മരിയ വാൾത്തോർത്ത
മരിയ വാൾത്തോർത്ത(14 മാർച്ച് 1897 – 12 ഒക്ടോബർ 1961) ഇറ്റാലിയൻസാഹിത്യകാരിയായിരുന്നു. അവരുടെ ഏറ്റവും മികച്ച ഗ്രന്ഥമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത. മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളുടെ സമാഹാരമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത(The Poem of the Man God) എന്നു കത്തോലിക്കരായ ക്രൈസ്തവർ വിശ്വസിക്കുന്നു[1]. ജീവിതരേഖ![]() ഇറ്റാലിയൻ കുതിരപ്പട്ടാളത്തിൽ ജോലി ചെയ്തിരുന്ന ഗിസേപ്പേയുടേയും ഫ്രഞ്ച് അധ്യാപികയായിരുന്ന ഇസിദെയുടെയും ഏകപുത്രിയായിരുന്ന മരിയ, ഇറ്റലിയിലെ കസേർട്ട എന്ന സ്ഥലത്തു ജനിച്ചു. ഏഴാം വയസ്സിലാണ് മരിയ തൻറെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചതു്. പട്ടാളക്കാരനായിരുന്ന പിതാവിന് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിരുന്നതിനാൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലായാണ് മരിയ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതു്. പഠന കാലത്തു് അവർ ഇറ്റാലിയൻ സാഹിത്യത്തിൽ വലിയ താത്പര്യം കാണിച്ചിരുന്നു. അവലംബം
|
Portal di Ensiklopedia Dunia