മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത 66-ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്. അതിരുകൾ
ഐതിഹ്യംമാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരിയായ ശിവന്റെ സങ്കല്പത്തോടെ ഒരു ക്ഷേത്രം പണിയുകയും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുകയും ചെയ്തു എന്നതാണ് അതിലൊന്ന്.[1].മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു/അന്തകൻ; മാരന്റെ അരി = കാമദേവന്റെ ശത്രു/അന്തകൻ - ശിവൻ; കളം = നാട്)എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്.[2]. തൊഴിൽതീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്. വാർഡുകൾ
സ്ഥിതിവിവരക്കണക്കുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾഹയർ സെക്കെണ്ടറി സ്കൂളുകൾ
ഹൈസ്കൂളുകൾ
അപ്പർ പ്രൈമറി സ്കൂളുകൾ
ലോവെർ പ്രൈമറി സ്കൂളുകൾ
അവലംബം
|
Portal di Ensiklopedia Dunia