മലേഷ്യ രാമകൃഷ്ണപിള്ളമലയാള കവിയും പരിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു മലേഷ്യ രാമകൃഷ്ണപിള്ള(15 ഫെബ്രുവരി 1910 -8 ഏപ്രിൽ 1990). മലേഷ്യയിൽ ഐ.എൻ.എ യുടെ സിവിൽ സംഘടനയായ ഇൻഡിപെൻഡൻസ് ലീഗിന്റെ ജില്ലാ കമ്മിറ്റി ചെയർമാനായിരുന്നു.[1] ജീവിതരേഖആലപ്പുഴയിലെ തലവടിയിൽ ജനിച്ചു. മുട്ടശ്ശേരി കേശവപിള്ളയും അറയ്ക്കൽ മഠത്തിൽ കുഞ്ഞിക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഹൈസ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 1928 ൽ മലേഷ്യയ്ക്കു ജോലി അന്വേഷിച്ച് കപ്പൽ കയറി. അവിടെ ഹോസ്പിറ്റൽ അസിസ്റ്റന്റ് പരീക്ഷ ജയിച്ച് ജോലിക്ക് ചേർന്നു. മലേഷ്യയിലുള്ള കാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ സേനയിൽ പ്രവർത്തിച്ചിരുന്നു. കുട്ടിക്കാലത്തേ സാഹിത്യ തത്പരനായിരുന്ന പിള്ള മലേഷ്യയിൽ വച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ആകൃഷ്ടനാവുകയും സാഹിത്യ രചനകളിൽ ഏർപ്പെടുകയും ചെയ്തു. ഇരുനൂറിൽപ്പരം ഭാവഗീതങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തു. ടാഗോറിന്റെ ചിത്ര, ഇന്ദുലേഖ ഇവയുടെ പരിഭാഷയും കാളിദാസന്റെ വിക്രമോർവശീയവും പരിഭാഷപ്പെടുത്തി. 1968 ൽ നാട്ടിൽ തിരിച്ചെത്തി, സാഹിത്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മലയായിലെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവലും എഴുതി. കൃതികൾ
അവലംബം |
Portal di Ensiklopedia Dunia