മരിയ അമ്പാരോ എസ്‌കാൻഡൻ
പ്രമുഖയായ മെക്സിക്കൻ നോവലിസ്റ്റും കഥാകൃത്തുമാണ് മരിയ അമ്പാരോ എസ്‌കാൻഡൻ(ജനനം : 19 ജൂൺ 1957). ലാറ്റിൻ-അമേരിക്കയിലെ എഴുത്തുകാരിൽ ശ്രദ്ധേയയാണ്. ആദ്യ കൃതി 'എസ്‌പെരാൻസാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ് 'എൺപത്തഞ്ചു രാജ്യങ്ങളിലെ ഇരുപതിൽപ്പരം ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടത്. ജീവിതരേഖമെക്സിക്കോയിൽ ജനിച്ചു. പതിനെട്ടാം വയസിലാണ് ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്. 'കൺസ്ട്രഷൻ' എന്ന സാഹിത്യമാസികയിൽ പ്രവർത്തിച്ചു. സ്പാനിഷിലും ഇംഗ്ലീഷിലും ഒരേ സമയം എഴുതുന്ന മരിയ, 1983-ൽ ഭർത്താവും ശിൽപിയുമായ ബെനിറ്റേ ക്രില്ലിനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോൾ ലോസ് ഏൻജലെസിൽ താമസിക്കുന്നു. യു.സി.എൽ.എ. എക്‌സ്‌റ്റെൻഷനിൽ സർഗ്ഗാത്മക രചനയിൽ പരിശീലനം നൽകുന്ന റൈറ്റിംഗ് വിഭാഗം അദ്ധ്യാപികയാണ്.[1] ബ്രസീൽ, മെക്‌സിക്കോ, ബാഴ്‌സലോണ എന്നിവിടങ്ങളിൽ നടക്കുന്ന രാജ്യാന്തര സിനിമാ-എഴുത്ത് പരിശീലന ശിൽപശാലകളുടെ ഉപദേശകയായും പ്രവർത്തിക്കുന്നു. ആദ്യ കൃതി ' എസ്‌പെരാൻസാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ്' എൺപത്തഞ്ചു രാജ്യങ്ങളിലെ ഇരുപതിൽപ്പരം ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടു. രണ്ടാമത്തെ നോവൽ 'ഗോൺസാലസ് ആൻഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി' പന്ത്രണ്ടോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ആദ്യ നോവലിന്റെ ചലച്ചിത്ര ഭാഷ്യം, 'സാന്റ്റിറ്റോസ്' അന്താരാഷ്ട്ര ചലച്ചിത്രോസവങ്ങളിൽ തിരകഥയ്ക്കുൾപ്പടെ 15 ലധികം അവാർഡുകളാണ് നേടിയത്. ഇതിന്റെ തിരക്കഥയും മരിയയുടേതായിരുന്നു. സൺസാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയായി ഇത് തെരഞ്ഞെടുക്കപ്പെട്ടു.[2] മാജിക്കൽ റിയലിസത്തിന്റെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാ രീതിയാണ് മരിയയുടേത്. കൃതികൾ
പുരസ്കാരങ്ങൾഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia