മാറ്റക്കൃഷി

ജൂമിങിനായി വെട്ടിത്തെളിച്ച കാടു്

വിളമാറി കൃഷിയിറക്കുന്നതിൽ നിന്നും വ്യത്യസ്തമായി കൃഷിയിടങ്ങൾ മാറി മാറി കൃഷിചെയ്യുന്ന സമ്പ്രദായമാണ് മാറ്റക്കൃഷി. പുനം കൃഷി എന്നും ഇതറിയപ്പെടുന്നു. ഈ രീതിയിൽ ഭൂപ്രദേശം കൃഷിയോഗ്യമാക്കി കുറേ കാലം കൃഷി ചെയ്ത ശേഷം ആ ഭൂമി തരിശിട്ട് അവിടെം പ്രകൃതിദത്തമായി പുല്ലും സസ്യജാലങ്ങളുമൊക്കെ വളർന്ന് പച്ചപിടിയ്ക്കുന്നത് വരെ പുതിയ കൃഷിഭൂമിയിലേക്ക് മാറി കൃഷി ചെയ്യുന്നു. മണ്ണിൽ വളക്കൂറ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൃഷിയുടെ കാലയളവ് നിശ്ചയിക്കുന്നത്. കളകളുടെ ആധിക്യം ഇതിന്റെ ഒരു ലക്ഷണമാണ്. വൻമരങ്ങൾ മാത്രം നിലനിർത്തി മറ്റുള്ളവയെല്ലാം കത്തിച്ചശേഷം കൃഷിയിറക്കുന്ന മറ്റൊരു മാറ്റകൃഷിരീതിയും നിലവിലുണ്ട്. കരിച്ചു കൃഷിയിറക്കൽ (Slash-and-burn) എന്നാണ് ഇത് അറിയപ്പെടുന്നത്.

ജൂമിങ്

അരുണാചൽപ്രദേശിലെ പരമ്പരാഗത കൃഷിരീതിയാണ് ജൂമിങ്. കാടുവെട്ടിത്തെളിച്ച് പുതുമണ്ണിൽ കൃഷിചെയ്യുന്ന രീതിയാണിത്. ഒന്നുരണ്ടുവിളവെടുപ്പിനുശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് അവർ പുതിയ കാട് വെട്ടിത്തെളിക്കും. സർക്കാരിന്റെ നിബന്ധനകള്‌‍ മൂലം ഇവർ ഇപ്പോൾ ഈ കൃഷിരീതിയിൽ നിന്നും വ്യാപകമായി പിൻമാറുന്നു.

ഇതും കാണുക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya