മഹദ് സത്യാഗ്രഹം![]() 1927 മാർച്ച് 20-ന് അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ഒരു സത്യാഗ്രഹമാണ് മഹദ് സത്യാഗ്രഹം. മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി ദലിതർ നടത്തിയ ഈ സമരം ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും വെല്ലുവിളിച്ചു[1]. ഈ ദിവസം ഇന്ത്യയിൽ സാമൂഹ്യശാക്തീകരണദിനമായി ആചരിക്കപ്പെടുന്നു[1]. സാഹചര്യംഇന്ത്യയിൽ നിലനിന്നുവരുന്ന വർണ്ണവ്യവസ്ഥയുടെ ഭാഗമായി ദലിത്-അവർണ്ണ വിഭാഗങ്ങൾക്ക് പൊതുവഴി, വെള്ളം എന്നിവ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ 1923-ൽ ബോംബെ നിയമസഭ നിയമം കൊണ്ടുവന്നു[2]. അതുപ്രകാരം ഗവണ്മെന്റ് നൽകുന്ന സേവനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യാവകാശം വിഭാവനം ചെയ്യപ്പെട്ടു. എന്നാൽ ഉന്നതജാതിക്കാരുടെ പ്രതിഷേധം മൂലം മഹദ് എന്ന പ്രദേശത്ത് ഇത് നടപ്പിലായില്ല. സമരം![]() 1927-ൽ ഈ നീതിനിഷേധത്തിനെതിരെ അംബേദ്കർ ഒരു സത്യഗ്രഹം സംഘടിപ്പിക്കാൻ തീരുമാനിച്ചു[3]. 1927 മാർച്ച് 19-20 തിയ്യതികളിലായി നടന്ന സമ്മേളനത്തിന്റെ അവസാനത്തിൽ ആയിരത്തോളം വരുന്ന ദലിതർ ചൗതർ തടാകത്തിലേക്ക് പ്രകടനം നടത്തുകയും അവിടെനിന്ന് വെള്ളം കുടിച്ചുകൊണ്ട് ജാതിനിയമം ലംഘിക്കുകയും ചെയ്തു[3][4]. എന്നാൽ അവിടെയുള്ള ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അംബേദ്കറും അനുയായികളും ശ്രമിച്ചു എന്ന അഭ്യൂഹത്തെത്തുടർന്ന് കലഹമുണ്ടാവുകയും, സവർണ്ണർ ജലസംഭരണി ശുദ്ധീകരിക്കാൻ പൂജ നടത്തുകയും ചെയ്തു[2] 1927 ഡിസംബർ 26-27 തിയ്യതികളിൽ വീണ്ടുമൊരു സമ്മേളനത്തിന് അംബേദ്കർ തയ്യാറെടുത്തെങ്കിലും, ജലസംഭരണി സ്വകാര്യസ്വത്താണെന്ന് വാദിച്ച് കേസ് നിലനിന്നിരുന്നതിനാൽ മുടങ്ങിപ്പോയി[5]. തുടർന്ന് പ്രതിഷേധമായി ഡിസംബർ 25-ന് മനുസ്മൃതി കത്തിച്ചു[6]. പത്തുവർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രകാരം ദലിതർക്ക് അവിടെനിന്ന് വെള്ളം ഉപയോഗിക്കാൻ അവകാശം ലഭിച്ചു[2]. അവലംബങ്ങൾ
|
Portal di Ensiklopedia Dunia