മലമ്പുള്ള്
മലമ്പുള്ളിന്റെ[2] [3][4][5] ശാസ്ത്രീയ നാമം Accipiter trivirgatus എന്നും ഇംഗ്ലീഷിലെ പേര് Crested Goshawk എന്നുമാണ്. തെക്കേ ഏഷ്യയിൽ ഇന്ത്യ, ശ്രീലങ്ക, തെക്കേ ചൈന, ഇൻഡോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണുന്നു. സാധാരണയായി ഭൂമദ്ധ്യരേഖയോടടുത്ത പ്രദേശങ്ങളിൽ കാണപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതൽ കാണുന്നതെങ്കിലും ഹിമാലയത്തിന്റെ അടിവാരങ്ങളിൽ ഭൂട്ടാനിലും കാണപ്പെടുന്നുണ്ട്. രൂപ വിവരണംകടുത്ത തവിട്ടുനിറം. നീളം കുറഞ്ഞ വീതികൂടിയ ചിറകുകൾ.അടിവശം ചെമ്പിച്ച തവിട്ടു നിറത്തിലുള്ള വരകൾ നിറഞ്ഞതും വെള്ള നിറത്തിലുള്ളതുമ്മാണ്.വാലിന് നീളം കൂടുതലാണ്.വാലിൽ കടുത്ത കാപ്പി നിറത്തിലുള്ള നാലുവരകളുണ്ട്. വാലിന്റെ അടിയിലെ തൂവലുകൾക്ക് നല്ല വെള്ള നിറം. പെണ്ണിന് ആണിനേക്കാൾ വലിപ്പം കൂടുതലാണ്. ഭക്ഷണംചെറിയ പക്ഷികളും സസ്തനികളും കൂടുകെട്ടൽമാർച്ച് തൊട്ട് മേയ് വരെ പ്രജനനംമരത്തില് കമ്പുകള് കൊണ്ടുണ്ടാക്കിയ കൂട്ടിൽ രണ്ടോ മൂന്നോ മുട്ടകളിടും. [6] ഇവ പ്രജനനം ചെയ്യുന്നത് തെക്കൻ ഏഷ്യയിൽ ഭരതം മുതൽ ശ്രീലങ്ക വരേയും തെക്കൻചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസിലുമാണ്. ഇവ ദേശാടന സ്വഭാവം ഇല്ലാത്തവയാണ്. [7] അവലംബം
|
Portal di Ensiklopedia Dunia