മരിയൻ പ്രത്യക്ഷീകരണങ്ങൾ![]()
യേശുവിന്റെ അമ്മയായ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന് ശേഷം ചില കാലഘട്ടത്തിൽ സംഭവിച്ചിട്ടുള്ള അമാനുഷികമായി കരുതാവുന്ന പ്രത്യക്ഷപ്പെടലുകളെയാണ് മരിയൻ പ്രത്യക്ഷീകരണം എന്ന് പറയുന്നത്. കത്തോലിക്കാ സഭയിൽ, റിപ്പോർട്ട് ചെയ്യപ്പെടുന്ന മരിയൻ പ്രത്യക്ഷീകരണങ്ങളെ അവയുടെ സ്വഭാവം അനുസരിച്ച് സഭ വർഗ്ഗീകരിക്കുന്നു. മറിയത്തെ കാണുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തിയോ വ്യക്തികളോ അവരുടെ നഗ്നനേത്രങ്ങൾകൊണ്ട് വ്യക്തമായി കാണുന്നുവെന്ന് അവകാശപ്പെടണം. [1] എന്നാൽ ഒരു വ്യക്തി മറിയത്തിൻ്റെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ എന്ന് പറയുകയും എന്നാൽ കാണുന്നില്ലെന്നുമുള്ള അവകാശവാദം ഉന്നയിക്കുകയാണെങ്കിൽ, അതിനെ ഒരു പ്രത്യക്ഷീകരണമായി കാണാൻ സാധിക്കില്ല, ഇത് ഇന്റീരിയർ ലൊക്ക്യൂഷൻ എന്നാണ് അറിയപ്പെടുന്നത്. സ്വപ്നങ്ങൾ, ഭാവനയിൽ അനുഭവിച്ചറിഞ്ഞ ദർശനങ്ങൾ, കരയുന്ന പ്രതിമകൾ അല്ലെങ്കിൽ രൂപങ്ങളുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ എന്നിവയും പ്രത്യക്ഷീകരണ വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. സംഭവസ്ഥലത്ത് സന്നിഹിതരായ ആളുകളിൽ ചിലർക്ക് മാത്രമേ പ്രത്യക്ഷീകരണം കാണാനാകൂ. ഓരോ പ്രത്യക്ഷീകരണത്തിലും മറിയം സഭയോടും ജനങ്ങളോടും പറയാൻ ആഗ്രഹിക്കുന്ന സന്ദേശങ്ങളും വെളിപാടുകളും വെളിപ്പെടുത്തും. കൂടാതെ ഇത്തരം സന്ദേശങ്ങളിൽ പ്രത്യേകമായി ചില സമയവും സ്ഥലങ്ങളും പരാമർശിക്ക പെട്ടേക്കാം. കൂടാതെ ഇത്തരം സന്ദർഭങ്ങളിൽ ഒട്ടേറെ അമാനുഷിക കാര്യങ്ങളും രോഗ സൗഖ്യങ്ങളും സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . [2] ഉദാഹരണങ്ങൾ![]() ![]() ![]() ഓരോ മരിയൻ പ്രത്യക്ഷീകരണം നടക്കുമ്പോഴും ആ പ്രദേശത്തിന്റെ പേരുമായി ചേർത്തായിരിക്കും മറിയത്തെ അഭിസംബോധന ചെയ്യുന്നത്. ഉദാഹരണത്തിന്, ഫ്രാൻസിലെ പോണ്ട്മെയിനിൽ ഔർ ലേഡി ഓഫ് പോണ്ട്മെയിൻ (1871). 1858ൽ ലൂർദ്ദിലെ പ്രത്യക്ഷീകരണത്തിൽ ഒരാൾക്ക് മാത്രമേ കാണാൻ കഴിഞ്ഞുള്ളു.ഫാത്തിമയിൽ 1917ൽ ഉണ്ടായ ദർശനം മൂന്ന് പേർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാലും അത്ഭുതകരമായ പല പ്രതിഭാസങ്ങളും അവിടെ തടിച്ചു കൂടിയ ഏകദേശം 70,000 ആളുകൾ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. . [3] ഓരോ ദർശനത്തിലൂടെയും മറിയം സഭയോടും ജനങ്ങളോടും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, അയർലാൻഡിൽ1879ൽ ദർശനം നൽകിയ ഔവർ ലേഡി ഓഫ് നോക്ക് നിശബ്ദയായിരുന്നു.. ചില ദർശനങ്ങൾ ഒറ്റ പ്രാവശ്യം നടന്നാണ്, ഉദാഹരണം 1846ൽ ഫ്രാൻസിൽ നടന്ന ഔവർ ലേഡി ഓഫ് ലാ സാലെറ്റിന്റെദർശനം. എന്നാൽ ഫ്രാൻസിൽ 17/18 നൂറ്റാണ്ടിലായി ഔവർ ലേഡി ഓഫ് ലോസ്ന്റെ 54 പ്രത്യക്ഷീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ദർശനം ലഭിക്കുന്ന വ്യക്തിക്ക് മുൻകൂട്ടി സൂചനയൊന്നും ലഭിക്കാതെ യാണ് ആദ്യ പ്രത്യക്ഷീകരണം സംഭവിക്കുന്നത്. 17-ആം നൂറ്റാണ്ടിൽ സംഭവിച്ചിട്ടുള്ള ഒട്ടുമിക്ക ദർശനങ്ങളും വ്യക്തികൾ തനിച്ചായിരുന്നപ്പോഴാണ് ഉണ്ടായത്. [4] 1531ൽ മെക്സിക്കോയിൽ ജുവാൻ ഡിഗോ എന്നയാൾക്ക് പ്രത്യക്ഷപ്പെട്ട ഗ്വാഡലൂപ്പ മാതാവ് തന്റെ ചിത്രം അയാളുടെ മേലങ്കിയിൽ പകർത്തി നൽകുകയുണ്ടായി. ഇന്നും ആ ചിത്രം കേടുപാടുകൾ കൂടാതെ നിലവിലുണ്ട്. ഈ ഒരു ചിത്രമൊഴികെ ലോകത്തിത് വരെ സംഭവിച്ചിട്ടുള്ള മരിയൻ ദർശനങ്ങളുടെ ഭൗതീക ശേഷിപ്പുകളായി യാതൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവലംബം
|
Portal di Ensiklopedia Dunia