മഹാവീർ സിംഗ് ഫോഗട്ട്
ഒരു അമച്ച്വർ ഗുസ്തിക്കാരനും , മുതിർന്ന ഒളിമ്പിക്സ് ഗുസ്തി പരിശീലകനുമാണ് മഹാവീർ സിംഗ് ഫോഗട്ട്. മികച്ച കായിക പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്ക്കാര ജേതാവാണിദ്ദേഹം.[1][2] [3][4] ജീവിത രേഖഹരിയാനയിലെ ബിവാനി ജില്ലയിലെ ജാട്ട് സമുദായംഗമാണ് മഹാവീർ സിംഗ്. ഭാര്യ ദയാ ശോഭ കൗർ.ഗീത ബബിത, റിത്തു, സംഗീത എന്നീ നാല് പെൺമക്കളാണിവർക്ക്. മരണമടഞ്ഞ സഹോദരന്റെ പുത്രിമാരായ വിനീഷും, പ്രിയങ്കയും മഹാവീരിന്റെ രക്ഷാകർത്തത്തിലാണ് വളരുന്നത്. ആറുപേരുടെയും ഗുസ്തി പരിശീലകൻ കൂടിയാണ് മഹാവീർ. ഗീത, ബബിത വിനീഷ് എന്നിവർ ഇന്ത്യയെ അന്താരാഷ്ട്ര കായിക മേളകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. റിത്തു ദേശീയ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രിയങ്കയും സംഗീതയും ജൂനിയർ അന്താരാഷ്ട്രതാരങ്ങളാണ്.
സിനിമയിൽപ്രദർശന ശാലകളിൽ വൻ വിജയം നേടിയ ദംഗൽ (ഗുസ്തി) എന്ന ചിത്രം മഹാവീറിന്റെ ഹ്രസ്വ ജീവിത കഥയാണ്. ആമിർ ഖാനാണ് മഹാവീറിനെ അവതരിപ്പിച്ചിരിക്കുന്നത്. പുസ്തകംസ്പോട്സ് ലേഖകനായ സൗരഭ് ദുഗ്ഗൽ (Sourabh Duggal), അഘാത എന്ന പേരിൽ മഹാവീർ സിംഗിനെ ജീവി ചരിത്രം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ഉത്തരേന്ത്യൻ കുഗ്രാമത്തിൽ നിന്നും ലോക കായിക വേദികളിലേക്കുള്ള ഫോഗട്ട് സഹോദരങ്ങളുടേയും അവരുടെ പിതാവിന്റേയും യാത്രയുടെ കഥ പറയുന്ന പുസ്തകമാണിത്.[7] അവലംബം
|
Portal di Ensiklopedia Dunia