മരോട്ടിച്ചാൽ വെള്ളച്ചാട്ടം

10°28′41.94″N 76°21′25.11″E / 10.4783167°N 76.3569750°E / 10.4783167; 76.3569750

മരോട്ടിച്ചാൽ വെള്ളച്ചാട്ടം.

തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. മഴക്കാലത്ത് വളരെ മനോഹരമായ ദൃശ്യങ്ങളാണ് പ്രകൃതി ഇവിടെ ഒരുക്കുന്നത്. ചെറുതും വലുതും ആയ നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്നതാണ് ഇവിടുത്തെ പ്രത്യേകത. പക്ഷേ വേനൽക്കാലത്ത് ഇവിടെ കാര്യമായ വെള്ളമുണ്ടാകാറില്ല. നാലു കിലോ മീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചു വേണം പ്രധാന വെള്ളച്ചാട്ടത്തിനരികിലെത്താൻ. ഈ വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ഒറ്റയടി കാനന പാതയിലുടെ നടക്കുന്പോൾ പലയിടത്തായി ചെറു വെള്ളച്ചാട്ടങ്ങൾ കാണാനാകും. പ്രധാന വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര താരതമ്യേന ദുഷ്കരമാണെന്നതിനാൽ കുടുംബായി വരുന്നവർ പലപ്പോഴും ഈ വെള്ളച്ചാട്ടങ്ങൾ കണ്ട് മടങ്ങുകയാണ് പതിവ്. പ്രദേശവാസികൾ കുത്ത് എന്ന വിളിക്കുന്ന പ്രധാന വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya