മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്
മലബാർ ജില്ലയിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു തദ്ദേശഭരണസംവിധാനമായിരുന്നു മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്. സ്വാതന്ത്ര്യാനന്തരം എല്ലാ ജില്ലകളിലും പഞ്ചായത്തുകൾ രൂപീകൃതമാവുകയും ഡിസ്ട്രിക്റ്റ് ബോർഡ് സംവിധാനം ഇല്ലാതാവുകയും ചെയ്തു.[1] മദ്രാസ് സ്റ്റേറ്റിലെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളോടുകൂടിയ ജില്ലാ ബോർഡുകളുണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ ജില്ലാ ബോർഡിന്റെ കീഴിലായിരുന്നു. നിയമം, നീതിന്യായം, നികുതി എന്നീവകുപ്പുകൾ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നതിനാൽ ഡിസ്ട്രിക്റ്റ് ബോർഡിന് ഇവയിൽ അധികാരമുണ്ടായിരുന്നില്ല.[2] 1954 വരെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി.[3] 1927-ൽ പഞ്ചായത്ത് ബോർഡ് എന്നൊരു ഭരണസംവിധാനം ഡിസ്ട്രിക്റ്റ് ബോർഡിനൊപ്പം ആരംഭിക്കുകയുണ്ടായി.[4] 1956-ൽ കേരളം സംസ്ഥാന രൂപീകരണത്തെ തുടർന്ന് 1957-ൽ ബോർഡ് പിരിച്ചുവിടപ്പെട്ടു.[5][6] ഡിസ്ട്രിക്റ്റ് ബോർഡ് ഭരണത്തിൽ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾമദ്രാസ് സ്റ്റേറ്റിലെ മലബാർ ജില്ലയിലെ പ്രദേശങ്ങൾ ഈ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലായിരുന്നു. ശേഷിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia