മാക്കിന്റോഷ്![]() ![]() ആപ്പിൾ വികസിപ്പിച്ച് പുറത്തിറക്കുന്ന പേഴ്സണൽ കംപ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് മാക്കിന്റോഷ്. 1984, ജനുവരി 24-നാണ് ഇവ രംഗപ്രവേശനം ചെയ്തത്. പുതിയ മാക് സിപിയു ഇൻറലിന്റെ X86 ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നത്. AIM സംഖ്യത്തിന്റെ പവർ പിസി ആർക്കിടെക്ചറായിരുന്നു മുൻപുള്ള മോഡലിൽ. ആപ്പിൾ തന്നെ വികസിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക്കിന്റോഷ് കംപ്യൂട്ടറിൽ ഉപയോഗിക്കുന്നത്. പുതിയ മാക്കിൽ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ മൈക്രോസോഫ്റ്റ് വിൻഡോസ്, ലിനക്സ് എന്നിവ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ട് വിവിധ മാക് കംപ്യൂട്ടറുകൾ ആപ്പിൾ പുറത്തിറക്കുന്നു. ചരിത്രം1979 to 1984: വികസനം![]() Left to right: ജോർജ്ജ് ക്രോ, ജോനാ ഹോഫ്മാന്, Burrell Smith, Andy Hertzfeld, a Macintosh, Bill Atkinson, Jerry Manock. 1970-കളിലാണ് മാക്കിന്റോഷ് പ്രോജക്ട് തുടങ്ങിയത്. ആപ്പിളിലെ ജീവനക്കാരനായിരുന്ന ജെഫ് റാസ്കിന്റെ, ശരാശരി ഉപയോഗക്കാരന് എളുപ്പം ഉപയോഗിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ഒരു കംപ്യൂട്ടർ എന്ന ആശയമാണ് പ്രോജക്ടിനാധാരം. മക്കിന്റോഷ് എന്ന പേരായിരുന്നു ആദ്യം നിർദ്ദേശിച്ചത്. ഇത് ഒരു തരം ആപ്പിളിന്റെ പേരാണ്. എന്നാൽ നിയമപരമായ കാരണങ്ങളാൽ ആ പേര് മാറ്റുകയായിരുന്നു.[1] 1979 സെപ്റ്റംബറിൽ പ്രോജക്ട് തുടങ്ങാൻ റാസ്കിൻ നിയമിതനായി. അദ്ദേഹം പ്രോജക്ടിന്റെ പ്രോട്ടോടൈപ്പ് നിർമ്മിക്കാനായി ഒരു കൂട്ടാളിയെ തേടി. ആപ്പിൾ ലിസാ ടീമിലെ അംഗമായ ബെൽ അറ്റ്നിക്ക്സൺ ബ്യൂറൽ സ്മിത്ത് എന്ന സാങ്കേതികഞ്ജനെ പരിചയപ്പെടുത്തി. തുടർന്ന് മറ്റുള്ളവരെ കൂടി കണ്ടെത്തി റാസ്കിൻ തന്റെ ടീം വികസിപ്പിച്ചു. റാസ്കിൻ, അറ്റ്നിക്ക്സൺ, ബ്യൂറൽ സ്മിത്ത് എന്നിവരെ കൂടാതെ ക്രിസ് എസ്പിനിയോസ, ജോനാ ഹോഫ്മാൻ, ജോർജ്ജ് ക്രോ, ബ്രൂസ് ഹോണ്‍, ജെറി മാനോക്ക്, സൂസൻ കേര്‍, ആൻഡി ഹെട്സ്ഫെൽഡ്, ഡാനീയേൽ കോട്ട്കേ എന്നിവരായിരുന്നു മറ്റുള്ളവർ. റാസ്കിന്റെ രൂപകല്പനയിലാണ് ആദ്യ മാക്കിന്റോഷ് നിർമ്മിച്ചത്. 64 കിലോബൈറ്റ്സ് റാം ആയിരുന്നു ഇതിനുണ്ടായിരുന്നത്. മോട്ടോറോളയുടെ 6809E എന്ന പ്രോസസ്സർ ആണ് ഇതിലുപയോഗിച്ചത്. 256×256 പിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ബിറ്റ്മാപ്പ് ഡിസ്പ്ലേ പിന്തുണ ഇതിനുണ്ടായിരുന്നു. ബഡ് ട്രൈബിൾ എന്ന മാക്കിന്റോഷ് പ്രോഗ്രാമർ ലിസയുടെ ഗ്രാഫിക്കൽ പ്രോഗ്രാമുകൾ ഇതിൽ പ്രവർത്തിപ്പിക്കുവാൻ താല്പര്യം കാണിച്ചു. ചെലവ് കുറഞ്ഞ കൂടുതൽ രൂപകല്പനകൾക്ക് വേണ്ടി സഹകരിക്കണമെന്ന് ബഡ് ട്രൈബിൾ സ്മിത്തിനോട് പറഞ്ഞു. പുതിയ ബോർഡ് രൂപകല്പന ചെയ്യുന്നതിൽ അവർ വിജയിച്ചു. 384×256 പിക്സൽ ഡിസ്പ്ലേ പിന്തുണ ഇതിനുണ്ടായിരുന്നു. ഈ വിജയങ്ങൾ ആപ്പിളിന്റെ സ്ഥാപകരിലൊരാളായ സ്റ്റീവ് ജോബ്സിന്റെ ശ്രദ്ധ ഇതിലേക്ക് തിരിച്ചു. ലിസയേക്കാളും കൂടുതൽ വിറ്റുവരവ് ലഭിക്കുന്നത് മാക്കിന്റോഷിനാണ് എന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാൽ 1981-ൽ ജെഫ് റാസ്കിൻ ഈ പ്രോജക്ടിൽ നിന്നും സ്ഥാനമൊഴിഞ്ഞു. സ്റ്റീവ് ജോബ്സുമായിട്ടുണ്ടായ വ്യക്തിപരമായ പ്രശ്നമാണ് ഇതിന് പിന്നിൽ.[2] സിറോക്സ് പാർകിൽ GUI സാങ്കേതികത വികസിപ്പിച്ചതറിഞ്ഞ് അവ ആപ്പിളിന് വേണ്ടി കൈമാറ്റം ചെയ്യാൻ ധാരണയായി. 1984: ആമുഖംആദ്യ കംപ്യൂട്ടറായ മാക്കിന്റോഷ് 128K 1983 ഒക്ടോബറിലാണ് വന്നത്.[3] 1984 എന്ന ടെലിവിഷൻ പരിപാടിയിലൂടെ കൂടുതൽ പ്രശസ്തമായി.[4] പ്രക്ഷേപണം ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് മാക്കിന്റോഷ് വില്പനയ്ക്കെത്തുന്നത്. മാക് റൈറ്റർ, മാക് പെയിൻറ് എന്നീ രണ്ട് ആപ്ലിക്കേഷനോടുകൂടിയാണ് വിപണിയിലെത്തിയത്. 1985 to 1989: ഡെസ്ക്ടോപ്പ് പബ്ലിഷിങ് യുഗംമാക്, ആപ്പിളിന്റെ ലേസർറൈറ്റർ പ്രിൻറർ, മാക് സോഫ്റ്റ്‌വെയറുകളായ മാക്പബ്ലിഷർ, അൽഡസ് പേജ്മേക്കർ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അക്ഷരങ്ങളും ചിത്രങ്ങളുമടങ്ങുന്ന പേജുകൾ നിർമ്മിച്ചു. ഇത് മാക്കിന്റോഷിനെ പ്രശസ്തിയിലാക്കി. പിന്നീട് വന്ന സോഫ്റ്റ്‌വെയറുകളായ മാക്രോമീഡിയ ഫ്രീഹാൻഡ്, ക്വാർക്ക് എക്സ്പ്രസ്സ്, അഡോബീ ഫോട്ടോഷോപ്പ്, അഡോബീ ഇല്ലസ്ട്രേറ്റർ എന്നിവ ഗ്രാഫിക്സ് രംഗത്ത് മാക്കിന്റോഷിനെ പ്രബലരാക്കി. പ്രഥമ മാക്കിന്റെ പരിമിതികൾ പിന്നീട് പുറത്ത് വന്നു, വളരെ കുറഞ്ഞ മെമ്മറി, ഹാർഡ് ഡിസ്ക് ഡ്രൈവ് എന്നിവയായിരുന്നു അവ. 1985 ഒക്ടോബറിൽ 512 KB മെമ്മറിയുള്ള മാക് പുറത്തിറങ്ങി. 1986 ജനുവരി 10-ന് മാക്കിന്റോഷ് പ്ലസ് ആപ്പിൾ പുറത്തിറക്കി. 2,600 യുഎസ് ഡോളറായിരുന്നു ഇതിന്റെ വില. ഒരു എംബി റാമം ഇതിലുണ്ടായിരുന്നു. കൂടാതെ 4 എംബിയിലേക്ക് അപ്ഗ്രേഡും സാധ്യമായിരുന്നു. മാക്കിന്റോഷിന്റെ ചരിത്രത്തിൽ ഏറ്റവും കാലം നിലനിന്ന കമ്പ്യൂട്ടറാണ് മാക്കിന്റോഷ് പ്ലസ്. കുറഞ്ഞ പ്രോസസ്സർ വേഗതയും ഗ്രാഫിക്സുമാണ് വാണിജ്യ രംഗത്ത് നിന്ന് മാക്കിന്റോഷിനെ അകറ്റി നിർത്തിയത്. ഇത് മനസ്സിലാക്കിയ ആപ്പിൾ കൂടുതൽ വേഗതയുള്ള മോട്ടോറോള സാങ്കേതികത മാക്കിന്റോഷിൽ ഉപയോഗിച്ചു. മാക്കിന്റോഷ് II-ലാണ് ഇതുപയോഗിച്ചത്. 16 മെഗാഹെട്സ് മോട്ടോറോള 68020 പ്രോസസ്സറായിരുന്നു ഇതിലുപയോഗിച്ചത്. 1986 സെപ്റ്റംബറിൽ മാക്കിന്റോഷ് പ്രോഗ്രാമേഴ്സ് വർക്ക്ഷോപ്പ് ആപ്പിൾ അവതരിപ്പിച്ചു. മാക്കിന്റോഷിന് വേണ്ടി സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യാൻ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരെ ഇത് സഹായിച്ചു. മാക്കിന്റോഷ് II-ന്റെ കാലത്ത് തന്നെയാണ് മാക്കിന്റോഷ് SE-യുടെ അവതരണവും. 20 എംബിയുടെ ഒരു ആന്തരിക ഹാർഡ് ഡ്രൈവ്,[5][6] ഇന്റേണൽ സ്ലോട്ട് എന്നിവ ഇതിനുണ്ടായിരുന്നു. 1990 to 1998: വളർച്ചയും തളർച്ചയും![]() 1990 മെയ് മാസത്തിൽ പുറത്തിറക്കിയ മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 സൌകര്യത്തിലും മറ്റും മാക്കിമ്റോഷ് ഓപ്പറേറ്റിങ് സിസ്റ്റത്തെ വെല്ലുവിളിക്കുന്നതായിരുന്നു. ഇതിന് മറുപടിയായി ചെലവ് കുറഞ്ഞ മാക്കിന്റോഷ് കംപ്യൂട്ടറുകൾ ആപ്പിൾ പുറത്തിറക്കാൻ തുടങ്ങി. മാക്കിന്റോഷ് ക്ലാസിക് ആണ് ഇതിലെ ആദ്യ കംപ്യൂട്ടർ. 1991 -ൽ സിസ്റ്റം 7 പുറത്തിറക്കി. 32-ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു ഇത്. കളർ ഗ്രാഫിക്സ്, മെമ്മറി അഡ്രസിങ്, മൾട്ടി ടാസ്കിങ് എന്നിവ ഇതിൽ പുതുക്കിയിരുന്നു. വിർച്ച്വൽ മെമ്മറി ഇതിൽ അവതരിപ്പിച്ചു. അടുത്ത വർഷം ആപ്പിൾ മാക്കിന്റോഷ് ക്വാഡ്രോ അവതരിപ്പിച്ചു.[7][8] വേഗത കൂടിയ മോട്ടോറോള 68040 പ്രോസസ്സറായിരുന്നു ഇതിലുപയോഗിച്ചത്. പോയ വർഷം ഏറ്റവും വിറ്റ് പോയ മാക്കിന്റോഷ് ക്ലാസിക് II, മാക്കിന്റോഷ് LC II എന്നിവയിൽ 16 മെഗാഹെട്സ് മോട്ടോറോള 68030 ആണ് ഉപയോഗിച്ചത്.[9][10] ഈ സമയത്താണ് ആപ്പിൾ സ്നോ വൈറ്റ് ഡിസൈൻ സ്വീകരിച്ചത്. ഇത് ഓപ്പറേറ്റിങ് സിസ്റ്റത്തിന് കൂടുതൽ മാനങ്ങൾ നൽകി.[11] 1991 ഒക്ടോബർ 31-ന് പവർബുക്ക് ശ്രേണിയിൽപ്പെട്ട മൂന്ന് പോർട്ടബിൾ മാക്കിന്റോഷ് പുറത്തിറങ്ങി. പവർബുക്ക് 100, പവർബുക്ക് 140, പവർബുക്ക് 170.[12] കീബോർഡും അതിന് മുകളിലായി പോയിൻറിംഗ് ഉപകരണവുമുള്ള(ട്രാക്ക് ബോൾ) ആദ്യ പോർട്ട്ബിൾ കംപ്യൂട്ടറുകളാണ് ഇവ.[13] ആപ്പിൾ ഡീലറുടെ പക്കൽ മാക്കിന്റോഷ് സെൻട്രിസ് എന്ന മധ്യനിര മാക്കിന്റോഷ് ക്വാഡ്രോ കംപ്യൂട്ടറുകൾ ലഭ്യമായിരുന്നു. 1994 മെയ്യിൽ പവർബുക്ക് കംപ്യൂട്ടറുകളുടെ രണ്ടാം തലമുറ മോഡലായ പവർബുക്ക് 500 അവതരിപ്പിച്ചു. നോവൽ ട്രാക്ക്പാഡ് ഇതിലുണ്ടായിരുന്നു. 1994-ൽ ആപ്പിളിന് മോട്ടോറോള സിപിയു ഉപയോഗിക്കാൻ തടസ്സങ്ങളുണ്ടായി. AIM സംഖ്യത്തിന്റെ പവർ പിസി ആർക്കിടെക്ചർ പിന്നീട് ഉപയോഗിച്ച് തുടങ്ങി.[14] 2005 വരെ പവർ പിസി ജൈത്രയാത്ര തുടർന്നു. പവർ മാക്കിന്റോഷാണ് പവർ പിസി ചിപ്പ് ഉപയോഗിക്കുന്ന കംപ്യൂട്ടർ ശ്രേണി. ഒമ്പത് മാസത്തിനുള്ളിൽ ഒരു മില്യണിലധികം പവർ മാക്കിന്റോഷ് യൂണിറ്റുകൾ വിറ്റ് പോയി.[15] എന്നാൽ ഈ വിജയം അധികം നീണ്ടു നിന്നില്ല. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 95, ഇന്റലിന്റെ പെൻറിയം പ്രോസസ്സർ എന്നിവ ചേർന്ന് ആപ്പിളിന്റെ കംപ്യൂട്ടർ വിപണി വിഹിതം കുറച്ചു. ഇതിന് തിരിച്ചടിയെന്നോണം ആപ്പിൾ മാക്കിന്റോഷ് ക്ലോൺ പ്രോഗ്രാം ആരംഭിച്ചു. മൂന്നാം കക്ഷി ഹാർഡ് വെയറുകൾ ആപ്പിൾ സിസ്റ്റം 7 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം. ഇത് ആപ്പിളിന്റെ കംപ്യൂട്ടർ വിപണി വിഹിതം വർദ്ധിപ്പിച്ചു. 1998 to 2005: പുതിയ തുടക്കങ്ങൾ1998-ൽ സ്റ്റീവ് ജോബ്സ് ആപ്പിൾ കമ്പനിയിൽ തിരിച്ചെത്തി. ആ വർഷം ആപ്പിൾ ഓൾ-ഇൻ വൺ കമ്പ്യൂട്ടറായ ഐമാക് പുറത്തിറക്കി. 800,000 യൂണിറ്റുകൾ 139 ദിവസത്തിനുള്ളിൽ വിറ്റ് പോയി.[16] 2005 ജനുവരി 11-ന് മാക് മിനി പുറത്ത് വിട്ടു. 499 യുഎസ് ഡോളറിനാണ് ഇത് വില്പനയ്ക്കെത്തിയത്.[17] ![]() 9.2.2 പതിപ്പ് വരെ മാക് ഒ.എസ്. തുടർന്നു. മാക് ഒ.എസ് 9-ന്റെ പിൻഗാമിയായി മാക് ഒ.എസ്. എക്സ് വികസിപ്പിച്ചു. ആപ്പിൾ സ്വന്തമാക്കിയ Next കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന യുണിക്സ് അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് മാക് ഒ.എസ്. എക്സ്. 2000 സെപ്റ്റംബർ വരെയും മാക് ഒ.എസ്. എക്സ് സ്വകാര്യ ഉപയോഗത്തിനായി വിതരണം ചെയ്തില്ല. മാക് ഒ.എസ്. എക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഈ പറയുന്ന വിധത്തിലാണ് പുറത്ത് വിട്ടത്.10.1 "പ്യൂമ", (സെപ്റ്റംബർ 25, 2001), 10.2 "ജാഗ്വാർ", (ആഗസ്റ്റ് 24, 2002), 10.3 "പാന്തർ", (ഒക്ടോബർ 24, 2003), 10.4 "ടൈഗർ", (ഏപ്രിൽ 29, 2005),10.5 "ലെപ്പേഡ്" (ഒക്ടോബർ 26, 2007).[18] മാക് ഒ.എസ്. എക്സ് v10.6.[19] 2006 :ഇൻറൽ യുഗംലാപ്ടോപ്പ് റെഡി ജി5 ചിപ്പുകൾ നിർമ്മിക്കാൻ കഴിയാതെ വന്നതോടുകൂടി 2006-ൽ പവർ പിസി മൈക്രോപ്രോസസ്സറുകൾ ഉപയോഗിക്കുന്നത് നിർത്തി. പകരം ഇൻറൽ മൈക്രോപ്രോസസ്സറുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. ഇൻറലിലും പവർ പിസിയിലും പ്രവർത്തിക്കവണ്ണമാണ് മാക് ഒ.എസ്. വികസിപ്പിച്ചത്. എന്നാൽ പുതിയ മാക് മോഡലുകൾ എല്ലാം ഇൻറൽ മൈക്രോപ്രോസസ്സറുകളാണ് ഉപയോഗിക്കുന്നത്. ഇൻറൽ അടിസ്ഥാനമാക്കിയ മാക് കമ്പ്യൂട്ടറിൽ വിൻഡോസ് എക്സ്പി ഇൻസ്റ്റാൾ ചെയ്യാനുള്ള സോഫ്റ്റ്‌വെയറായ ബൂട്ട് ക്യാമ്പിന്റെ പബ്ലിക് ബീറ്റാ പതിപ്പ് 2006, ഏപ്രിൽ അഞ്ചിന് ആപ്പിൾ പുറത്ത് വിട്ടു. പിന്നീട് പുറത്തിറങ്ങിയ പതിപ്പുകളിൽ വിൻഡോസ് വിസ്റ്റയ്ക്കുള്ള പിന്തുണ ഉൾപ്പെടുത്തി. മാക്കിന്റോഷ് മോഡലുകളുടെ സമയക്രമം![]()
ഉല്പന്ന നിര
ഹാർഡ്‌വെയറുകൾ, സോഫ്ട്വെയർഹാർഡ്വെയർ![]() മികച്ച ഹാർഡ്‌വെയറിനായി ഏഷ്യൻ നിർമ്മാതാക്കളുമായി ആപ്പിൾ ധാരണയിലെത്തിയിട്ടുണ്ട്. ഇപ്പോൾ എല്ലാ മാക് മോഡലുകളും കുറഞ്ഞത് ഒരു ജിബി റാമുമായിട്ടാണ് പുറത്തുറങ്ങുന്നത്. എടിഐ റാഡിയോൺ, എൻവിദിയ ജീഫോഴ്സ് സീരിസ് ഗ്രാഫിക്സ് കാർഡുകളാണ് മാക്കിൽ ഉപയോഗിക്കുന്നത്. സൂപ്പർഡ്രൈവ് എന്ന് വിളിക്കുന്ന ഡിവിഡി, സിഡി ബേണറും ഉൾപ്പെടുത്തിയിട്ടുണ്ട്. 2005 വരെ ഒറ്റ ബട്ടൺ മൌസ് ആണ് മാക്കിൽ ഉപയോഗിച്ചിരുന്നത്. 2005 ആഗസ്റ്റിൽ നാല് ബട്ടണുള്ള മൈറ്റി മൌസും 2006 ജൂലൈയിൽ ഇതിന്റെ വയർലെസ്സ് പതിപ്പും പുറത്തിറക്കി,.[20][21] സാധാരണമായി ഉപയോഗിക്കുന്ന വിൻഡോസ് കംപ്യൂട്ടർ അപ്ഗ്രേഡ് ചെയ്യുന്നത് പോലെ മാക്കിന്റോഷ് അപ്ഗ്രേഡ് ചെയ്യാനാവില്ല. വിൻഡോസിനുള്ള ഹാർഡ്‌വെയർ പിന്തുണയൊന്നും മാക്കിനില്ല.
സോഫ്റ്റ്വെയർമാക്കിന്റോഷാണ് ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉപയോഗിക്കുന്ന ആദ്യ കമ്പ്യൂട്ടർ. 1984-ലാണ് സിസ്റ്റം സോഫ്റ്റ്‌വെയർ പുറത്തിറക്കിയത്. 1997-ൽ അത് മാക് ഒ.എസ്. എന്ന പേരിൽ പുറത്തിറക്കി. 1984-ൽ ഇറങ്ങിയ ആദ്യ പതിപ്പ് മുതൽ മാക് ഒ.എസ്. 9 വരെയുള്ള എല്ലാം ക്ലാസിക് ഒ.എസ്. എന്നും അതിന് ശേഷമുള്ളവയെ മാക് ഒ.എസ്. എക്സ് എന്നും വിശേഷിപ്പിക്കാം. ആപ്പിൾ സ്വന്തമാക്കിയ Next കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന യുണിക്സ് അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് മാക് ഒ.എസ്. മാക്കിന്റോഷ് കംപ്യൂട്ടറുകൾക്ക് വേണ്ടി മാത്രം പ്രത്യേകം രൂപകല്പന ചെയ്ത വിവിധ സോഫ്റ്റ് വെയറുകൾ പൊതുവെ മാക് സോഫ്റ്റ് വെയറുകൾ എന്നാണ് അറിയപ്പെടുന്നത്. വൈറസുകളിൽ നിന്നും മാൽവെയറുകളിൽ നിന്നും ലഭിക്കുന്ന സമ്പൂർണ്ണ സുരക്ഷയാണ് മാക് ഒ.എസ്. എക്സിന്റെ മറ്റൊരു പ്രത്യേകത.[22][23][24] വിപണി പങ്കാളിത്തംമാക്കിന്റോഷ് പുറത്തിറക്കിയത് മുതൽ പേഴ്സണൽ കംപ്യൂട്ടർ വിപണിയിൽ ഒരു സ്ഥാനമുണ്ടാക്കാൽ ആപ്പിൾ യത്നിച്ചിരുന്നു. 1997-ലെ കണക്കനുസരിച്ച് ഏകദേശം 20 മില്യണിലധികം മാക് ഉപയോക്താക്കളുണ്ട്. വിൻഡോസ് ഉപയോക്താക്കൾ 340 മില്യണിലധികമാണ്.[25][26] 2003-ലെ സ്ഥിതിവിവരണ കണക്കനുസരിച്ച് അമേരിക്കയിൽ 2.06 ശതമാനമാണ് വിപണി പങ്കാളിത്തം. 2004-ൽ ഇത് 2.88 ശതമാനമായി ഉയർന്നു.[27] 2006 ഒക്ടോബറിൽ ഗവേഷണ സ്ഥാപനങ്ങളായ ഐഡിസിയും ഗാർട്നറും പുറത്ത് വിട്ട് റിപ്പോർട്ടനുസരിച്ച് വിപണി പങ്കാളിത്തം 6 ശതമാനമായി ഉയർന്നു. ഇതു കാണുകകുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Apple Macintosh.
|
Portal di Ensiklopedia Dunia