മാമാനിക്കുന്നു മഹാദേവി ക്ഷേത്രം
ഐതിഹ്യംപണ്ട് കാലത്ത് ഈ പ്രദേശത്ത് മഹാക്ഷേത്രങ്ങൾ ഉണ്ടായിരുന്നതിന്റെ അവശിഷ്ട തെളിവുകൾ ഇപ്പോഴും ഉണ്ട്. കണ്ണങ്കോട്, ചേറ്റുവട്ടി, പലൂൽ എന്നിവിടങ്ങളിൽ നിന്നും മഹാക്ഷേത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. പരശുരാമന്റെ യജ്ഞഭൂമിയായിരുന്നു ഇവിടം എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി ഋഷിമാർ തപസ്സു ചെയ്തിരുന്ന ഇടമാണ് പുഴക്കരയിലെ ഈ കുന്ന്. അതിനാൽ ഈ സ്ഥലത്തിന് മാമുനിക്കുന്ന്` എന്നു പേർ വിളിച്ചെന്നും പിന്നീടത് ലോപിച്ച് മാമാനിക്കുന്ന് എന്നായി എന്നും കരുതുന്നു. പ്രത്യേകതകൾശക്തേയപൂജ നടക്കുന്ന ഇത്തരം ഭഗവതീ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർക്ക് പകരം പിടാരർ അല്ലെങ്കിൽ മൂസത് എന്ന സമുദായത്തില്പെട്ട പുരോഹിതരാണ് പൂജകൾ ചെയ്യുന്നത്. കാടാമ്പുഴയിലെപ്പോലെ പൂമൂടൽ ചടങ്ങ് ഇവിടെ സാധാരണമല്ല. മറികൊത്തൽ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഭക്തർക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം സൗജന്യമായി നൽകിവരുന്നു. 1980 വരെ കോഴിയറവ് പതിവായിരുന്ന ഇവിടെ പിന്നീട് ആ ചടങ്ങ് നിയമം മൂലം നിരോധിച്ചു. പ്രതിഷ്ഠകൾആദിപരാശക്തി-ദുർഗ്ഗ-ഭദ്രകാളീ-ഭുവനേശ്വരി ഭാവത്തിൽ ആണ് ഭഗവതി പ്രതിഷ്ഠ. ശിവൻ, ക്ഷേത്രപാലൻ(കാലഭൈരവൻ), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്. എത്തിചേരാനുള്ള വഴികൾ
ആരൂഢ സ്ഥാനംബ്ലാത്തൂർ റോഡിൽ രണ്ടുകിലോമീറ്റർ കിഴക്കായി ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം, [കല്യാട്, കണ്ണൂർ] ആണ് മാമാനം ദേവിക്ഷേത്രത്തിന്റെ ആരൂഢസ്ഥാനമായി കണക്കാക്കപ്പെടുന്നത്. പ്രധാന ആഘോഷങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia