മഹേഷിന്റെ പ്രതികാരം
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ[2]. സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബു ആണ്[3].മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രദർശനവിജയം നേടി[4]. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ചിത്രത്തിനു ലഭിച്ചു. അഭിനയിച്ചവർ
കഥമഹേഷ് ഇടുക്കിയിലെ ഗ്രാമത്തിൽ ഭാവന എന്ന പേരിലുള്ള ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. ലളിതമായ സിനിമയിലൂടെ പ്രണയവും പ്രതികാരവും ഒരു നാടിൻറെ വിശുദ്ധിയും ഭംഗിയും എല്ലാം വരച്ചുകാണിക്കുന്നു. ഇടുക്കിയിൽ സ്റ്റുഡിയോ നടത്തുന്ന മഹേഷ് ആയി വേഷമിട്ടിരിക്കുന്നത് ഫഹദ് ഫാസിൽ ആണ്. മഹേഷിന്റെ കാമുകിയായ സൗമ്യയായി വേഷമിട്ടിരിക്കുന്നത് അനുശ്രീയും. നാടൻ സംഭാഷണങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഈ സിനിമ ഒരു ഗ്രാമത്തിൻറെ നിഷ്കളങ്കത പ്രേക്ഷകന് പകർന്നു തരുന്നുണ്ട്. സിനിമയുടെ പേരു പോലെ തന്നെ പ്രതികാരത്തിലെ വ്യത്യസ്തതയാണ് ഈ സിനിമയെ കൂടുതൽ ആകർഷകമാക്കുന്നത്. നർമ്മത്തോടൊപ്പം വികാരഭരിതമായ നിമിഷങ്ങളിലൂടെയും പ്രേക്ഷകനെ സംവിധായകൻ കൊണ്ടുപോകുന്നു. വളരെ നല്ല സാന്ദർഭിക നർമം കൊണ്ട് സമ്പന്നമാണീ സിനിമ. ചിത്രീകരണം2015 ആഗസ്റ്റ് 15നാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്[5] . ഇടുക്കി ജില്ലയിലെ കട്ടപ്പന, ചെറുതോണി, തോപ്രാംകുടി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ചെറുതോണിയിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റിരുന്നു.[6]. 45 ദിവസം നീണ്ട ചിത്രീകരണം ഒക്ടോബറിൽ പൂർത്തിയായി[7]. സംഗീതം
ചെറുപുഞ്ചിരി എന്ന ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമയാണ്.മഹേഷിന്റെ പ്രതികാരത്തിലെ മറ്റെല്ലാ ഗാനങ്ങളും രചിച്ചത് റഫീഖ് അഹമദ് ആണ്. ബിജിബാൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റിലീസ്2016 ജനുവരിയിലായിരുന്നു മഹേഷിന്റെ പ്രതികാരം പ്രദർശനത്തിനെത്തിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറുകൾ മൂലം ചിത്രം ഫെബ്രുവരി 5 നാണ് പ്രദർശനത്തിനെത്തിയത്[8] . കേരളത്തിൽ മാത്രം 67 തിയറ്ററുകളിലായിരുന്നു റിലീസ്[9]. കേരളത്തിനു പുറത്ത് 2016 ഫെബ്രുവരി 12നും ഇന്ത്യക്ക് പുറത്ത് 2016 ഫെബ്രുവരി 26നും ചിത്രം പ്രദർശനത്തിനെത്തി. 2016 മെയ് 10ന് മഹേഷിന്റെ പ്രതികാരത്തിന്റെ ഡിവിഡി, വിസിഡി പതിപ്പുകൾ സൈന വീഡിയോ വിഷൻ പുറത്തിറക്കി[10][11][12]. ചിത്രത്തിന്റെ സംപ്രേഷണാവകാശം ഉയർന്ന സാറ്റലൈറ്റ് തുകയ്ക്ക് മഴവിൽ മനോരമ ചാനൽ സ്വന്തമാക്കി. 2016 ലെ ഓണക്കാലത്ത് മഹേഷിന്റെ പ്രതികാരം ആദ്യമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ടു[13]. പുരസ്കാരങ്ങൾ
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia