മാർട്ടിനസ് ബീജറിങ്ക്
മാർട്ടിനസ് വില്ലെം ബീജറിങ്ക് (Dutch pronunciation: [maɹˈtinʏs ˈʋɪləm ˈbɛiə̯rɪnk], ജീവിതകാലം: 16 മാർച്ച് 1851 - ജനുവരി 1, 1931) ഒരു ഡച്ച് മൈക്രോബയോളജിസ്റ്റും സസ്യശാസ്ത്രജ്ഞനുമായിരുന്നു. വൈറോളജി, പരിസ്ഥിതി സൂക്ഷ്മാണുശാസ്ത്രം എന്നിവയുടെ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹത്തിന് കോണ്ടാഗിയം വിവം ഫ്ലൂയിഡം എന്ന് അദ്ദേഹം പേരിട്ടു വിളിച്ച വൈറസുകളെ കണ്ടെത്തിയതിന്റെ ബഹുമതിയുമുണ്ട്. ആദ്യകാലജീവിതം, വിദ്യാഭ്യാസംആംസ്റ്റർഡാമിൽ ജനിച്ച ബീജറിങ്ക് ടെക്നിക്കൽ സ്കൂൾ ഓഫ് ഡെൽഫിൽ പഠനം നടത്തുകയും അവിടെനിന്ന് 1872 ൽ കെമിക്കൽ എഞ്ചിനീയർ ബിരുദം നേടുകയും ചെയ്തു. 1877 ൽ ലൈഡൻ സർവകലാശാലയിൽ നിന്ന് അദ്ദേഹം ഡോക്ടർ ഓഫ് സയൻസ് ബിരുദം നേടി.[1] അക്കാലത്ത് പോളിടെക്നിക്കായിരുന്ന ഡെൽഫ്റ്റ്ന് ഡോക്ടറേറ്റ് നൽകാനുള്ള അവകാശമില്ലായിരുന്നതിനാൽ ലെയ്ഡൻ സർവ്വകലാശാല അവർക്കായി ഇത് ചെയ്തു. വാഗെനിൻഗെനിലെ അഗ്രികൾച്ചറൽ സ്കൂളിൽ (ഇപ്പോൾ വാഗെനിൻഗെൻ സർവ്വകലാശാല) മൈക്രോബയോളജിയിലും പിന്നീട് പോളിടെക്നിഷ് ഹോഗെസ്കൂൾ ഡെൽഫ്റ്റിലും (മുമ്പ്, ഡെൽപ്റ്റ് പോളിടെക്നിക്, 1895 മുതൽ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി) അദ്ധ്യാപകനായി. അദ്ദേഹം ഡെൽഫ്റ്റ് സ്കൂൾ ഓഫ് മൈക്രോബയോളജി സ്ഥാപിച്ചു. കാർഷിക, വ്യാവസായിക മൈക്രോബയോളജിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ബയോളജി മേഖലയിലെ അടിസ്ഥാനപരമായ കണ്ടെത്തലുകൾക്ക് ഹേതുവായി. അദ്ദേഹത്തിന്റെ നേട്ടങ്ങളെ സമകാലികരായ റോബർട്ട് കോച്ച്, ലൂയിസ് പാസ്ചർ എന്നിവർ അന്യായമായി മറികടന്നിരിക്കാം, കാരണം അവരിൽ നിന്ന് വ്യത്യസ്തമായി ബീജറിങ്ക് ഒരിക്കലും മനുഷ്യരോഗങ്ങളെക്കുറിച്ച് പഠിച്ചിട്ടില്ലായിരുന്നു. 1877-ൽ അദ്ദേഹം സസ്യലോകത്ത് പ്രത്യകിച്ച് മരങ്ങളിൽ കാണപ്പെടുന്ന മുഴകളെ ( ഗാൾ) കുറിച്ച് ചർച്ച ചെയ്തുകൊണ്ട് തന്റെ ആദ്യത്തെ ശ്രദ്ധേയമായ ഗവേഷണ പ്രബന്ധം എഴുതി. ഈ ഗവേഷണ ലേഖനങ്ങൾ കൾ പിന്നീട് അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധത്തിന്റെ അടിസ്ഥാനമായി.[2] 1885 ൽ റോയൽ നെതർലാന്റ്സ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസിൽ അദ്ദേഹം അംഗമായി.[3] അവലംബം
|
Portal di Ensiklopedia Dunia