മഹാഭാരതം (2013 ടെലിവിഷൻ പരമ്പര)
മഹാഭാരതം ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ പുരാണ പരമ്പരയാണ്.മഹാഭാരതത്തെ ആസ്പദമാക്കിയാണ് ഈ പരമ്പര 2013-ൽ നിർമ്മിച്ചരിക്കുന്നത്.[2][3][4][5][6]സ്വസ്തിക് പിക്ചേർഴ്സ് ആണ് ഈ പരമ്പരയുടെ നിർമ്മാതാക്കൾ. സൗരബ് രാജ് ജെയ്ൻ (ശ്രീകൃഷ്ണൻ), ഷഹീർ ഷെയ്ഖ് (അർജ്ജുനൻ), പൂജാ ശർമ (ദ്രൗപതി), ആരവ് ചൗധരി (ഭീഷ്മർ) തുടങ്ങിയവർ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..[7][8] ദേവ്ദത്ത് പട്നായിക് രചന നിർവ്വഹിച്ചിരിക്കുന്ന ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത് 2013 സെപ്റ്റംബർ 16-ന് ഹിന്ദി ടെലിവിഷൻ ചാനലായ സ്റ്റാർ പ്ലസിലായിരുന്നു.[9]. ഓസ്കാർ പുരസ്കാര ജേതാവുകൂടിയായ ഭാനു അത്തയ്യയാണ് ഈ പരമ്പരയ്ക്കവശ്യമായ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. [10] സ്റ്റാർ പ്ലസ്സിൽ കാണിക്കുന്ന പരമ്പരയുടെ അവസാന എപ്പിസോഡ് 16 ആഗസ്റ്റ് 2014ൽ സംപ്രേഷണം ചെയ്തു. [11] [12] സംഗ്രഹംധൃതരാഷ്ട്ര പുത്രരായ കൗരവരുടേയും പാണ്ഡു പുത്രരായ പാണ്ഡവരുടേയും കഥയാണ് മഹാഭാരതം. പാണ്ഡവ-കൗരവരുടെ ശത്രുതയും, അവർതമ്മിൽ ഉണ്ടായ യുദ്ധവും, ആര്യവർത്തത്തിൽ ധർമ്മത്തിന്റെ പുനഃസ്ഥാപനവുമാണ് ഈ കഥയുടെ പ്രധാന ഇതിവൃത്തം. അഭിനേതാക്കൾ
മറ്റ് ഭാഷകളിലെ പതിപ്പുകൾതമിഴ്, ബംഗാളി, ഒഡിയ, മറാത്തി, മലയാളം, കന്നഡ, തെലുങ്ക് എന്നിവയുൾപ്പെടെ മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ പരമ്പര മൊഴിമാറ്റം ചെയ്യപ്പെട്ടു.[15][16][17][18][19][20] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia