മലയാലപ്പുഴ രാജൻ{{Needs Image}} തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജൻ. [1] മലയാലപ്പുഴ ഭഗവതീക്ഷേത്രത്തിൽ ആദ്യമായി നടയ്ക്കിരുത്തപ്പെട്ട ആനയാണിത്. ശബരിമല ക്ഷേത്രത്തിൽ ഇരുപത് വർഷം അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിയിട്ടുണ്ട് ഈ ആന. [2] [3] തൃശൂർപൂരത്തിലും മലയാലപ്പുഴ രാജൻ പങ്കെടുത്തിട്ടുണ്ട്. [4] ഇത് കൂടാതെ തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ആറൻമുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിലുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളിലും മലയാലപ്പുഴ രാജൻ തിടമ്പേറ്റിയിട്ടുണ്ട്. [3] നാടൻ ആനയായ മലയാലപ്പുഴ രാജൻ കോന്നി ആനക്കൂട്ടിലൂടെയാണ് നാട്ടിലെത്തുന്നത്. 1976ൽ ആണ് മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടക്കിരൂത്തപ്പെടുന്നത്. ആനയുടെ പരിപാലനത്തിന്റെ സൗകര്യത്തിനായി ആറന്മുള ക്ഷേത്രത്തിലാണ് കൂടുതൽ കാലവും ഉണ്ടായിരുന്നത്. പുരസ്കാരങ്ങൾ
പ്രത്യേകതകൾ
വലിയ തുറിച്ച കണ്ണുകൾ ഉള്ള അവനെ ഉണ്ടക്കണ്ണൻ എന്ന ഓമനപ്പേരിൽ ആരാധകർ വിളിക്കുന്നു. മലയാലപ്പുഴ ദേവിയുടെ അതേ കണ്ണുകളാണ് രാജന് കിട്ടിയിട്ടുള്ളത് എന്ന് നാട്ടുകാർ പറയും അക്രമം2013 മെയ് മാസത്തിൽ മദപ്പാട് കഴിഞ്ഞ് അഴിച്ച രാജൻ പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു. ഇതിനു ശേഷം കോന്നി വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തി മയക്കുവെടി വെച്ച് രാജനെ തളച്ചു. [5] [6] അവലംബം
|
Portal di Ensiklopedia Dunia