മാർത്ത എറിക അലോൻസോ
മെക്സിക്കോയിലെ നാഷണൽ ആക്ഷൻ പാർട്ടിയിൽ (പാൻ) അംഗമായിരുന്ന ഒരു രാഷ്ട്രീയക്കാരിയും പ്യൂബ്ലയുടെ ആദ്യത്തെ വനിതാ ഗവർണറും ആയിരുന്നു മാർത്ത എറിക അലോൻസോ ഹിഡാൽഗോ അഥവാ മാർത്ത എറിക അലോൻസോ ഡി മോറെനോ വല്ലെ (Martha Érika Alonso). (Spanish pronunciation: [ˈmaɾ.ta ˈɛ.ɾi.ka a.ˈlõn.so i̯.ˈðal.ɣo]7 ഡിസംബർ 1973 - 24 ഡിസംബർ 2018) '. 2018 ഡിസംബർ 14 ന് ഒരു ഹെലികോപ്ടർ അപകടത്തിനെ തുടർന്ന് പത്ത് ദിവസങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തു. 2011 മുതൽ 2017 വരെ പ്യൂബ്ലയുടെ ഗവർണറായിരുന്ന റാഫേൽ മോറെനോ വലെ റോസസിന്റെ ഭാര്യയും ആയിരുന്നു. ഹെലികോപ്ടർ അപകടത്തിനെ തുടർന്ന് അദ്ദേഹവും മരണപ്പെട്ടിരുന്നു. ജീവിതം1973 ഡിസംബർ 17-ന് [1] ജനിച്ച മാർത്ത ഏറിക അലോൺസോ ഹിഡാൽഗോ പ്യൂബ്ലയിലെ ഐബെറോഅമേരിക്കാന സർവ്വകലാശാലയിൽ നിന്നും ഗ്രാഫിക് ഡിസൈൻ പഠിക്കുകയും യൂണിവേഴ്സിറ്റി ഡി ലാസ് അമെരികാസ് പ്യൂബ്ലയിൽ നിന്നും പൊതു ആശയവിനിമയത്തിൽ ബിരുദാനന്തര ബിരുദവും നേടി. 2004-ൽ മോറെനോ വലെയെ വിവാഹം ചെയ്തു.[2] അവലംബം
|
Portal di Ensiklopedia Dunia