മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ്, മയ്യഴിമാഹി കോളജ് എന്നും അറിയെടുന്ന മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജ് മയ്യഴിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കോളേജാണ്. പുതുശ്ശേരി സർക്കാരിന്റെ കീഴിലുള്ള ഈ കോളേജ് പോണ്ടിച്ചേരി സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്തതാണ്. ![]() ![]() ചരിത്രം1970ലാണ് മഹാത്മാഗാന്ധി ഗവ. കോളേജ് മയ്യഴിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അക്കാലത്തെ മയ്യഴി എം.എൽ.എ മയ്യഴി ഗാന്ധിയെന്ന് വിശേഷിപ്പിക്കപ്പെട്ട വിമോചനസമരനായകൻ ഐ.കെ.കുമാരനായിരുന്നു. മയ്യഴിയിൽ ഉപരിപഠനസൌകര്യം ഏർപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് മയ്യഴിയിൽ ഗാന്ധിജിയുടെ പേരിൽ കോളേജ് ആരംഭിക്കുന്നത്. 11 ഡിസംബർ 1970 ന് അന്നത്തെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ ബി.ഡി.ജട്ടി കോളേജ് ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ പ്രീഡിഗ്രി മാത്തമാറ്റിക്സ്, ബയോളജി, എക്കണോമിക്സ് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ രണ്ടു വർഷം ജൂനിയർ കോളേജ് പദവിയിലായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലായിരുന്നു കോളേജ് അഫിലിയേറ്റ് ചെയ്തിരുന്നത്. 1985-ൽ പോണ്ടിച്ചേരി സർവ്വകലാശാല സ്ഥാപിതമായതു മുതൽ പോണ്ടിച്ചേരി സർവ്വകലാശാലയുമായാണ് അഫിലിയേഷൻ. സ്വന്തം കെട്ടിടമോ സ്ഥലമോ ഉണ്ടായിരുന്നില്ലെന്നതിനാൽ ജവഹർലാൽ നെഹ്രു ഹൈസ്കൂളിന്റെ കെട്ടിടത്തിലായിരുന്നു കോളേജ് പ്രവർത്തനം ആരംഭിച്ചത്. മയ്യഴിപ്പുഴയുടെ തീരത്തുള്ള മനോഹരമായ രണ്ടു നിലക്കെട്ടിടമായിരുന്നു അത്. പ്രൊഫ. കെ.രവീന്ദ്രനായിരുന്നു കോളേജിന്റെ ആദ്യ പ്രിൻസിപ്പൽ. 1980 -കളിലാണ് ചാലക്കര പ്രദേശത്ത് നിർമ്മിച്ച സ്വന്തം ക്യാമ്പസിലേക്ക് പ്രവർത്തനം മാറ്റിയത്. കോഴ്സുകളും പഠനപദ്ധതിയുംവിവിധ കോഴ്സുകളും ആരംഭിച്ച വർഷവും: [1]
പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ
ഹിന്ദി, കോമേഴ്സ് എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദതലത്തിൽ 24 സീറ്റും ഹിന്ദിയിൽ 20 സീറ്റുമാണുള്ളത്. 2016 അദ്ധ്യയനവർഷതത്തിൽ കോമേഴ്സിലെ സീറ്റിന്റെ എണ്ണം 40 ആക്കി വർദ്ധിപ്പിച്ചു. 2013ൽ കേരള സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഏഴ് വിഷയങ്ങളിൽ 10 സീറ്റ് വീതം ബിരുദതലത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ബിരുദാനന്തരബിരുദതലത്തിൽ 5 സീറ്റ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.[2] പ്രമുഖരായ അദ്ധ്യാപകർ
പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia