മാരിടൈം സിൽക്ക് റോഡ്ചൈന, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, അറേബ്യൻ ഉപദ്വീപ്, സൊമാലിയ, ഈജിപ്ത്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിച്ച ചരിത്രപരമായ സിൽക്ക് റോഡിന്റെ സമുദ്രവിഭാഗമാണ് മാരിടൈം സിൽക്ക് റോഡ് അല്ലെങ്കിൽ മാരിടൈം സിൽക്ക് റൂട്ട്. ബിസി രണ്ടാം നൂറ്റാണ്ടിൽ ആരംഭിച്ച ഇത് എഡി 15-ാം നൂറ്റാണ്ട് വരെ തഴച്ചുവളർന്നു. [1] തെക്കുകിഴക്കൻ ഏഷ്യയിലെ ഓസ്ട്രോനേഷ്യൻ നാവികർ, ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും തമിഴ് വ്യാപാരികൾ, കിഴക്കൻ ആഫ്രിക്ക, ഇന്ത്യ, സിലോൺ, ഇന്തോചൈന എന്നിവിടങ്ങളിലെ ഗ്രീക്കോ-റോമൻ വ്യാപാരികൾ [2] എന്നിവർ മാരിടൈം സിൽക്ക് റോഡ് സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തു. അറബിക്കടലിലും അതിനപ്പുറവും പേർഷ്യൻ, അറബ് വ്യാപാരികൾ വഴി ഇത് വികസിച്ചു. [3] ഈ ശൃംഖല പഴയ സമുദ്ര ശൃംഖലകളായ, തായ്‌വാനിലെ മാരിടൈം ജേഡ് റോഡ്, മാരിടൈം സൗത്ത് ഈസ്റ്റ് ഏഷ്യ, [4] [5] [6] [7] കൂടാതെ തെക്കുകിഴക്കൻ ഏഷ്യ, ശ്രീലങ്ക, ഇന്ത്യ, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലെ സമുദ്ര സുഗന്ധവ്യഞ്ജന ശൃംഖല, എന്നിവ ഈ പുരാതന സമുദ്ര വ്യാപാര പാതയുമായി ഒത്തുപോകുന്നു. [8] [9] ചരിത്രം![]() ![]() മാരിടൈം സിൽക്ക് റോഡ് ഏഷ്യയിലെ മറ്റ് ചരിത്ര ശൃംഖലകളെ അപേക്ഷിച്ച് താരതമ്യേന പുതിയ വ്യാപാര ശൃംഖലയാണ്. തായ്‌വാനിലും ഫിലിപ്പൈൻസിലും ഉടലെടുത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ജേഡ് വ്യാപാര ശൃംഖലയായ മാരിടൈം ജേഡ് റോഡ്, മാരിടൈം സിൽക്ക് റോഡിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു സ്വതന്ത്ര വ്യാപാര ശൃംഖലയായിരുന്നു. ഈ സ്വതന്ത്ര ശൃംഖല ബിസിഇ 2000 മുതൽ സിഇ 1000 വരെ 3,000 വർഷക്കാലം നിലവിലുണ്ടായിരുന്നു. തായ്‌വാനിലെയും ഫിലിപ്പീൻസിലെയും തദ്ദേശവാസികൾ തമ്മിലുള്ള ബന്ധത്തിലൂടെയാണ് വ്യാപാരം സ്ഥാപിക്കപ്പെട്ടത്, പിന്നീട് വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് പ്രദേശങ്ങൾ എന്നിവ കൂടി വ്യാപാരത്തിലെത്തി. തെക്കുകിഴക്കൻ ഏഷ്യയിലെ ആനിമിസ്റ്റ് കടൽ യാത്രാ സംഘങ്ങളാണ് ഇതിന് നേതൃത്വം നൽകിയത്. ആനിമിസ്റ്റ് നയിക്കുന്ന ഈ വ്യാപാര ശൃംഖലയിൽ നിന്ന് ഉത്ഭവിച്ച ശ്രദ്ധേയമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണ് ലിംഗ്ലിംഗ്-ഒ ആർട്ടിഫാക്‌റ്റുകൾ. [12] [13] [14] [15] മാരിടൈം ജേഡ് റോഡിന്റെ പ്രവർത്തനസമയത്ത്, 1000 മുതൽ 600 ബിസിഇ വരെയുള്ള കാലത്ത് ശ്രീലങ്ക, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ ദ്വീപ് നിവാസികൾ തെക്കുകിഴക്കൻ ഏഷ്യക്കാർ എന്നിവർ ഓസ്‌ട്രോണേഷ്യൻ സുഗന്ധവ്യഞ്ജന വ്യാപാര ശൃംഖലകൾ സ്ഥാപിച്ചു. [8][9] ജേഡിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഈ ശൃംഖലകൾ പിന്നീട് മാരിടൈം സിൽക്ക് റോഡ് സ്ഥാപിക്കാൻ സഹായിച്ചു. പ്രധാനമായും ഓസ്‌ട്രോണേഷ്യൻ തലാസോക്രസികൾ ആണ് മാരിടൈം സിൽക്ക് റോഡിന്റെ ഒഴുക്ക് നിയന്ത്രിച്ചത്, പ്രത്യേകിച്ച് മലാക്ക, ബങ്ക കടലിടുക്കുകൾ, മലായ് ഉപദ്വീപ്, മെകോംഗ് ഡെൽറ്റ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ; ഈ പ്രദേശങ്ങളുടെ ഇന്ത്യൻവൽക്കരണം കാരണം ചൈനീസ് രേഖകൾ ഈ രാജ്യങ്ങളെ "ഇന്ത്യൻ" എന്ന് തെറ്റായി ആണ് രേഖപ്പെടുത്തിയത്. [3] കിഴക്കോട്ട് ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ആദ്യകാല വ്യാപനത്തിന് ഈ റൂട്ട് സ്വാധീനം ചെലുത്തിയിരുന്നു. [16] ചൈനയുമായുള്ള വ്യാപാരത്തിന്റെ ഭൂരിഭാഗവും ടോങ്കിൻ ഗൾഫിലൂടെ കടന്നുപോയി. ഈ പ്രദേശത്ത് നിരവധി വ്യാപാര തുറമുഖങ്ങൾ അഭിവൃദ്ധിപ്പെട്ടു, പ്രത്യേകിച്ചും ജിയോസി (വടക്കൻ വിയറ്റ്നാം) പ്രദേശം, വൻതോതിൽ സമ്പത്ത് നേടി. [17] 682 CE-ൽ പാലെംബാംഗിൽ സ്ഥാപിതമായ ശ്രീവിജയ സാമ്രാജ്യം, ടാങ് വിപണിയിലേക്കുള്ള ആഡംബര സുഗന്ധദ്രവ്യങ്ങളുടെയും ബുദ്ധ പുരാവസ്തുക്കളുടെയും വ്യാപാരം നിയന്ത്രിച്ചുകൊണ്ട് കടലിടുക്കിനും ദക്ഷിണ ചൈനാ കടൽ എംപോറിയത്തിനും ചുറ്റുമുള്ള മേഖലയിലെ വ്യാപാരത്തിൽ ആധിപത്യം സ്ഥാപിച്ചതായി താങ് രേഖകൾ സൂചിപ്പിക്കുന്നു. [3] (p12)ദക്ഷിണേഷ്യയിലേക്കുള്ള ആദ്യകാല ചൈനീസ് ബുദ്ധമത തീർഥാടകർ ചൈനീസ് തുറമുഖങ്ങളിൽ വ്യാപാരം നടത്തിയിരുന്ന ഓസ്‌ട്രോണേഷ്യൻ കപ്പലുകൾ വഴി യാത്ര ചെയ്തിരുന്നതായും ചൈനീസ് രേഖകൾ സൂചിപ്പിക്കുന്നു. വാൻ ചെൻ, ഹുയി-ലിൻ തുടങ്ങിയ ചൈനീസ് സന്യാസിമാർ എഴുതിയ പുസ്തകങ്ങളിൽ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള വലിയ വ്യാപാര കപ്പലുകളുടെ വിശദമായ വിവരണങ്ങൾ കുറഞ്ഞത് സി.ഇ മൂന്നാം നൂറ്റാണ്ടിലെങ്കിലും ഉണ്ട്. [18] പത്താം നൂറ്റാണ്ടിന് മുമ്പ്, തമിഴ്, പേർഷ്യൻ വ്യാപാരികളും ഉപയോച്ചിരുന്നുവെങ്കിലും പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യൻ വ്യാപാരികളാണ് ഈ പാത ഉപയോഗിച്ചിരുന്നത്. CE ഏഴാം നൂറ്റാണ്ടോടെ, അറബ് ധൊവ് വ്യാപാരികൾ ഈ വഴികളിലേക്ക് കടന്നു, ഇത് തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളിലേക്ക് ഇസ്‌ലാമിന്റെ ആദ്യകാല വ്യാപനത്തിന് കാരണമായി. [3] ![]() 10 മുതൽ 13 വരെ നൂറ്റാണ്ടുകളോടെ, ചൈനയിലെ സോംഗ് രാജവംശം പരമ്പരാഗത ചൈനീസ് കൺഫ്യൂഷ്യൻ വ്യാപാരത്തോടുള്ള പുച്ഛം വകവയ്ക്കാതെ സ്വന്തം വ്യാപാര കപ്പലുകൾ നിർമ്മിക്കാൻ തുടങ്ങി. സോംഗ് രാജവംശത്തിന് സിൽക്ക് റോഡിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടതാണ് ഇതിന് ഒരു കാരണം. ചൈനീസ് കപ്പലുകൾ അവർ നാൻ ഹായ് (പ്രധാനമായും ശ്രീവിജയ സാമ്രാജ്യം ആധിപത്യം പുലർത്തിയിരുന്ന) എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് വ്യാപാരത്തിനായി പര്യവേഷണ സംഘങ്ങളെ അയയ്‌ക്കാൻ തുടങ്ങി, പിന്നീട് അവിടുന്ന് സുലു കടൽ, ജാവ കടൽ എന്നിങ്ങനെ തെക്കോട്ട് വികസിപ്പിച്ചു. ഇത് തെക്കുകിഴക്കൻ ഏഷ്യയിൽ ചൈനീസ് വ്യാപാര കോളനികൾ സ്ഥാപിക്കുന്നതിനും സമുദ്രവ്യാപാരത്തിൽ കുതിച്ചുചാട്ടത്തിനും ചൈനയിലെ പ്രാദേശിക വ്യാപാര കേന്ദ്രങ്ങളായി "ചിഞ്ച്യൂ " (ക്വാൻഷോ), " കാന്റോൻ " (ഗ്വാങ്ഷൊ) തുറമുഖങ്ങൾ ഉദയം ചെയ്യുന്നതിനും കാരണമായി. [3] സെൽഡൻ മാപ്പ് വിദൂര കിഴക്കുദേശത്തുടനീളമുള്ള പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിൽലെ പതിനേഴാം നൂറ്റാണ്ടിലെ വ്യാപാര റൂട്ടുകളുടെ വ്യാപ്തി വ്യക്തമാക്കുന്നു. അതിന്റെ പ്രഭവകേന്ദ്രം തെക്കൻ ഫുജിയാനിലെ ക്വാൻഷോ, ഷാങ്‌സോ നഗരങ്ങൾക്ക് സമീപമുള്ള ഒരു പോയിന്റിൽ നിന്നാണ്, അതിൽ നിന്ന് വടക്കുകിഴക്ക് നാഗസാക്കിയിലേക്ക്, തെക്ക് പടിഞ്ഞാറ് ഹോയി ആൻ, പിന്നെ ചമ്പ, തുടർന്ന് പഹാങ്ങ്, പിന്നെ മറ്റൊരു റൂട്ടിലൂടെ പെൻഗുവിനെ കടന്ന് മനിലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് എന്നിങ്ങനെ ഈ റൂട്ട് പോകുന്നു. ചൈനയിലെ ആഭ്യന്തര ക്ഷാമവും വരൾച്ചയും കാരണം 14-ആം നൂറ്റാണ്ടിൽ ചൈനീസ് വ്യാപാരത്തിനുണ്ടായ ഒരു ചെറിയ വിരാമത്തിന് ശേഷം, മിംഗ് രാജവംശം 15 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിൽ തെക്കുകിഴക്കൻ ഏഷ്യയുമായുള്ള വ്യാപാര പാത പുനഃസ്ഥാപിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെ "ബാർബേറിയൻ രാജാക്കന്മാരെ" മിംഗ് കോടതിയിലേക്ക് "ആദായം" അയയ്ക്കുന്നത് പുനരാരംഭിക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെ അവർ ഷെങ് ഹെയുടെ പര്യവേഷണങ്ങൾ ആരംഭിച്ചു. ശ്രീവിജയയുടെ പ്രാദേശിക പിൻഗാമിയായ മലാക്കയുമായി വ്യാപാര ശൃംഖലകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിൽ ഷെങ് ഹിയുടെ പര്യവേഷണങ്ങൾ വിജയിച്ചിരുന്നു. [3] ![]() ![]() പതിനാറാം നൂറ്റാണ്ടോടെ കണ്ടുപിടുത്തങ്ങളുടെ യുഗം ആരംഭിച്ചു. പോർച്ചുഗീസ് സാമ്രാജ്യം മലാക്ക പിടിച്ചടക്കിയത് വ്യാപാര കേന്ദ്രങ്ങൾ ആഷെ, ജോഹോർ സുൽത്താനത്തുകളിലേക്ക് മാറ്റുന്നതിലേക്ക് നയിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള തുണിത്തരങ്ങൾക്കും യൂറോപ്യൻ വിപണിയിൽ നിന്നുള്ള ആവശ്യം മാരിടൈം സിൽക്ക് റോഡിൽ മറ്റൊരു സാമ്പത്തിക കുതിപ്പിന് കാരണമായി. ഫിലിപ്പൈൻസിലേക്കുള്ള സ്പാനിഷ് സാമ്രാജ്യത്തിന്റെ ആഗമനവും മനില-അകാപുൾകോ ഗാലിയൻ വ്യാപാരം സ്ഥാപിക്കുന്നതും മനിലയുടെ ക്വാൻഷൗ, ഷാങ്‌ഷൗ എന്നിവയുമായുള്ള വ്യാപാര ബന്ധം ഉറപ്പാക്കി. സ്പാനിഷ് അമേരിക്കയിൽ നിന്ന് ഖനനം ചെയ്ത സ്പാനിഷ് വെള്ളി മനില വിതരണം ചെയ്തു, പകരമായി ക്വാൻഷോ അല്ലെങ്കിൽ ഷാങ്‌ഷോ തിരിച്ച് ചൈനവെയറും പട്ടും മനിലയ്ക്ക് വിതരണം ചെയ്തു. ചരിത്രത്തിലെ ആദ്യത്തെ സ്ഥിരമായ അറ്റ്ലാന്റിക് വ്യാപാര പാതയായിരുന്നു വെസ്റ്റ് ഇൻഡീസ് സ്പാനിഷ് ട്രഷർ ഫ്ലീറ്റ് . അതുപോലെ, മനില-അകാപുൾകോ ഗാലിയൻ ട്രേഡ് റൂട്ട് പസഫിക്കിനു കുറുകെയുള്ള ആദ്യത്തെ സ്ഥിരമായ വ്യാപാര പാതയായിരുന്നു. എന്നിരുന്നാലും, യൂറോപ്യൻ കൊളോണിയൽ ശക്തികളിൽ നിന്നുള്ള വെള്ളിയുടെ കടന്നുകയറ്റം, ചൈനയുടെ ചെമ്പ് നാണയശേഖരത്തെ തുരങ്കം വച്ചിരിക്കാം, അങ്ങനെ ഇത് മിംഗ് രാജവംശത്തിന്റെ തകർച്ചയിലേക്ക് നയിച്ചേക്കാം. [3] ക്രമേണ, മെക്സിക്കോയിൽ നിന്ന് പസഫിക്കിലൂടെ മനില വഴി നേടിയ സ്പാനിഷ് സിൽവർ ഡോളർ , വിദൂര കിഴക്കൻ രാജ്യങ്ങളിൽ വ്യാപിച്ചു. ഈസ്റ്റ് ഇൻഡീസിലും കിഴക്കൻ ഏഷ്യയിലും ഫാർ ഈസ്റ്റിലും ഉടനീളം വ്യാപകമായി വ്യാപാരം ചെയ്യപ്പെട്ടതിനാൽ അത് ചൈനീസ് യുവാൻ, ജാപ്പനീസ് യെൻ, കൊറിയൻ വോൺ, ഫിലിപ്പൈൻ പെസോ, മലേഷ്യൻ റിംഗിറ്റ് ഫ്രഞ്ച് ഇൻഡോചൈനീസ് പിയാസ്ട്ര മുതലായ നിരവധി കറൻസികളുടെ ഉത്ഭവത്തിന് കാരണമായി. ചിങ് രാജവംശം തുടക്കത്തിൽ വ്യാപാരത്തെ രാജസഭയോടുള്ള "ആദരവ്" ആയി കാണുന്ന മിംഗ് തത്വശാസ്ത്രം തുടർന്നു. എന്നിരുന്നാലും, വർദ്ധിച്ചുവന്ന സാമ്പത്തിക സമ്മർദ്ദം ഒടുവിൽ 1684-ൽ സ്വകാര്യ വ്യാപാരത്തിനുള്ള നിരോധനം പിൻവലിക്കാൻ കാങ്‌സി ചക്രവർത്തിയെ നിർബന്ധിതനാക്കി. അത് വിദേശികളെ ചൈനീസ് വ്യാപാര തുറമുഖങ്ങളിൽ പ്രവേശിക്കാൻ അനുവദിച്ചു, കൂടാതെ അത് ചൈനീസ് വ്യാപാരികൾക്ക് വിദേശയാത്ര നടത്താൻ അനുവദിച്ചു. ഔദ്യോഗിക സാമ്രാജ്യത്വ വ്യാപാരത്തോടൊപ്പം, സ്വകാര്യ ഗ്രൂപ്പുകളുടെ, പ്രാഥമികമായി ഹോക്കിൻ ജനതയുടെ ശ്രദ്ധേയമായ വ്യാപാരവും ഉണ്ടായിരുന്നു. [3] പുരാവസ്തുശാസ്ത്രംനാവിക വ്യാപാര പ്രവർത്തനങ്ങളുടെ തെളിവുകൾ ജാവ കടലിൽ നിന്ന് കണ്ടെടുത്ത കപ്പൽ അവശിഷ്ടങ്ങളാണ്. അറേബ്യൻ ദൗ ബെലിറ്റംഗ് അവശിഷ്ടങ്ങൾ സി. 826, പത്താം നൂറ്റാണ്ടിലെ ഇൻറാൻ അവശിഷ്ടങ്ങൾ,പത്താം നൂറ്റാണ്ടിന്റെ അവസാനത്തു നിന്നുള്ള പടിഞ്ഞാറൻ-ഓസ്‌ട്രോണേഷ്യൻ കപ്പൽ സിറെബോൺ അവശിഷ്ടം എന്നിവയാണ് അവ. [3] (p12) പരിധിവ്യാപാര പാതയിൽ ദക്ഷിണ ചൈനാ കടൽ, മലാക്ക കടലിടുക്ക്, ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, പേർഷ്യൻ ഗൾഫ്, ചെങ്കടൽ എന്നിവ ഉൾപ്പെടുന്നു . ചരിത്രപരമായ തെക്കുകിഴക്കൻ ഏഷ്യൻ സമുദ്ര വ്യാപാരം, സുഗന്ധവ്യഞ്ജന വ്യാപാരം, ഇന്ത്യൻ മഹാസമുദ്ര വ്യാപാരം, എട്ടാം നൂറ്റാണ്ടിനുശേഷം-അറേബ്യൻ നാവിക വ്യാപാര ശൃംഖല എന്നിവയുമായി സമുദ്രപാത ഓവർലാപ്പ് ചെയ്യുന്നു. ചൈനയെ കൊറിയൻ പെനിൻസുലയുമായും ജാപ്പനീസ് ദ്വീപസമൂഹവുമായും ബന്ധിപ്പിക്കുന്നതിന് ഈ ശൃംഖല കിഴക്കോട്ട് കിഴക്കൻ ചൈനാ കടലിലേക്കും മഞ്ഞക്കടലിലേക്കും വ്യാപിക്കുന്നു. ലോക പൈതൃക പദവിക്കുള്ള നാമനിർദ്ദേശം2017 മെയ് മാസത്തിൽ, "മാരിടൈം സിൽക്ക് റൂട്ട്" യുനെസ്കോയുടെ പുതിയ ലോക പൈതൃക സൈറ്റായി നാമനിർദ്ദേശം ചെയ്യുന്നതിനുള്ള നിർദ്ദേശം ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ലണ്ടനിൽ ഒരു യോഗം ചേർന്നു. [19] "മാരിടൈം സിൽക്ക് റോഡ്" എന്ന് തെറ്റായി പരാമർശിക്കപ്പെട്ട മാരിടൈം ജേഡ് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. [20] [21] മാരിടൈം ജേഡ് റോഡിന് മാരിടൈം സിൽക്ക് റോഡിനേക്കാൾ രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട്. [22] [23] [24] [25] യുനെസ്‌കോയിൽ പങ്കെടുക്കുന്നതിൽ നിന്ന് തായ്‌വാനെ (ആർഒസി) ചൈന (പിആർസി) തടഞ്ഞ് തായ്‌വാനെയും അതുമായി ബന്ധപ്പെട്ട പൈതൃകത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തതിനാൽ നെറ്റ്‌വർക്കിലെ തായ്‌വാന്റെ പ്രാധാന്യം നാമനിർദ്ദേശ പ്രക്രിയയിൽ ഫലത്തിൽ ഇല്ലാതാക്കി. 2020-ൽ, ചൈനീസ് സമ്മർദ്ദത്തെത്തുടർന്ന് തായ്‌വാനീസ് പണ്ഡിതന്മാരെ യുനെസ്കോയിൽ നിന്ന് ഔദ്യോഗികമായി വിലക്കിയിരുന്നു. [26] [27] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia