മാഡ്രിഡ് സേവിംഗ്സ് ബാങ്ക് ടവർ
സ്പെയിനിലെ മാഡിഡ്രിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് തോറെ ക്യാജാ മാഡ്രിഡ് (Torre Caja Madrid) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മാഡ്രിഡ് സേവിംഗ്സ് ബാങ്ക് ടവർ (ഇംഗ്ലീഷ്: Madrid Savings Bank Tower). 250 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 45 നിലകളാണുള്ളത്. ഉയരത്തിൽ യൂറോപ്യൻ യൂണിയനിൽ വെച്ച് 4ആം സ്ഥാനവും സ്പെയിനിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും തോറെ ക്യാജാ മാഡ്രിഡാണ്. ലോർഡ് ഫോസ്റ്ററാണ് ഈ കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. പ്രാരംഭത്തിൽ, തോറെ റെപ്സോൾ(Torre Repsol) എന്നാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. റെപ്സോൾ YPF എന്ന കമ്പനിയുടെ ആസ്ഥാനമായാണ് ഇത് പണിതുതുടങ്ങിയത്. എന്നാൽ കമ്പനി തങ്ങളുടെ ആസ്ഥാനം നിർദ്ദിഷ്ടസ്ഥലത്തുനിന്നും മാറ്റുവാൻ ആഗ്രഹിച്ചു. ശേഷം ക്യാജാ മാഡ്രിഡ് എന്ന കമ്പനി €815 ദശലക്ഷം യൂറോയ്ക്ക്(ഏകദേശം 6406 കോടി ഇന്ത്യൻ രൂപ) ആ ഭൂമി വാങ്ങി. 2007 ആഗസ്തിലായിരുന്നു ഇത്. ഇങ്ങനെയാണ് ഈ കെട്ടിടം തോറെ ക്യാജാ മാഡ്രിഡ് എന്നറിയപ്പെടാൻ തുടങ്ങിയത്.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia