മാർത്ത സ്കോട്ട്
മാർത്ത എല്ലെൻ സ്കോട്ട് (ജീവിതകാലം: സെപ്റ്റംബർ 22, 1912 - മെയ് 28, 2003) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. സെസിൽ ബി. ഡെമില്ലെയുടെ ദി ടെൻ കമാൻഡ്മെന്റ്സ് (1956), വില്യം വൈലറുടെ ബെൻ-ഹർ (1959) തുടങ്ങിയ പ്രധാനപ്പെട്ട ചലച്ചിത്രങ്ങളിൽ അഭിനയിച്ച അവർ ഈ രണ്ട് ചിത്രങ്ങളിലും ചാൾട്ടൺ ഹെസ്റ്റണിന്റെ കഥാപാത്രത്തിന്റെ മാതാവായി അഭിനയിച്ചു. 1938 ൽ ബ്രോഡ്‌വേയിൽ തോൺടൺ വൈൽഡറുടെ ഔവർ ടൌൺ എന്ന നാടകത്തിലെ എമിലി വെബിന്റെ വേഷം അവതരിപ്പിച്ച അവർ പിന്നീട് 1940 ൽ ഇതിന്റെ ചലച്ചിത്ര പതിപ്പിൽ ഇതേവേഷം പുനരാവിഷ്ക്കരിക്കുകയും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ആദ്യകാലജീവിതംഒരു എഞ്ചിനീയറും ഗാരേജ് ഉടമയുമായിരുന്ന ലെതയുടെയും (മുമ്പ്, മക്കിൻലി) വാൾട്ടർ അൽവ സ്കോട്ടിന്റെയും പുത്രിയായി മിസോറിയിലെ ജെയിംസ്‌പോർട്ടിലാണ് മാർത്ത സ്കോട്ട് ജനിച്ചത്.[1] അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് വില്യം മക്കിൻലിയുടെ രണ്ടാമത്തെ കസിനായിരുന്നു മാർത്ത സ്കോട്ടിന്റെ മാതാവ്. മാർത്തയുടെ പതിമൂന്ന് വയസ്സ് വരെ സ്കോട്ട് കുടുംബം ജെയിംസ്പോർട്ടിൽ തുടരുകയും മിസോറിയിലെ കൻസാസ് സിറ്റിയിലേക്കും ഒടുവിൽ മിഷിഗണിലെ ഡെട്രോയിറ്റിലേക്കും താമസം മാറുകയും ചെയ്തു. ഹൈസ്കൂൾകാലത്ത് അഭിനയ താല്പരയായ മാർത്ത സ്കോട്ട് മിഷിഗൺ സർവകലാശാലയിൽ ചേർന്നതിലൂടെ ഈ താല്പര്യത്തെ വളർത്തുകയും 1934 ൽ ഒരു അദ്ധ്യാപന സർട്ടിഫിക്കറ്റും നാടകത്തിൽ ബിരുദവും നേടിയെടുക്കുകയും ചെയ്തു. സ്വകാര്യജീവിതംരണ്ടുതവണ വിവാഹിതയായിരുന്ന മാർത്ത സ്കോട്ട്, ആദ്യം റേഡിയോ പ്രോഗ്രാം നിർമ്മാതാവും അനൌൺസറുമായിരുന്ന കാൾട്ടൺ വില്യം അൽസോപ്പുമായി 1940 മുതൽ 1946 വരെയും തുടർന്ന് ജാസ് പിയാനിസ്റ്റും സംഗീതസംവിധായകനുമായ മെൽ പവലുമായി 1946 മുതൽ 1998 വരെയും വിവാഹിതയായിരുന്നു. ആദ്യ ഭർത്താവായിരുന്ന അൽസോപ്പിൽ കാൾട്ടൺ സ്കോട്ട് അൽസോപ്പ് എന്ന പുത്രനുണ്ടായിരുന്ന അവൾക്ക് രണ്ടാമത്തെ വിവാഹത്തിൽ മേരി പവൽ ഹാർപൽ, കാത്‌ലീൻ പവൽ എന്നീ രണ്ട് പെൺമക്കളുമുണ്ടായിരുന്നു. ഒരു ഡെമോക്രാറ്റെന്ന നിലയിൽ അവർ 1952 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഡ്‌ലായ് സ്റ്റീവൻസണിന്റെ പ്രചാരണത്തെ പിന്തുണച്ചു.[2] മാർത്ത സ്കോട്ട് 2003 മെയ് 28 ന് ലോസ് ഏഞ്ചൽസിലെ വാൻ ന്യൂസിൽ 90 വയസ്സുള്ളപ്പോൾ സ്വാഭാവിക കാരണങ്ങളാൽ അന്തരിച്ചു. സ്വദേശമായ മിസോറിയിലെ ജെയിംസ്പോർട്ടിലെ മസോണിക് സെമിത്തേരിയിൽ ഭർത്താവ് പവലിന്റെ ശവകുടീരത്തിനു സമീപം അവർ സംസ്കരിക്കപ്പെട്ടു. അഭിനിയിച്ച സിനിമകൾ (ഭാഗികം)
അവലംബം
|
Portal di Ensiklopedia Dunia