അപൂർവ്വമാണ്, ഇത്തരം മിക്ക കേസുകളും അടിവയറ്റിലൂടെയുള്ള തുളച്ചുകയറുന്ന മുറിവിൽ നിന്നാണ് സംഭവിക്കുന്നത്. മലാശയത്തിലെ പരിക്കുകൾ കുറവാണ്, എന്നിരുന്നാലും പെൽവിസിനുണ്ടാകുന്ന ബ്ലണ്ട് ട്രോമ മൂലം മലാശയത്തിന് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. [51] പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ പരിക്കുകൾ പൊതുവേ മരണ കാരണമാകാറില്ല, ഇവ സാധാരണയായി ഗ്രാഫ്റ്റുകളിലൂടെയും പുനർനിർമ്മാണത്തിലൂടെയും ചികിത്സിക്കാം. വൃഷണസഞ്ചിയുടെ ഇലാസ്റ്റിക് സ്വഭാവം പരിക്കിനെ പ്രതിരോധിക്കും, എന്നിരുന്നാലും വൃഷണസഞ്ചിയിലുണ്ടാകുന്ന ആഘാതം വൃഷണത്തിനോ ബീജകോശത്തിനോ കേടുവരുത്തിയേക്കാം. ലിംഗത്തിലുണ്ടാകുന്ന ആഘാതം (സാധാരണയായി ശക്തമായ ലൈംഗിക ബന്ധത്തിന്റെ ഫലമായി) ലിംഗ ഒടിവിന് കാരണമാകും. [52] സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ പരിക്കുകൾ പലപ്പോഴും ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും ലൈംഗിക പ്രവർത്തനത്തിന്റെയും ഫലമായി സംഭവിക്കുന്നവയാണ്, അവ വളരെ അപൂർവമായി മാത്രമേ മാരകമാകൂ, പക്ഷേ അവ വിട്ടുമാറാത്ത അസ്വാസ്ഥ്യം, ഡിസ്പാരൂനിയ, വന്ധ്യത, അല്ലെങ്കിൽ ഫിസ്റ്റുലകളുടെ രൂപീകരണം എന്നിങ്ങനെ പലതരം സങ്കീർണതകൾ ഉണ്ടാക്കാം. ഹോർമോൺ ഘടനയിലെ മാറ്റങ്ങൾ കാരണം സ്ത്രീകളിലെ ജനനേന്ദ്രിയത്തിലെ പരിക്കുകളുടെ സ്വഭാവത്തെ പ്രായം വളരെ ബാധിക്കും. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്ക് ജനനേന്ദ്രിയത്തിന് പരിക്കേൽക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണം പ്രസവമാണ്. 2018-ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 125 ദശലക്ഷത്തിലധികം സ്ത്രീകളെയും പെൺകുട്ടികളെയും ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്ന ഒരു ദുരാചാരമായ സ്ത്രീ ജനനേന്ദ്രിയ ഛേദിക്കൽ പല സംസ്കാരങ്ങളും പരിശീലിക്കുന്നു [53] ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയിൽ മുറിവും ഉരച്ചിലുകളും സാധാരണമാണ്, സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിൽ ഇത് കൂടുതൽ വഷളാകാം.[54] ശ്വാസകോശ വ്യവസ്ഥശ്വാസകോശ വ്യവസ്ഥയിലെ പരിക്കുകൾ ശ്വാസകോശം, ഡയഫ്രം, ശ്വാസനാളം, ബ്രോങ്കസ്, ഫാറിങ്സ് ലാറിങ്സ് എന്നിവയെ ബാധിക്കുന്നു. ട്രാക്കിയോബ്രോങ്കിയൽ പരിക്കുകൾ അപൂർവമാണ്, ഇവ പലപ്പോഴും മറ്റ് പരിക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രാക്കിയോബ്രോങ്കിയൽ പരിക്ക് കൃത്യമായി നിർണ്ണയിക്കാൻ ബ്രോങ്കോസ്കോപ്പി ആവശ്യമാണ്. [55] അതിന്റെ സങ്കീർണ്ണവും ഒതുക്കമുള്ളതുമായ ശരീരഘടന കാരണം കഴുത്തിന് പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ഭാഗത്തെ പരിക്കുകൾ ശ്വാസനാളം തടസ്സപ്പെടുത്തുന്നതിന് കാരണമാകും. [56] പൊള്ളുന്ന രാസവസ്തുക്കൾ കഴിക്കുന്നത് ശ്വാസനാളത്തിന് രാസ പൊള്ളലിന് കാരണമാകും. [19] വിഷ പദാർത്ഥങ്ങൾ ശ്വസിക്കുന്നത് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേൽപ്പിക്കാം. [21] നെഞ്ചിലുണ്ടാകുന്ന തീവ്രമായ ആഘാതം ശ്വാസകോശത്തിലെ തകരാറുകൾ, ശ്വാസകോശത്തിൽ രക്തം അടിഞ്ഞുകൂടൽ, അല്ലെങ്കിൽ ശ്വാസകോശ തകർച്ച എന്നിവ ഉൾപ്പെടെയുള്ള സങ്കീർണ്ണതകൾക്ക് കാരണമാകും. ശ്വാസകോശത്തിലെ ക്ഷതത്തോടുള്ള കോശജ്വലന പ്രതികരണം അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമിന് കാരണമാകും. ശ്വാസകോശത്തിനുണ്ടാകുന്ന പരിക്കുകൾ ശ്വാസതടസ്സം മുതൽ ടെർമിനൽ ശ്വസന പരാജയം വരെയുള്ള ലക്ഷണങ്ങൾക്ക് കാരണമായേക്കാം. ശ്വാസകോശത്തിലെ പരിക്കുകൾ പലപ്പോഴും മാരകമാണ്, ഒപ്പം അത് അതിജീവിക്കുന്നവർക്ക് പലപ്പോഴും ജീവിത നിലവാരം കുറയുന്നു. [57] ഡയഫ്രത്തിനുണ്ടാകുന്ന പരിക്കുകൾ അസാധാരണവും അപൂർവ്വമായി ഗുരുതരവുമാണ്, എന്നാൽ ഡയഫ്രത്തിന് ബ്ലണ്ട് ട്രോമ കാലക്രമേണ ഹെർണിയ രൂപപ്പെടുന്നതിന് കാരണമാകും. [58] അസാധാരണമായ രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, ദഹനനാളത്തിന്റെ തടസ്സം, ശ്വാസകോശ സംബന്ധമായ അപര്യാപ്തത എന്നിവയുൾപ്പെടെ പല തരത്തിൽ ഡയഫ്രത്തിന് പരിക്കുകൾ ഉണ്ടാകാം. ഡയഫ്രത്തിന്റെ പരിക്കുകൾ പലപ്പോഴും നെഞ്ചിലെയോ വയറിലെയോ മറ്റ് പരിക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, മനുഷ്യശരീരത്തിലെ രണ്ട് പ്രധാന അറകൾക്കിടയിലുള്ള അതിന്റെ സ്ഥാനം രോഗനിർണയത്തെ സങ്കീർണ്ണമാക്കിയേക്കാം. [59] തൊലിചർമ്മത്തിലെ മിക്ക പരിക്കുകളും നിസ്സാരമാണ് എന്നതിനാൽ അവയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമില്ല. ചർമ്മത്തിലെ ആഴത്തിലെ മുറിവുകൾ സാധാരണയായി തുന്നലുകൾ, സ്റ്റേപ്പിൾസ് അല്ലെങ്കിൽ പശകൾ എന്നിവ ഉപയോഗിച്ച് നന്നാക്കുന്നു. ചർമ്മം പൊള്ളലിന് വിധേയമാണ്, ചർമ്മത്തിലെ പൊള്ളൽ പലപ്പോഴും കുമിളകൾക്ക് കാരണമാകുന്നു. ചർമ്മത്തിലെ കഠിനമായ ഉരച്ചിലുകൾ നന്നാക്കാൻ ചിലപ്പോൾ സ്കിൻ ഗ്രാഫ്റ്റിംഗ് ആവശ്യമായി വരാം. ചർമ്മത്തിലെ മുറിവുകൾക്ക് പലപ്പോഴും വൃത്തിയാക്കൽ ആവശ്യമാണ്. [60] ചികിത്സ![]() മിക്ക മെഡിക്കൽ പ്രാക്ടീസുകളും പരിക്കുകളുടെ ചികിത്സയ്ക്കായി സമർപ്പിച്ചിരിക്കുന്നു. ട്രോമാറ്റിക് പരിക്കുകൾ, പരിക്ക് നന്നാക്കൽ എന്നിവയെക്കുറിച്ചുള്ള പഠനമാണ് ട്രോമാറ്റോളജി . ചില പരിക്കുകൾ സ്പെഷ്യലിസ്റ്റുകൾക്ക് ചികിത്സിക്കാം. ഗുരുതരമായ പരിക്കുകൾക്ക് ചിലപ്പോൾ ട്രോമ സർജറി ആവശ്യമാണ്. ഗുരുതരമായ പരിക്കുകൾക്ക് ശേഷം പുനരധിവാസത്തിനായി ചിലപ്പോൾ, ഫിസിക്കൽ തെറാപ്പിയും ഒക്യുപേഷണൽ തെറാപ്പിയും ഉപയോഗിക്കുന്നു. മുറിവുകൾ ചികിത്സിക്കാൻ മരുന്നുകളും സാധാരണയായി ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തിലെ എമർജൻസി മെഡിസിൻ എന്ന മേഖല, ജീവന് ഭീഷണിയായ പരിക്കുകൾ ഉടൻ പരിഗണിക്കുന്നതിന് മുൻഗണന നൽകുന്നു. എയർവേ വിലയിരുത്തുകയും, പ്രശ്നങ്ങൾ കാണുന്ന പക്ഷം ശരീരസ്രവങ്ങൾ വലിച്ചെടുക്കുന്നതിലൂടെയോ അല്ലെങ്കിൽ ആവശ്യമെങ്കിൽ കൃത്രിമ ശ്വാസനാളം സൃഷ്ടിക്കുന്നതിലൂടെയോ എയർവേ ശരിയാക്കുകയും ചെയ്യുന്നു. നെഞ്ചിന്റെ ഭിത്തിയുടെ ചലനം വിലയിരുത്തി പ്ലൂറൽ അറയിൽ രക്തമോ വായുവോ ഉണ്ടോ എന്ന് പരിശോധിച്ചാണ് ശ്വസനം വിലയിരുത്തുന്നത്. രക്തചംക്രമണം വിലയിരുത്തി ആവശ്യമെങ്കിൽ ഇൻട്രാവൈനസ് തെറാപ്പി ഉൾപ്പെടെയുള്ളവ ചെയ്യുന്നു. നാഡീ പരിശോധനയയ്ക്ക് പ്രതികരണശേഷിയും റിഫ്ലെക്സുകളും പരിശോധിക്കുന്നു. ഉടനടി ജീവൻ രക്ഷിക്കാനുള്ള നടപടിക്രമങ്ങൾക്ക് ശേഷം, കൂടുതൽ സമഗ്രമായ രോഗനിർണയത്തിനായി ഒരു സിടി സ്കാൻ ഉൽപ്പടെയുള്ളവ ഉപയോഗിക്കുന്നു.[12] പരിക്കുകളുടെ ചികിത്സയുടെ മറ്റൊരു വശമാണ് വേദന നിയന്ത്രിക്കുന്നതിനുള്ള പെയിൻ മാനേജ്മെന്റ്. ഒരു പരിക്കിന്റെ സ്വഭാവവും തീവ്രതയും നിർണ്ണയിക്കുന്നതിനുള്ള ഒരു സൂചകമാണ് വേദന, പക്ഷേ ഇത് പരിക്കിനെ കൂടുതൽ വഷളാക്കുകയും ചലനശേഷി കുറയ്ക്കുകയും ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യും. വ്യക്തിയുടെ പ്രായം, പരിക്കിന്റെ തീവ്രത, വേദന ശമനത്തെ ബാധിച്ചേക്കാവുന്ന മുൻകാല മെഡിക്കൽ അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് മുറിവുകളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാൻ വേദനസംഹാരി മരുന്നുകൾ ഉപയോഗിക്കുന്നു. ആസ്പിരിൻ, ഐബുപ്രോഫെൻ തുടങ്ങിയ NSAID-കൾ സാധാരണയായി കടുത്ത വേദനയ്ക്ക് ഉപയോഗിക്കുന്നു. ഫെന്റനൈൽ, മെത്തഡോൺ, മോർഫിൻ തുടങ്ങിയ ഒപിയോയിഡ് മരുന്നുകൾ വലിയ ആഘാതത്തിൽ നിന്നുള്ള കഠിനമായ വേദന ചികിത്സിക്കാൻ ഉപയോഗിക്കുന്നു, എന്നാൽ ആസക്തി പോലുള്ള ദീർഘകാല അപകടസാധ്യതകൾ കാരണം അവയുടെ ഉപയോഗം പരിമിതമാണ്. [61] സങ്കീർണതകൾചില പരിക്കുകളുടെ ഫലമായി സങ്കീർണതകൾ ഉണ്ടാകാം. സങ്കീർണ്ണതകൾ മൂലം വീണ്ടെടുക്കൽ സമയം വർദ്ധിക്കുകയൊ, രോഗലക്ഷണങ്ങൾ കൂടുതൽ വഷളാകുകയോ, അല്ലെങ്കിൽ മരണം സംഭവിക്കുകയോ ചെയ്യാം. പരിക്കിന്റെ വ്യാപ്തിയും പരിക്കേറ്റ വ്യക്തിയുടെ പ്രായവും സങ്കീർണതകൾക്കുള്ള സാധ്യതയിൽ പ്രധാനമാണ്. മുറിവുകളുടെ അണുബാധ, പരിക്കിന്റെ ഒരു സാധാരണ സങ്കീർണതയാണ്, ഇത് ന്യുമോണിയ അല്ലെങ്കിൽ സെപ്സിസ് പോലുള്ളവയ്ക്ക് കാരണമാകുന്നു. [62] മുറിവിലെ അണുബാധ രോഗശാന്തി പ്രക്രിയയെ തടയുകയും ശരീരത്തിന് കൂടുതൽ നാശമുണ്ടാക്കുകയും ചെയ്യും. ഡീവിറ്റലൈസ്ഡ് ടിഷ്യു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തും പുരട്ടുന്ന ആന്റിമൈക്രോബയൽ ഏജന്റുകളുടെ ഉപയോഗത്തിലൂടെയും അണുബാധ തടയാൻ കഴിയും. [63] മുറിവുകളുടെ ഒരു സാധാരണ ഫലമാണ് രക്തസ്രാവം, ഇത് നിരവധി സങ്കീർണതകൾക്ക് കാരണമാകും. ചർമ്മത്തിനടിയിൽ രക്തം അടിഞ്ഞുകൂടുന്നത് ഒരു ഹെമറ്റോമയ്ക്ക് കാരണമാകും, ഇത് സാധാരണയായി കംപ്രഷൻ വഴി ചികിത്സിക്കപ്പെടുന്നു, എന്നിരുന്നാലും കഠിനമായ കേസുകളിൽ ശസ്ത്രക്രിയ ആവശ്യമാണ്. [64] അമിതമായ രക്തനഷ്ടം ഹൈപ്പോവോളമിക് ഷോക്ക് ഉണ്ടാക്കാം. ഇത് ടാക്കിക്കാർഡിയ, ഹൈപ്പോടെൻഷൻ, കോമ അല്ലെങ്കിൽ അവയവങ്ങളുടെ പരാജയത്തിന് കാരണമാകും. രക്തനഷ്ടം ചികിത്സിക്കാൻ രക്ത പകർച്ച ആവശ്യമാണ്. [65] മുറിവുകളുടെ മറ്റ് സങ്കീർണതകൾ, കാവിറ്റേഷൻ, ഫിസ്റ്റുലകളുടെ വികസനം, അവയവങ്ങളുടെ പരാജയം എന്നിവയാണ്. സാമൂഹികവും മാനസികവുമായ വശങ്ങൾശാരീരിക ദ്രോഹത്തിന് പുറമേ പരിക്കുകൾ പലപ്പോഴും മാനസികമായ ആഘാതവും ഉണ്ടാക്കുന്നു. വലിയ പരിക്കുകൾക്ക് ഇരയായ ചിലർ മുറിവ് വീണ്ടെടുക്കുമ്പോഴും അതിനുശേഷവും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ കാണിക്കും. പ്രത്യേക ലക്ഷണങ്ങളും അവയുടെ ട്രിഗറുകളും പരിക്കിന്റെ സ്വഭാവത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. [66] സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാക്കുന്ന പരിക്കുകൾ ആത്മാഭിമാനത്തെ ഗുരുതരമായി ബാധിക്കും. [67] [68] മുറിവുകൾ മൂലം ശരീര ഭാഗത്തിന് രൂപമാറ്റം സംഭവിക്കാം, പ്രത്യേകിച്ച് പൊള്ളലേറ്റ പരിക്കുകൾ ഒരു വ്യക്തിയുടെ രൂപത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും, അത് ശരീര പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചേക്കാം. [69] [70] [71] രൂപഭേദം വരുത്തുന്ന പരിക്കുകകളോ രൂപത്തിലുള്ള മറ്റ് മാറ്റങ്ങളോ അതു ബാധിച്ച വ്യക്തിയെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതിന് കാരണമായേക്കാം. [72] [73] ചില പരിക്കുകൾ തൊഴിലിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ ചില തൊഴിൽ പൂർണ്ണമായും തടയുകയോ ചെയ്തേക്കാം. ചില സന്ദർഭങ്ങളിൽ, പരിക്കിന്റെ അനന്തരഫലങ്ങൾ വിവാഹങ്ങൾ പോലുള്ള വ്യക്തിബന്ധങ്ങളെയും ഉലച്ചേക്കാം. [74] മാനസികവും സാമൂഹികവുമായ വേരിയബിളുകൾ അത്ലറ്റുകൾക്കിടയിൽ പരിക്കേൽക്കാനുള്ള സാധ്യതയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വർദ്ധിച്ച ജീവിത സമ്മർദ്ദം അത്ലറ്റിക് പരിക്കിന്റെ സാധ്യത വർദ്ധിപ്പിക്കും, അതേസമയം സാമൂഹിക പിന്തുണ പരിക്കിന്റെ സാധ്യത കുറയ്ക്കും. [75] [76] അത്ലറ്റിക് പരിക്കുകൾക്ക് ശേഷമുള്ള വീണ്ടെടുക്കൽ പ്രക്രിയയിലും സാമൂഹിക പിന്തുണ സഹായിക്കുന്നു. [77] ഇതും കാണുക
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia