മലബാർ കുരുമുളക്മലബാർ മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത കുരമുളക് ഇനമാണ് മലബാർ കുരുമുളക്'. അടുത്തകാലത്തായി ഭൗമസൂചിക സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്. സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയാണ് ഈ പദവി നിൽകുന്നത്. ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂമിശാസ്ത്രസൂചകോൽപന്നങ്ങൾ (Geographical Indications of Goods) എന്നു പറയുന്നത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങൾക്കാണ് പ്രദേശത്തിൻറെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്. ഈ ഇനത്തിൽ അംഗീകാരം ലഭിച്ച ഒരു ഉൽപന്നമാണ് മലബാർ കുരുമുളക് [1] ഈ രജിസ്റ്റ്രേഷനു ശേഷം മറ്റുള്ള സ്ഥലത്തു നിന്നും ഇതേ പേരിൽ വ്യാപാരം പാടില്ല. കുരുമുളക് കേരളത്തിന്റെ എല്ലായിടത്തിലും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഇത് കൂടുതലായും മലബാർ പ്രദേശങ്ങളിലും ഇടുക്കി വയനാടു് ജില്ലകളിലും കേന്ദ്രീകരിച്ചിരിക്കുന്നു. പേരിനു പിന്നിൽഎന്നിരുന്നാലും മലബാർ കുരുമുളകും തലശ്ശേരിക്കുരുമുളകും അതിന്റെ ചരിത്രപരമായകാരണങ്ങൾകൊണ്ടും അതു പാകപ്പെടുത്തുന്ന രീതി അനുസരിച്ചും ഏറ്റവും നല്ലത് എന്ന് കരുതുന്നു. ഇങ്ങനെ ചെയ്യുന്ന രീതിക്ക് ഗാർബ്ൾഡ് എന്നു വിളിക്കുന്നു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുന്നതിനു മുൻപ് ഈ രീതി കോഴിക്കോടു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ ഇതി മലബാർ പെപ്പർ എന്ന പേരു വീണു [2] അവലംബം
|
Portal di Ensiklopedia Dunia