മസ്കുലോസ്കെലിറ്റൽ സിസ്റ്റം
ലോക്കോമോട്ടർ സിസ്റ്റം എന്നും മുമ്പ് ആക്റ്റിവിറ്റി സിസ്റ്റം എന്നും അറിയപ്പെട്ടിരുന്ന മനുഷ്യരിലെ മസ്കുലോസ്കെലിറ്റൽ സിസ്റ്റം മനുഷ്യർക്ക് അവരുടെ പേശി-അസ്ഥികൂട സംവിധാനങ്ങൾ ഉപയോഗിച്ച് ചലിക്കാനുള്ള കഴിവ് നൽകുന്ന ഒരു അവയവ വ്യവസ്ഥയാണ്. മസ്കുലോസ്കെലിറ്റൽ സിസ്റ്റം ശരീരത്തിന് രൂപം, പിന്തുണ, സ്ഥിരത, ചലനം എന്നിവ പ്രധാനം ചെയ്യുന്നു. ഇത് അസ്ഥികൂടത്തിന്റെ അസ്ഥികൾ അസ്ഥി അസ്ഥിപേശികൾ, തരുണാസ്ഥി,[1] ടെൻഡോണുകൾ, അസ്ഥിബന്ധങ്ങൾ, അസ്ഥിസന്ധികൾ, ടിഷ്യൂകളെയും അവയവങ്ങളെയും പിന്തുണയ്ക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന മറ്റ് ബന്ധിത ടിഷ്യു എന്നിവയാൽ നിർമ്മിതമാണ്. മസ്കുലോസ്കെലിറ്റൽ സിസ്റ്റത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളിൽ ശരീരത്തെ പിന്തുണയ്ക്കുക, ശരീര ചലനം അനുവദിക്കുക, സുപ്രധാന അവയവങ്ങളെ സംരക്ഷിക്കുക എന്നിവ ഉൾപ്പെടുന്നു.[2] മസ്കുലോസ്കെലിറ്റൽ സിസ്റ്റത്തിന്റെ അസ്ഥികൂട ഭാഗം കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ പ്രധാന സംഭരണ സംവിധാനമായി വർത്തിക്കുന്നു, കൂടാതെ ഹെമറ്റോപോയിറ്റിക് സിസ്റ്റത്തിന്റെ നിർണായക ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.[3] ടെൻഡോണുകളും ലിഗമെന്റുകളും പോലുള്ള ബന്ധിത ടിഷ്യു വഴി അസ്ഥികൾ മറ്റ് എല്ലുകളുമായും പേശി നാരുകളുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ സംവിധാനം വിവരിക്കുന്നു. അസ്ഥികൾ ശരീരത്തിന് സ്ഥിരത നൽകുന്നു. പേശികൾ അസ്ഥികളെ നിലനിർത്തുകയും അസ്ഥികളുടെ ചലനത്തിൽ ഒരു പങ്കു വഹിക്കുകയും ചെയ്യുന്നു. ചലനം അനുവദിക്കുന്നതിന്, വ്യത്യസ്ത അസ്ഥികൾ സന്ധികളാൽ ബന്ധിപ്പിച്ചിരിക്കുന്നു. കാർട്ടിലജ് അസ്ഥികളുടെ അറ്റങ്ങൾ പരസ്പരം നേരിട്ട് ഉരസുന്നത് തടയുന്നു. സന്ധിയിൽ ഘടിപ്പിച്ചിരിക്കുന്ന അസ്ഥി ചലിപ്പിക്കാൻ പേശികൾ ചുരുങ്ങുന്നു. മസ്കുലോസ്കെലിറ്റൽ സിസ്റ്റത്തിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന രോഗങ്ങളും വൈകല്യങ്ങളും ഉണ്ട്. മസ്കുലോസ്കെലിറ്റൽ സിസ്റ്റത്തിന് മറ്റ് ആന്തരിക അവയവ സംവിധാനങ്ങളുമായി അടുത്ത ബന്ധം ഉള്ളതിനാൽ ഈ രോഗങ്ങൾ നിർണ്ണയിക്കാൻ പ്രയാസമാണ്. മസ്കുലോസ്കെലിറ്റൽ സിസ്റ്റം എന്നത് ആന്തരിക അസ്ഥികൂട വ്യവസ്ഥയിൽ പേശികൾ ഘടിപ്പിച്ചിരിക്കുന്ന സിസ്റ്റത്തെ സൂചിപ്പിക്കുന്നു. മസ്കുലോസ്കലെറ്റൽ സിസ്റ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്രശ്നങ്ങളും പരിക്കുകളും സാധാരണയായി ഒരു ഫിസിയാട്രിസ്റ്റ് (ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ എന്നിവയിൽ വിദഗ്ധൻ) അല്ലെങ്കിൽ ഒരു ഓർത്തോപീഡിക് സർജനാണ് കൈകാര്യം ചെയ്യുന്നത്. സബ് സിസ്റ്റങ്ങൾഅസ്ഥികൂട വ്യവസ്ഥഅസ്ഥികൂടം, ശരീരത്തിന് ആകൃതിയും രൂപവും, പിന്തുണയും സംരക്ഷണവും നൽകുന്നതിനൊപ്പം ശാരീരിക ചലനം അനുവദിക്കുന്നു, ശരീരത്തിന് വേണ്ട രക്തം ഉത്പാദിപ്പിക്കുന്നു, ധാതുക്കൾ സംഭരിക്കുന്നു എന്നിങ്ങനെ പല പ്രധാന പ്രവർത്തനങ്ങളും ചെയ്യുന്നു.[4] മനുഷ്യന്റെ അസ്ഥികൂട വ്യവസ്ഥയിലെ അസ്ഥികളുടെ എണ്ണം ഒരു വിവാദ വിഷയമാണ്. 300-ലധികം അസ്ഥികളോടെയാണ് മനുഷ്യർ ജനിക്കുന്നത്; എന്നിരുന്നാലും, പല അസ്ഥികളും ജനനത്തിനും പക്വതയ്ക്കും ഇടയിൽ ഒന്നിച്ചുചേരുന്നു. തൽഫലമായി, മുതിർന്നവരുടെ ശരാശരി അസ്ഥികൂടത്തിൽ 206 അസ്ഥികൾ അടങ്ങിയിരിക്കുന്നു. എല്ലുകളുടെ എണ്ണം കണക്കാക്കാൻ ഉപയോഗിക്കുന്ന രീതി അനുസരിച്ച് എണ്ണം ചിലപ്പോൾ വ്യത്യാസപ്പെടുന്നു. ചിലർ ചില പ്രത്യേക ഘടനകളെ ഒന്നിലധികം ഭാഗങ്ങളുള്ള ഒറ്റ അസ്ഥിയായി കണക്കാക്കുമ്പോൾ, മറ്റുള്ളവർ അതിനെ ഒന്നിലധികം അസ്ഥികളുള്ള ഒരു ഭാഗമായി കണ്ടേക്കാം. [5] അസ്ഥികളുടെ അഞ്ച് പൊതു വർഗ്ഗീകരണങ്ങളുണ്ട്. നീളമുള്ള അസ്ഥികൾ, ചെറിയ അസ്ഥികൾ, പരന്ന അസ്ഥികൾ, ക്രമരഹിതമായ അസ്ഥികൾ, സെസമോയിഡ് അസ്ഥികൾ എന്നിവയാണ് അവ. അസ്ഥിബന്ധങ്ങൾ, ടെൻഡോണുകൾ, പേശികൾ, തരുണാസ്ഥി എന്നിവയാൽ പിന്തുണയ്ക്കുന്ന വ്യക്തിഗത അസ്ഥികൾ ചേർന്നതാണ് മനുഷ്യന്റെ അസ്ഥികൂടം. ഇത് വെർട്ടെബ്രൽ കോളം ഉൾപ്പെടുന്ന അക്ഷാസ്ഥികൂടം, അനുബന്ധാസ്ഥികൂടം എന്നീ രണ്ട് വ്യത്യസ്ത വിഭജനങ്ങളുള്ള ഒരു സങ്കീർണ്ണ ഘടനയാണ്.[6] പ്രവർത്തനംഅസ്ഥികൂട വ്യവസ്ഥ ടിഷ്യൂകൾക്കും അവയവങ്ങൾക്കും സ്വയം ഘടിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂടായി വർത്തിക്കുന്നു. ഈ സംവിധാനം സുപ്രധാന അവയവങ്ങളുടെ സംരക്ഷണ ഘടനയായി പ്രവർത്തിക്കുന്നു. തലച്ചോറിനെ തലയോട്ടിയും ശ്വാസകോശത്തെ വാരിയെല്ലുകൊണ്ടും സംരക്ഷിക്കുന്നതാണ് ഇതിന്റെ പ്രധാന ഉദാഹരണങ്ങൾ. നീളമുള്ള അസ്ഥികളിൽ അസ്ഥി മജ്ജയുടെ രണ്ട് വിഭാഗങ്ങൾ (മഞ്ഞയും ചുവപ്പും) ഉണ്ട്. മഞ്ഞ മജ്ജയിൽ ഫാറ്റി കണക്റ്റീവ് ടിഷ്യു ഉണ്ട്, ഇത് മജ്ജ അറയിൽ കാണപ്പെടുന്നു. പട്ടിണി സമയത്ത്, ശരീരം ഊർജ്ജത്തിനായി മഞ്ഞ മജ്ജയിലെ കൊഴുപ്പ് ഉപയോഗിക്കുന്നു. [7] ചില അസ്ഥികളുടെ ചുവന്ന മജ്ജ രക്താണുക്കളുടെ ഉത്പാദനത്തിനുള്ള ഒരു പ്രധാന സ്ഥലമാണ്. ഇവിടെ കരൾ നശിപ്പിച്ച നിലവിലുള്ള കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നതിനായി സെക്കൻഡിൽ ഏകദേശം 2.6 ദശലക്ഷം ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു.[4] മുതിർന്നവരിൽ ഇവിടെ എല്ലാ ചുവന്ന രക്താണുക്കളും പ്ലേറ്റ്‌ലെറ്റുകളും മിക്ക ല്യൂക്കോസൈറ്റുകളും രൂപം കൊള്ളുന്നു. ഇവ പിന്നീട് രക്തത്തിലേക്ക് പ്രവേശിക്കുന്നു. അസ്ഥികളുടെ മറ്റൊരു പ്രവർത്തനം ചില ധാതുക്കളുടെ സംഭരണമാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവ സംഭരിക്കുന്ന പ്രധാന ധാതുക്കളിൽ ഉൾപ്പെടുന്നു. ഈ സംഭരണം രക്തപ്രവാഹത്തിലെ ധാതു ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ധാതുക്കളുടെ ഏറ്റക്കുറച്ചിലുകൾ കൂടുതലായിരിക്കുമ്പോൾ, ഈ ധാതുക്കൾ അസ്ഥികളിൽ സംഭരിക്കപ്പെടും; അത് കുറയുമ്പോൾ അത് അസ്ഥിയിൽ നിന്ന് പിൻവലിക്കപ്പെടും. മസ്കുലർ![]() ![]() ഹൃദയപേശികൾ, അസ്ഥി പേശികൾ, മിനുസമാർന്ന പേശികൾ എന്നിങ്ങനെ മൂന്ന് തരം പേശികളുണ്ട്. പൊള്ളയായ അവയവങ്ങളുടെ ല്യൂമനിനുള്ളിലെ പദാർത്ഥങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സുഗമമായ പേശികൾ ഉപയോഗിക്കുന്നു, അവ ബോധപൂർവ്വം നിയന്ത്രിക്കപ്പെടുന്നില്ല. എല്ലിൻ്റെയും ഹൃദയത്തിൻ്റെയും പേശികൾക്ക് അവയുടെ കോശങ്ങളിലെ ഘടകങ്ങൾ കാരണം സൂക്ഷ്മദർശിനിയിൽ ദൃശ്യമാകുന്ന സ്ട്രൈഷനുകൾ ഉണ്ട്. അസ്ഥിപേശികളും മിനുസമാർന്ന പേശികളും മാത്രമേ മസ്കുലോസ്കലെറ്റൽ സിസ്റ്റത്തിന്റെ ഭാഗമാവുന്നുള്ളൂ. ഈ പേശികൾക്ക് മാത്രമേ ശരീരത്തെ ചലിപ്പിക്കാൻ കഴിയൂ. ഹൃദയ പേശികൾ ഹൃദയത്തിൽ കാണപ്പെടുന്നു, അവ രക്തചംക്രമണത്തിന് മാത്രം ഉപയോഗിക്കുന്നു; മിനുസമാർന്ന പേശികളെപ്പോലെ, ഈ പേശികളും ബോധപൂർവമായ നിയന്ത്രണത്തിലല്ല പ്രവർത്തിക്കുന്നത്. അസ്ഥി പേശികൾ എല്ലുകളുമായി ബന്ധിപ്പിച്ച് സന്ധികൾക്ക് ചുറ്റും എതിർ ഗ്രൂപ്പുകളായി ക്രമീകരിച്ചിരിക്കുന്നു.[8] കേന്ദ്ര നാഡീവ്യൂഹത്തിൽ നിന്നുള്ള വൈദ്യുത പ്രേരണകളാൽ പേശികൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു.[9][10] സങ്കോചംസസ്തനികളിൽ, ഒരു പേശി ചുരുങ്ങുമ്പോൾ, പ്രതികരണങ്ങളുടെ ഒരു പരമ്പര സംഭവിക്കുന്നു. സോമാറ്റിക് നാഡീവ്യവസ്ഥയിൽ നിന്ന് പേശികളിലേക്ക് ഒരു സന്ദേശം അയയ്ക്കുന്ന മോട്ടോർ ന്യൂറോൺ പേശികളുടെ സങ്കോചത്തെ ഉത്തേജിപ്പിക്കുന്നു. മോട്ടോർ ന്യൂറോണിന്റെ ഡിപോളറൈസേഷന്റെ ഫലമായി നാഡി ടെർമിനലിൽ നിന്ന് ന്യൂറോ ട്രാൻസ്മിറ്ററുകൾ പുറത്തുവരുന്നു. നാഡി ടെർമിനലിനും പേശി കോശത്തിനും ഇടയിലുള്ള ഇടത്തെ ന്യൂറോ മസ്കുലർ ജംഗ്ഷൻ എന്ന് വിളിക്കുന്നു. ഈ ന്യൂറോ ട്രാൻസ്മിറ്ററുകൾ സിനാപ്സിലുടനീളം വ്യാപിക്കുകയും പേശി നാരുകളുടെ കോശ സ്തരത്തിലെ പ്രത്യേക റിസപ്റ്റർ സൈറ്റുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മതിയായ റിസപ്റ്ററുകൾ ഉത്തേജിപ്പിക്കപ്പെടുമ്പോൾ, ഒരു ആക്ഷൻ പൊട്ടൻഷ്യൽ സൃഷ്ടിക്കപ്പെടുകയും സാർകോലെമ്മയുടെ പ്രവേശനക്ഷമത മാറുകയും ചെയ്യുന്നു. ഈ പ്രക്രിയ ഇനീഷിയേഷൻ എന്നറിയപ്പെടുന്നു. [11] ടെൻഡോണുകൾപേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന നാരുകളുള്ള ബന്ധിത ടിഷ്യുവിന്റെ കഠിനവും വഴക്കമുള്ളതുമായ ബാൻഡാണ് ടെൻഡോൺ എന്ന് അറിയപ്പെടുന്നത്.[12] പേശി നാരുകൾക്കിടയിലുള്ള എക്സ്ട്രാ-സെല്ലുലാർ കണക്റ്റീവ് ടിഷ്യു വിദൂര, പ്രോക്സിമൽ അറ്റങ്ങളിലെ ടെൻഡോണുകളുമായി ബന്ധിപ്പിക്കുന്നു, കൂടാതെ ടെൻഡോൺ പേശികളുടെ ഉത്ഭവത്തിലും ഇൻസെർഷനിലും വ്യക്തിഗത അസ്ഥികളുടെ പെരിയോസ്റ്റിയവുമായി ബന്ധിപ്പിക്കുന്നു. പേശികൾ സങ്കോചിക്കുമ്പോൾ, ടെൻഡോണുകൾ താരതമ്യേന കർക്കശമായ അസ്ഥികളിലേക്ക് ശക്തികൾ കടത്തിവിടുകയും അവയെ വലിച്ചെടുക്കുകയും ചലനമുണ്ടാക്കുകയും ചെയ്യുന്നു. ടെൻഡോണുകൾക്ക് ഗണ്യമായി നീലാൺ കഴിയും, ഇത് ചലന സമയത്ത് സ്പ്രിംഗുകളായി പ്രവർത്തിക്കാൻ അനുവദിക്കുന്നു, അതുവഴി ഊർജ്ജം ലാഭിക്കുന്നു. സന്ധികൾ, അസ്ഥിബന്ധങ്ങൾ, ബർസകൾ![]() സന്ധികൾ വ്യക്തിഗത അസ്ഥികളെ ബന്ധിപ്പിക്കുന്ന ഘടനയാണ്, കൂടാതെ ഇത് അസ്ഥികൾ പരസ്പരം എതിർ ദിശയിൽ നീങ്ങാൻ അനുവദിക്കുകയും ചലനമുണ്ടാക്കുകയും ചെയ്യാം. സന്ധികളിൽ മൂന്ന് വിഭാഗങ്ങളുണ്ട്. രണ്ടോ അതിലധികമോ ആർട്ടിക്യുലാർ തലകൾക്കിടയിൽ വിപുലമായ ചലനം അനുവദിക്കുന്ന ഡയാർത്രോസുകൾ; ചില ചലനങ്ങളെ അനുവദിക്കുന്ന സന്ധിയായ ആംഫിയാർത്രോസിസ്; കൂടാതെ ചലനരഹിതമായതൊ വളരെ കുറച്ച് ചലനം മാത്രമുള്ളതൊ ആയതും പ്രധാനമായും നാരുകളുള്ളതുമായ ഫാൾസ് ജോയന്റ്സ് (തെറ്റായ സന്ധികൾ) അല്ലെങ്കിൽ സിനാർത്രോസുകൾ എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങൾ. നേരിട്ട് ചേരാത്ത സന്ധികൾആയ സിനോവിയൽ സന്ധികൾ, സിനോവിയൽ മെംബ്രണുകൾ ഉത്പാദിപ്പിക്കുന്ന സിനോവിയൽ ഫ്ലൂയിഡ് എന്ന ലായനിയാൽ ലൂബ്രിക്കേറ്റ് ചെയ്യുന്നു. ഈ ദ്രാവകം ആർട്ടിക്യുലാർ പ്രതലങ്ങൾക്കിടയിലുള്ള ഘർഷണം കുറയ്ക്കുന്നു.[6] ലിഗമെന്റുകൾഇടതൂർന്നതും വെളുത്തതും നാരുകളുള്ളതുമായ ഇലാസ്റ്റിക് ടിഷ്യുവിന്റെ ഒരു ചെറിയ ബാൻഡാണ് ലിഗമെന്റ്.[6] അസ്ഥിബന്ധങ്ങൾ അസ്ഥികളുടെ അറ്റങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നു, ഇത് ഒരു ജോയിന്റ് ഉണ്ടാക്കുന്നു. മിക്ക ലിഗമെന്റുകളും സ്ഥാനഭ്രംശം പരിമിതപ്പെടുത്തുന്നു, അല്ലെങ്കിൽ ബ്രേക്കുകൾക്ക് കാരണമായേക്കാവുന്ന ചില ചലനങ്ങളെ തടയുന്നു. അവ ഇലാസ്റ്റിക് ആയതിനാൽ സമ്മർദ്ദത്തിലായിരിക്കുമ്പോൾ അവ കൂടുതൽ നീളം വെക്കുന്നു. ഇത് സംഭവിക്കുമ്പോൾ അസ്ഥിബന്ധം തകരാൻ സാധ്യതയുണ്ട്. ലിഗമെന്റുകൾ ചില പ്രവർത്തനങ്ങളെയും പരിമിതപ്പെടുത്തിയേക്കാം: ഹൈപ്പർ എക്സ്റ്റൻഷൻ, ഹൈപ്പർ ഫ്ലെക്‌ഷൻ തുടങ്ങിയ ചലനങ്ങൾ ലിഗമെന്റുകളാൽ ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുന്നു. ലിഗമെന്റുകൾ ചില ദിശാ ചലനങ്ങളെയും തടയുന്നു.[13] ബർസെവെളുത്ത നാരുകളുള്ള ടിഷ്യു കൊണ്ട് നിർമ്മിച്ചതും സിനോവിയൽ മെംബ്രൺ കൊണ്ട് പൊതിഞ്ഞതുമായ ഒരു ചെറിയ ദ്രാവകം നിറഞ്ഞ സഞ്ചിയാണ് ബർസ. ജോയിന്റ് ക്യാപ്‌സ്യൂളിന് പുറത്ത് വ്യാപിക്കുന്ന ഒരു സിനോവിയൽ മെംബ്രൺ വഴിയും ബർസ രൂപപ്പെടാം.[7] ഇത് അസ്ഥികൾക്കും ടെൻഡോണുകൾക്കുമിടയിൽ ഒരു തലയണ പോലെ പ്രവർത്തിക്കുന്നു. ബർസയിൽ ശ്ലേഷ്മദ്രവം നിറഞ്ഞിരിക്കുന്നു, അവ ശരീരത്തിലെ മിക്കവാറും എല്ലാ പ്രധാന സന്ധികളിലും കാണപ്പെടുന്നു. ക്ലിനിക്കൽ പ്രാധാന്യം![]() വാസ്കുലർ, നാഡീവ്യൂഹം, ഇൻറഗ്യുമെന്ററി സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ മറ്റ് പല ശരീര സംവിധാനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഈ സിസ്റ്റങ്ങളിലൊന്നിന്റെ തകരാറുകൾ മസ്കുലോസ്കെലിറ്റൽ സിസ്റ്റത്തെ ബാധിക്കുകയും രോഗത്തിന്റെ ഉത്ഭവം നിർണ്ണയിക്കുന്നത് സങ്കീർണ്ണമാക്കുകയും ചെയ്യും. മസ്കുലോസ്കെലിറ്റൽ സിസ്റ്റത്തിന്റെ രോഗങ്ങൾ മിക്കവാറും പ്രവർത്തനപരമായ തകരാറുകൾ അല്ലെങ്കിൽ ചലന പൊരുത്തക്കേടുകൾ ആവാം; വൈകല്യത്തിന്റെ തോത് പ്രശ്നത്തെയും അതിന്റെ തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹോസ്പിറ്റലൈസേഷനുകളെക്കുറിച്ചുള്ള ഒരു പഠനത്തിൽ, 2012 ലെ ഏറ്റവും സാധാരണമായ ഇൻപേഷ്യന്റ് നടപടിക്രമങ്ങളിൽ കാൽമുട്ട് ആർത്രോപ്ലാസ്റ്റി, ലാമിനക്ടമി, ഹിപ് മാറ്റിസ്ഥാപിക്കൽ, നട്ടെല്ല് സംയോജനം തുടങ്ങി മസ്കുലോസ്കെലിറ്റൽ സിസ്റ്റ നടപടിക്രമങ്ങൾ ഉൾപ്പെടുന്നു.[15] ആർട്ടിക്യുലാർ (അല്ലെങ്കിൽ സന്ധികളുമായി ബന്ധപ്പെട്ടത്)[16] വൈകല്യങ്ങളാണ് ഏറ്റവും സാധാരണമായത്. എന്നിരുന്നാലും, രോഗനിർണ്ണയങ്ങളിൽ പ്രാഥമിക പേശീ രോഗങ്ങൾ, ന്യൂറോളജിക്കൽ (നാഡീവ്യവസ്ഥയെയും അതിനെ ബാധിക്കുന്ന വൈകല്യങ്ങളെയും കൈകാര്യം ചെയ്യുന്ന മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ടത്)[17] കുറവുകൾ, വിഷവസ്തുക്കൾ, എൻഡോക്രൈൻ അസാധാരണതകൾ, ഉപാപചയ വൈകല്യങ്ങൾ, പകർച്ചവ്യാധികൾ, രക്തം, രക്തക്കുഴൽ തകരാറുകൾ, പോഷകാഹാര അസന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടുന്നു. മറ്റൊരു ബോഡി സിസ്റ്റത്തിൽ നിന്നുള്ള പേശികളുടെ തകരാറുകൾ മൂലവും പലതരം ക്രമക്കേടുകൾ ഉണ്ടാകാം: നേത്ര ചലനത്തിന്റെയും നിയന്ത്രണത്തിന്റെയും വൈകല്യം, ശ്വസന തകരാറുകൾ, മൂത്രാശയ തകരാറുകൾ. പൂർണ്ണമായ പക്ഷാഘാതം, പരേസിസ്, അല്ലെങ്കിൽ അറ്റാക്സിയ എന്നിവ സാംക്രമിക അല്ലെങ്കിൽ വിഷ ഉത്ഭവമുള്ള പ്രാഥമിക പേശീ വൈകല്യങ്ങൾ മൂലമാകാം; എന്നിരുന്നാലും, പ്രാഥമിക ക്രമക്കേട് സാധാരണയായി നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു, മസ്കുലർ സിസ്റ്റം ഒരു ഉത്തേജനത്തോട്, പ്രത്യേകിച്ച് ഒരു നാഡീ പ്രേരണയോട് പ്രതികരിക്കാൻ കഴിവുള്ള ഒരു അവയവമായി പ്രവർത്തിക്കുന്നു.[3] ഗർഭാവസ്ഥയിൽ ആരംഭിക്കുന്ന ഒരു അസുഖം പെൽവിക് ഗ്രിഡിൽ വേദനയാണ്. ഇത് സങ്കീർണ്ണവും ബഹുഘടകവുമാണ്.[18] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia