മലബാർ ക്രാഫ്റ്റ് മേളപരമ്പാരാഗത വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വകുപ്പ് 2018 മുതൽ വർഷവും നടത്തുന്ന ഒരു മേളയാണ് മലബാർ ക്രാഫ്റ്റ് മേള.[1] പരമ്പരാഗതമേഖലയിൽ ഉപജീവനം തേടുന്നവർക്ക് പ്രോൽസാഹനവുമായാണ് സംസ്ഥാന വ്യവസായ വകുപ്പ് ഈ മേള സംഘടിപ്പിക്കുന്നത്.[2] 2019 ലെ മലബാർ ക്രാഫ്റ്റ് മേള ഫെബ്രുവരി 24 മുതൽ മാർച്ച് 9 വരെയുളള 14 ദിവസം കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്.[3] പരമ്പരാഗതരീതിയിൽ നിർമിച്ച ഓലക്കുടിലുകളിലാണ് മേളയുടെ സ്റ്റാളുകൾ.[4] 2018 ലെ മേള പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു നടന്നത്.[5] ചരിത്രം2007 മുതൽ 2011 വരെ മലപ്പുറം കോട്ടക്കുന്നിൽ കരകൗശല വസ്തുക്കളുടെ വിപണനവും പ്രചരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയിരുന്ന ക്രാഫ്റ്റ മേള ആയിരുന്നു ഇത്. ആദ്യ വർഷങ്ങളിൽ മലബാർ ക്രാഫ്റ്റ് മേള എന്ന പേരിൽ നടന്ന ഈ പരിപാടി പിന്നീട് മലപ്പുറം ക്രാഫ്റ്റ മേള എന്നാക്കി. പിന്നീട് സാങ്കേതിക കാരണങ്ങളാൽ ഈ മേള നിർത്തിവച്ചിരുന്നു. 2017 ൽ കേരള സർക്കാർ പ്രത്യേക താൽപര്യമെടുത്താണ് മേള വീണ്ടും സംഘടിപ്പിക്കാൻ നിശ്ചയിച്ചു.[2] ചിത്രശാലഅവലംബങ്ങൾ
|
Portal di Ensiklopedia Dunia