മാസിലാമണിശ്വര ക്ഷേത്രം
ദക്ഷിണേന്ത്യൻ നഗരമായ കുംഭകോണത്ത് നിന്ന് 22 കിലോമീറ്ററും തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്ന് 14 കിലോമീറ്ററും അകലെ തിരുവടുതുറൈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ദേവനായ ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് മാസിലാമണിശ്വര ക്ഷേത്രം. 275 പാടൽപെട്ര സ്ഥലങ്ങളിൽ ഒന്നാണിത്. തിരുജ്ഞാന സംബന്ധർ, അപ്പർ, സുന്ദരർ എന്നിവരുടെ ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ പ്രമാണമായ തേവാരത്തിലെ വാക്യങ്ങളിൽ ഈ ക്ഷേത്രത്തെ പരാമർശിക്കുന്നു. ശൈവ സന്യാസി തിരുമൂലരുടെ (സി.ഇ. ആറാം നൂറ്റാണ്ട്) ഐതിഹ്യവുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. എ ഡി 9-ാം നൂറ്റാണ്ടിൽ ചോളന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പിൽക്കാല ചോള രാജാക്കന്മാരിൽ നിന്നും തുടർന്നുള്ള ഭരണ സാമ്രാജ്യങ്ങളിൽ നിന്നും കാര്യമായ കൂട്ടിച്ചേർക്കലുകളോടെയുമാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഗോപുരങ്ങൾ എന്നറിയപ്പെടുന്ന അഞ്ച് നിലകളുള്ള ഗേറ്റ്‌വേ ടവറുകൾ ഇവിടെയുണ്ട്. ക്ഷേത്രത്തിൽ നിരവധി ശ്രീകോവിലുകൾ ഉണ്ട്. ശ്രീകോവിലുകളിൽ മാസിലാമണിശ്വരർ, ഒപ്പിലമുലൈ നായഗി അമ്മൻ എന്നിവരുടേതാണ് ഏറ്റവും പ്രധാനം. ക്ഷേത്രത്തിൽ രാവിലെ 6:30 മുതൽ രാത്രി 8:30 വരെ വിവിധ സമയങ്ങളിലായി ആറ് ദൈനംദിന പൂജകൾ നടന്നുവരുന്നു. വർഷം തോറും മൂന്ന് ഉത്സവങ്ങൾ ക്ഷേത്രത്തിൽ സ്ഥിരമായി നടക്കാറുണ്ട്.. ക്ഷേത്രം തന്നെ ആസ്ഥാനമായ തിരുവാടുതുറൈ അധീനം എന്ന സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. അവലംബംThiruvaduthurai Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia