മാർഗരറ്റ് ഡ്യൂറാൻഡ്
മാർഗരറ്റ് ഡ്യൂറാൻഡ് (ജനുവരി 24, 1864 - മാർച്ച് 16, 1936) ഒരു ഫ്രഞ്ച് നാടക അഭിനേത്രിയും, പത്രപ്രവർത്തകയും, സ്ത്രീകളുടെ വോട്ടിനു വേണ്ടി പോരാടിയ വനിതയുമായിരുന്നു. അവർ സ്വന്തമായി ഒരു പത്രം സ്ഥാപിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഒരു സിംഹത്തെ അവർ ഓമനിച്ചുവളർത്തിയിരുന്നു. അവർ മാർഗരറ്റ് ഡ്യൂറണ്ട് ലൈബ്രറിയുടെ (Bibliothèque Marguerite Durand ) സ്ഥാപകയുമാണ്. ജീവചരിത്രംഒരു മധ്യവർഗ്ഗ കുടുംബത്തിൽ അവിവാഹിതയായ ഒരു അമ്മയ്ക്ക് ജനിച്ച മാർഗരറ്റ് ഡ്യൂറാണ്ടെയെ ഒരു റോമൻ കത്തോലിക്കാ കോൺവെന്റിൽ പഠിക്കാൻ അയച്ചു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ 1881- ൽ ഫ്രഞ്ച് കോമഡിയിൽ ചേരുന്നതിന് മുൻപ് അവർ പാരീസിലെ കൺസർവേഷനിൽ എത്തി. [1] 1888-ൽ, നവാഗതനായ ഒരു യുവ അഭിഭാഷകനായ ജോർജസ് ലഗൂറെയെ വിവാഹം ചെയ്തു കൊണ്ട് തിയേറ്ററിലെ തന്റെ ഔദ്യോഗിക ജീവിതം അവർ ഉപേക്ഷിച്ചു. ഒരു സുഹൃത്തും രാഷ്ട്രീയ നേതൃത്വമുള്ള ആർമി ജനറൽ ജോർജസ് ബൗളങ്ങറിന്റെ അനുയായിയുമായ അവരുടെ ഭർത്താവ് അവരെ സമൂലമായ ജനകീയ രാഷ്ട്രീയത്തിന്റെ ലോകത്തിന് പരിചയപ്പെടുത്തി. "ബൗലാന്റിസ്റ്റ്" പ്രസ്ഥാനത്തിന് ലഘുലേഖകൾ എഴുതുന്നതിൽ അവരെ ഉൾപ്പെടുത്തി. എന്നിരുന്നാലും, ആ വിവാഹം വളരെക്കാലം നീണ്ടു നിന്നിരുന്നില്ല. 1891-ൽ ആ ദമ്പതികൾ വേർപിരിഞ്ഞു. അന്നത്തെ പ്രമുഖ പത്രമായ ലെ ഫിഗറോയിൽ ഡ്യൂറണ്ട് എഴുതുന്ന ജോലി ഏറ്റെടുത്തു. 1896-ൽ കോൺഗ്രസ് ഫെമിനിസ്റ്റ് ഇന്റർനാഷണലിനെക്കുറിച്ച് (ഇന്റർനാഷണൽ ഫെമിനിസ്റ്റ് കോൺഗ്രസ്) രസകരമായ ഒരു നർമ്മ ലേഖനം എഴുതാനായി അവരെ പത്രം അയച്ചു. 1897 ഡിസംബർ 9 ന് ഹ്യബേർട്ടിൻ അക്ലേട്ടിന്റെ ലാ സിറ്റോയ്നെൻ ഉപേക്ഷിച്ച് അവർ ഫെമിനിസ്റ്റ് ദിനപത്രമായ ലാ ഫ്രോൻഡെ സ്ഥാപിച്ചു. [2] ![]() അവലംബം
|
Portal di Ensiklopedia Dunia