മനോജ് നാരായണൻഒരു മലയാള നാടക സംവിധായകനാണ് മനോജ് നാരായണൻ (1975 ഫെബ്രുവരി 2). ജീവിതരേഖ1975 ഫെബ്രുവരി 2-ന് നാരായണൻ നായരുടെയും രാധയുടെയും നാല് ആൺമക്കളിൽ മൂന്നാമനായി ജനിച്ചു. യു.പി. സ്‌കൂൾ വിദ്യാർഥിയായിരിക്കെ 'ഗുരുവും ശിഷ്യനു'മെന്ന സംസ്‌കൃത നാടകത്തിൽ മനോജ് ആദ്യമായി അരങ്ങിലെത്തി. കോളേജ് വിദ്യാഭ്യാസകാലത്ത് ജില്ലാ യുവജനോത്സവത്തിൽ മനോജ് സംവിധാനം ചെയ്ത നാടകത്തിന് രണ്ടാം സ്ഥാനവും മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.[1] കുറുവങ്ങാട്, അണേല, കൊടക്കാട്ടുംമുറി, അഞ്ചാംപീടിക, ചെമ്മരത്തൂർ, വില്യാപ്പള്ളി, കൈവേലി, കായക്കൊടി, മുള്ളമ്പത്ത്, കൊയിലാണ്ടി, മുചുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അമച്വർ നാടകവേദികളിൽ മനോജ് നാടകങ്ങൾ സംവിധാനം ചെയ്തിരുന്നു. സ്‌കൂൾ യുവജനോത്സവങ്ങളിൽ മനോജ് സംവിധാനം ചെയ്ത ഇരുപത്തഞ്ചിലധികം നാടകങ്ങൾ വിവിധ വർഷങ്ങളിലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഹയർ സെക്കൻഡറി കലോത്സവം, പോളി കലോത്സവം, ശാസ്ത്ര നാടക മത്സരം, സർവകലാശാലാ കലോത്സവം, സംസ്ഥാന കേരളോത്സവം, ടി.ടി.ഐ. കലോത്സവം, സി.ബി.എസ്.ഇ. കലോത്സവം എന്നിവയ്ക്കായി അദ്ദേഹം നിരവധി നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്. ചിരുത, മൃഗശാല, ഗ്ലാസ് റൂം, മഴവീട് തുടങ്ങിയവ സർവകലാശാലാ നാടക മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി.[1] മനോജ് കോഴിക്കോടുള്ള സമിതികളിലൂടെയാണ് പ്രൊഫഷണൽ നാടകരംഗത്ത് എത്തിയത്. ആദ്യകാലത്ത് ഖാൻകാവിൽ നാടകനിലയം, പൂക്കാട് കലാലയം എന്നീ സമിതികളിൽ പ്രവർത്തിച്ചു. പ്രൊഫഷണൽ നാടകരംഗത്ത് സംവിധാനം ചെയ്ത 40-ലധികം നാടകങ്ങളിൽ കരിങ്കുരങ്ങ്, കടത്തനാട്ടമ്മ, പെരുന്തച്ചൻ, കണ്ണകി, തച്ചോളി ഒതേനൻ, നെല്ല് എന്നീ നാടകങ്ങൾ കേരള സംസ്ഥാന പുരസ്കാരങ്ങൾ നേടി.[1] തൃശ്ശൂർ 'മണപ്പുറം കാർത്തിക' സമിതിക്കു വേണ്ടി മനോജ് സംവിധാനംചെയ്ത 'കുറിയേടത്ത് താത്രി' നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടി.[1] നാടകങ്ങൾ
പുരസ്കാരങ്ങൾഫെയ്മ അഖിലേന്ത്യാ നാടക മത്സരത്തിൽ ആഗ് തിയേറ്റർ ആർട്‌സിനായി സംവിധാനം ചെയ്ത ഗോവർധന്റെ യാത്രകൾ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.[2] മികച്ച സംവിധായകനുളള പുരസ്കാരം മനോജിനു ലഭിച്ചു. 2010, 2011, 2012, 2014[3] വർഷങ്ങളിൽ കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.[1] 2007, 2010, 2011 വർഷങ്ങളിൽ മനോജ് മികച്ച നാടകത്തിന്റെ സംവിധായകനായിരുന്നു. 2005-ൽ കേരള സംഗീത നാടക അക്കാദമിയുടെ കുട്ടികളുടെ നാടകമത്സരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.[1] അവലംബം
|
Portal di Ensiklopedia Dunia