മാഡം ഗ്രാൻഡ് (ലൂയിസ് എലിസബത്ത് വിഗീ ലെ ബ്രൺ)
1783-ൽ ലൂയിസ് എലിസബത്ത് വിഗീ ലെ ബ്രൺ ചിത്രീകരിച്ച ഒരു എണ്ണച്ചായാച്ചിത്രം ആണ് മാഡം ഗ്രാൻഡ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.[1] ആദ്യകാല ചരിത്രവും സൃഷ്ടികളും1783-ൽ തീയതി ചേർത്ത് ഈ ചിത്രം ഒപ്പിട്ടിരിക്കുന്നു. 1783-ലെ അക്കാഡമി റോയൽ ഡെ പെന്റ്ചർ ആൻഡ് സ്കൾപ്ച്ചർ സലോണിൽ നമ്പർ 117. [2]ആയി ലൂയിസ് എലിസബത്ത് വിഗീ ലെ ബ്രൺ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1] വിവരണവും വ്യാഖ്യാനവുംഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന മാഡം ഗ്രാൻഡ് ഇന്ത്യയിൽ ജനിക്കുകയും പിന്നീട് അവർ ടാലിറാൻഡിലെ മന്ത്രിയുടെ ഭാര്യയും ടാലിറാൻഡിലെ നയതന്ത്രജ്ഞയും ആയി. അവർ സംഗീതത്തിൽ പ്രാവീണ്യം നേടിയിരുന്നു. [2] പിന്നീട് ചരിത്രവും സ്വാധീനവും1939-ൽ ഗ്രാൻഡ് പാലായ്സിൽ നടന്ന ന്യൂയോർക്ക് വേൾഡ്സ് ഫെയറിൽ "മാസ്റ്റർപീസ് ഓഫ് ആർട്ട്: യൂറോപ്യൻ പെയിന്റിങ് ആൻഡ് സ്കൾപ്ചർ ഫ്രം 1300-1800" ഷോയിലും, ഡേ "ഡേവിഡ് ഡെലക്രോയിക്സ്: ലാ പീന്റ്ച്യ ഫ്രാഞ്ചെയ്സ് ഡി 1774 à 1830"ൻറെ 1974 മുതൽ 1975 വരെ പാരിസിലെ പ്രദർശനത്തിലും ഈ സമീപകാല ചരിത്രത്തിലെ നിരവധി ഷോകളിലും ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മെത്രാപ്പോലിറ്റൻ മ്യൂസിയത്തിന്റെ ഭാഗമാണ് ഈ ചിത്രം. ചിത്രകാരനെക്കുറിച്ച്![]() പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഒരു പ്രമുഖ ഫ്രഞ്ച് ചിത്രകാരിയായിരുന്നു എലിസബത്ത് ലെബ്രു. [3]അവളുടെ കലാപരമായ ശൈലി റോക്കോകോയ്ക്ക് ശേഷമുള്ള ഒരു നിയോക്ലാസിക്കൽ ശൈലിയിലുള്ള ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.[4]അവളുടെ വിഷയത്തെയും വർണ്ണഫലകത്തിനെയും റോക്കോകോ എന്ന് തരംതിരിക്കാം, പക്ഷേ അവളുടെ ശൈലി നിയോക്ലാസിസിസത്തിന്റെ ആവിർഭാവവുമായി യോജിക്കുന്നു. മേരി ആന്റോനെറ്റിന്റെ ഛായാചിത്രകാരിയായി സേവനമനുഷ്ഠിച്ചുകൊണ്ട് വിഗെ ലെ ബ്രൺ ആൻസിയൻ റീജിം സമൂഹത്തിൽ തനിക്കായി ഒരു പേര് നേടിയെടുത്തു. യൂറോപ്യൻ പ്രഭുക്കന്മാരുടെയും അഭിനേതാക്കളുടെയും എഴുത്തുകാരുടെയും രക്ഷാധികാരിയായി അവർ പത്ത് നഗരങ്ങളിലെ ആർട്ട് അക്കാദമികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[5]വിഗെ ലെ ബ്രൺ 660 ഛായാചിത്രങ്ങളും 200 ലാൻഡ്സ്കേപ്പുകളും സൃഷ്ടിച്ചു.[6] അവലംബം
|
Portal di Ensiklopedia Dunia