മാതറാം സുൽത്താനേറ്റ്
ഡച്ചുകാർ ദ്വീപ് കോളനിവത്കരിക്കുന്നതിന് മുമ്പുള്ള ജാവയിലെ അവസാനത്തെ പ്രധാന സ്വതന്ത്ര ജാവനീസ് രാജ്യമായിരുന്നു മാത്തരാം സുൽത്താനേറ്റ്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭം വരെ മദ്ധ്യ ജാവയിൽ നിന്ന് ഭരണം നടത്തിയിരുന്ന ഒരു പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു അത്.[1] സുൽത്താൻ അഗുംഗ് ഹന്യോക്രോകുസുമോയുടെ ഭരണകാലത്ത് (1613-1645) മാത്താരം രാജ്യം അതിന്റെ അത്യുന്നതിയിലെത്തുകയും 1645-ൽ അദ്ദേഹത്തിന്റെ മരണശേഷം അതിന്റെ പ്രഭാവം കുറയുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ മാത്തരാമിന് അധികാരവും പ്രദേശങ്ങളും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുമുന്നിൽ നഷ്ടപ്പെട്ടു (ഡച്ച്: വെറീനിഗ്ഡെ ഊസ്റ്റ്-ഇൻഡിഷ് കോംപാഗ്നി; വിഒസി). 1749 ആയപ്പോഴേക്കും ഇത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സാമന്ത രാജ്യമായി മാറി. പദോത്പത്തിമാത്തരാം എന്ന പേര് തനിയെ ഒരിക്കലും ഒരു രാഷ്ട്രീയ കേന്ദ്രത്തിന്റേയും ഔദ്യോഗിക നാമമായിരുന്നില്ല, കാരണം ജാവക്കാർ പലപ്പോഴും തങ്ങളുടെ ജനപഥത്തെ ഭൂമി ജാവ അല്ലെങ്കിൽ തനാ ജാവി ("ജാവയുടെ നാട്") എന്നാണ്പരാമർശിച്ചിരുന്നത്. ഇന്നത്തെ മുണ്ടിലാൻ, സ്ലെമാൻ, യോഗ്യാകാർത്ത മുതൽ പ്രംബാനൻ വരെയുള്ള മെറാപ്പി പർവതത്തിന് തെക്കുള്ള സമതലങ്ങളിലെ ചരിത്ര പ്രദേശങ്ങളെയാണ് മാത്തരാം എന്ന നാമം പരാമർശിച്ചിരുന്നത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, തെക്കൻ യോഗകാർത്തയുടെ പ്രാന്തപ്രദേശത്തുള്ള സുൽത്താനേറ്റിന്റെ തലസ്ഥാനമായ കോട്ട ഗെഡെ പ്രദേശത്തെയാണ് ഈ പദം സൂചിപ്പിച്ചിരുന്നത്. ജാവയിലെ ഒരു സാധാരണ സമ്പ്രദായം അവരുടെ രാജ്യത്തെ മെറ്റോണിമി ഉപയോഗിച്ച് പരാമർശിക്കുക എന്നതായിരുന്നു, പ്രത്യേകിച്ചും രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ സ്ഥാനം കണക്കാക്കിക്കൊണ്ട്. ചരിത്രപരമായി, ഈ പ്രദേശത്ത് രണ്ട് രാജ്യങ്ങൾ നിലനിൽക്കുയും രണ്ടിനേയും മാത്തരാം എന്നു വിളിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഒൻപതാം നൂറ്റാണ്ടിലെ ഹൈന്ദവ-ബുദ്ധ മാത്തരാം രാജ്യത്തിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാൻ പിൽക്കാല സാമ്രാജ്യത്തെ "മാത്തരാം ഇസ്‌ലാം" അല്ലെങ്കിൽ "മാത്തരാം സുൽത്താനത്ത്" എന്ന് വിളിക്കാറുണ്ട്. ചരിത്രംമാത്താരം സുൽത്താനേറ്റിന്റെ ചരിത്രം കണ്ടെത്തുന്നതിനുള്ള പ്രധാന ഉറവിടങ്ങൾ ബാബാദ് എന്നറിയപ്പെടുന്ന പ്രാദേശിക ജാവനീസ് ചരിത്ര വിവരണങ്ങളും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (വിഒസി) ഡച്ച് വിവരണങ്ങളുമാണ്. പരമ്പരാഗത ജാവനീസ് ബാബാദിന്റെ ഒരു പ്രധാന പ്രശ്നം പലപ്പോഴും അവ കാലഹരണപ്പെട്ടതും അവ്യക്തവും ചരിത്രപരമല്ലാത്തതും പുരാണവും അതിശയകരവുമായ ഘടകങ്ങളും കൂടിക്കലർന്നതായിരിക്കുമെന്നതാണ്. ഈ ജാവനീസ് ചരിത്ര വിവരണത്തിന്റെ ഭൂരിഭാഗവും അവിടുത്തെ ഭരണാധികാരിയുടെ അധികാരങ്ങളെ നിയമാനുസൃതമാക്കുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കുന്നു. ഒരു പുരാണ ഘടകത്തിന്റെ ഉദാഹരണമായി ബാബാദ് തനാഹ് ജാവിയിൽ അവകാശപ്പെടുന്നതു പ്രകാരമുള്ള പനാംബഹാൻ സേനാപതിയും അദ്ദേഹത്തിന്റെ ആത്മീയ പട്ടമഹിഷിയായ ജാവയുടെ തെക്കൻ കടലിന്റെ ഐതിഹ്യ ഭരണാധികാരി റതു കിഡുലും തമ്മിലുള്ള ഗാഢ ബന്ധമാണ്.[2] മാത്തറാമിലെ മൂന്നാമത്തെ രാജാവ് സുൽത്താൻ അഗുങിന്റെ ഭരണത്തിൽ ബറ്റേവിയ ഉപരോധത്തിന് മുമ്പുള്ള സംഭവങ്ങളുടെ തീയതി നിർണ്ണയിക്കുക അതീവ ദുഷ്കരമാണ്. രൂപീകരണവും വളർച്ചയുംരാജ്യത്തിന്റെ സ്ഥാപനംഈ രാജ്യത്തിന്റെ ആദ്യ വർഷങ്ങളെക്കുറിച്ചുള്ള ജാവനീസ് സ്രോതസ്സുകളിലെ വിശദാംശങ്ങൾ പരിമിതമാണ്, പിൽക്കാല ഭരണാധികാരികൾ, പ്രത്യേകിച്ച് അഗുംഗ്, തന്റെ മുൻഗാമികളെ കണ്ടുപിടിച്ച് നിയമാനുസൃതമായ ഒരു വംശാവലിയുടെ ഒരു നീണ്ട നിര സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ സൂചനകൾ ഇതിലുള്ളതിനാൽ ചരിത്രരേഖയും കെട്ടുകഥകളും തമ്മിൽ കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണാം. എന്നിരുന്നാലും, പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കൂടുതൽ വിശ്വസനീയമായ രേഖകൾ ലഭിക്കാൻ ആരംഭിക്കുമ്പോഴേക്കും രാജ്യം വളരെ വലുതും ശക്തവുമായിരുന്നു, മിക്ക ചരിത്രകാരന്മാരും ഇത് ഇതിനകം തന്നെ നിരവധി തലമുറകളായി സ്ഥാപിക്കപ്പെട്ടതാണെന്നതും സമ്മതിക്കുന്നു. ജാവനീസ് രേഖകൾ അനുസരിച്ച്, മാത്തരാമിലെ രാജാക്കന്മാർ ഒരു കി അജെംഗ് സേലയിൽനിന്നുള്ള അനന്തരഗാമികളായിരുന്നു (ഇന്നത്തെ ഡെമാക്കിനടുത്തുള്ള ഒരു ഗ്രാമമാണ് സേല). 1570 കളിൽ കി അജെങ് സേലയുടെ പിൻഗാമികളിലൊരാളായ ക്യായ് ഗെദ്ധെ പമനഹാന് മാത്തരാം നാട്ടിൽ ഭരിക്കാനുള്ള അവകാശം പജാംഗിലെ രാജാവ് സുൽത്താൻ ഹാദിവിജയ നൽകി. ഹാദിവിജയയുടെ ശത്രുവായ ആര്യ പനാങ്‌സാങിനെ പരാജയപ്പെടുത്തിയതിന് നൽകിയ സേവനത്തിനുള്ള പ്രതിഫലമായാണ് ഇതു നൽകപ്പെട്ടത്.[3] നിലവിലെ സുരകർത്തക്കടുത്തായി സ്ഥിതിചെയ്തിരുന്ന പജാംഗിന്റെ ഒരു സാമന്തദേശമായിരുന്നു യഥാർത്ഥത്തിൽ മാത്തരാം. പമനഹാൻ പലപ്പോഴും ക്യായി ഗെദ്ധെ മാത്തിരാം എന്നു വിളിക്കപ്പെട്ടിരുന്നു. അവലംബം
|
Portal di Ensiklopedia Dunia