മഴത്തുള്ളൻ ശലഭം
സഹ്യാദ്രിയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് വേലിതുള്ളൻ അഥവാ മഴത്തുള്ളൻ (Hedge Hopper, Baracus vittatus).[1][2][3][4][5] ഈ ശലഭത്തിന്റെ വ്യത്യസ്ത ഉപവർഗ്ഗങ്ങൾ ശ്രീലങ്ക, കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടപ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. B. v. subditus, B. v. hampsoni എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്നത്.[6][5] കൊടുംമഴയത്ത് പറന്നു നടക്കാൻ ഉത്സാഹം കാണിയ്ക്കുന്ന ഈ ചിത്രശലഭം അധികം ഉയരത്തിൽ പറക്കാറില്ല. പച്ചത്തുള്ളൻ പറക്കുന്നപോലെ ചാഞ്ചാടിയാണ് മഴത്തുള്ളനും സഞ്ചരിയ്ക്കുന്നത്. വെയിൽ ഒഴിവാക്കി തണലത്ത് വിഹരിയ്ക്കാനാണ് ഇവയ്ക്ക് ഏറെ താത്പര്യം. പുല്ലുകൾക്കിടയിലൂടെയും, ചെറുസസ്യങ്ങൾക്കിടയിലൂടെയും നീങ്ങുന്നതും കാണാം.[7] വിവരണംചിറകുപുറത്തിനു ഇരുണ്ട നിറമാണ്. പുറത്ത് മങ്ങിയ പുള്ളിയുമുണ്ട്. പിൻചിറകിന്റെ പുറത്ത് പുള്ളി കാണപ്പെടുന്നില്ല. മുൻചിറകിന്റെ അടിവശത്തിനു മിക്കവാറും കറുത്തനിറമാണ്. പിൻചിറകിന്റെ അടിയിൽ മഞ്ഞയിൽ തവിട്ടുപുള്ളിയുമുണ്ട്.[8] ![]()
അവലംബം
പുറം കണ്ണികൾBaracus vittatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Baracus vittatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia