മനോജ്‌ മാതിരപ്പള്ളി

മലയാള വൈജ്‌ഞാനികസാഹിത്യകാരനും മാധ്യമപ്രവർത്തകനുമാണ് മനോജ്‌ മാതിരപ്പള്ളി .

ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ സ്വദേശി. വി. ജോസഫ്, കുഞ്ഞുമോൾ ജോസഫ് എന്നിവരാണ് മാതാപിതാക്കൾ. മേരികുളം സെന്റ് മേരീസ് സ്‌കൂൾ, കട്ടപ്പന ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ജേർണലിസ്റ്റത്തിൽ ഒന്നാം റാങ്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. 1995-ൽ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ന്യൂഏജ് ദിനപത്രം, ജീവൻ ടി.വി., ദീപിക ദിനപത്രം എന്നിവിടങ്ങളിൽ ജോലി ചെയ്തു. 'വിസ്മയക്കാഴ്ചയുടെ പവിഴദ്വീപ്', 'മഴ', 'ഗോത്രതാളം'  എന്നീ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.

കൃതികൾ

  • 'കേരളത്തിലെ ആദിവാസികൾ: കലയും സംസ്‌കാരവും'
  • 'ഓണം: മിത്തും ചരിത്രവും കലകളും'
  • 'ഇടുക്കി: ദേശം ചരിത്രം സംസ്‌കാരം'
  • 'ഇലകളിൽ ചോരുന്ന ആകാശം: കാടനുഭവങ്ങളുടെ പുസ്തകം'
  • 'നിലാവ് പെയ്യുന്ന കടൽ' (ലക്ഷദ്വീപ് യാത്രാവിവരണം)
  • 'ഇടുക്കി: ചരിത്രവും ചരിത്രാതീതവും'
  • 'കൂട്ട്: സൗഹൃദത്തിന്റെ എഴുത്തുപുസ്തകം'

പുരസ്കാരങ്ങൾ

മികച്ച വൈജ്ഞാനിക സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ ജി.എൻ. പിള്ള എൻഡോവ്‌മെന്റ് അവാർഡ് 'കേരളത്തിലെ ആദിവാസികൾ: കലയും സംസ്‌കാരവും' എന്ന പുസ്തകത്തിന് ലഭിച്ചു. മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.വി. കൃഷ്ണവാര്യർ പുരസ്‌കാരത്തിനും, മികച്ച നാടൻ കലാഗ്രന്ഥത്തിനുള്ള കേരള ഫോക്്‌ലോർ അക്കാദമി അവാർഡിനും അർഹനായി.[1] മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള 'ഡോ. എം.എസ്. മേനോൻ സ്മാരക പുരസ്‌കാരവും, മികച്ച ഫാം ജേർണലിസ്റ്റിനുള്ള 'ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ അവാർഡും' ലഭിച്ചിട്ടുണ്ട്.[2] ഗ്രന്ഥരചനയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ ഗവേഷണ സ്‌കോളർഷിപ്പിനും, കേരള സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പിനും അർഹനായി.

അവലംബം

  1. "ഫോക്‌ലോർ അവാർഡ് മനോജ് മാതിരപ്പള്ളിക്ക്". ഡി.സി. ബുക്സ്. Archived from the original on 2015-03-01. Retrieved 1 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "എഴുത്തിന്റെ മലയിറക്കം- മനോജ്‌ മാതിരപ്പള്ളി". മംഗളം. Archived from the original on 2015-03-01. Retrieved 1 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya