മാലേത്ത് സരളാദേവി
2001-2006-ലെ പതിനൊന്നാം കേരള നിയമസഭയിൽ ആറൻമുളയെ പ്രതിനിധീകരിച്ച പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു. മാലേത്ത് സരളാദേവി (ജനനം:02 ഒക്ടോബർ 1943) 2005-ൽ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ച ലീഡർ കെ.കരുണാകരന് പിന്തുണ പ്രഖ്യാപിച്ച് നിയമസഭാംഗത്വം രാജിവച്ചു[1] [2] [3] [4] ജീവിതരേഖപത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ കൊച്ചു കേശവപിള്ളയുടേയും പാർവതിയുടേയും മകളായി 1943 ഒക്ടോബർ 2 ന് ജനിച്ചു. പന്തളം എൻ.എസ്.എസ്. കോളേജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എം.എ.ബി.എഡ്. ആണ് വിദ്യാഭ്യാസ യോഗ്യത. റിട്ട. ഹൈസ്കൂൾ അധ്യാപികയാണ്.[5] രാഷ്ട്രീയ ജീവിതംവിദ്യാർത്ഥിയായിരിക്കുമ്പോൾ 1963-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് കമ്മറ്റി അംഗമായിട്ടാണ് പൊതുരംഗ പ്രവേശനം. 1965 മുതൽ 1968 വരെ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധിയായിരുന്നു. 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ.കരുണാകരൻ നേതാവായ (ഐ) ഗ്രൂപ്പിൽ ചേർന്നു. 2001-ൽ ആറൻമുളയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി ഡി.ഐ.സി (കെ) രൂപീകരിച്ച ലീഡർ കെ.കരുണാകരന് പിന്തുണ പ്രഖ്യാപിച്ച് 2005 ജൂലൈ 5ന് നിയമസഭാംഗത്വം രാജിവച്ചു[6][7]2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി. (കെ) സ്ഥാനാർത്ഥിയായി ആറൻമുളയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ.സി.രാജഗോപാലനോട് തോറ്റു [8]. 2008-ൽ കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി[9][10] പ്രധാന പദവികൾ
മറ്റ് പദവികൾ
സ്വകാര്യ ജീവിതം
അവലംബം
|
Portal di Ensiklopedia Dunia