മാർത്താണ്ഡ സൂര്യക്ഷേത്രം
ക്രിസ്തുവിനു ശേഷം എട്ടാം ശതകത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണ് മാർത്താണ്ഡ സൂര്യക്ഷേത്രം (Martand Sun Temple). ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ജമ്മു കാശ്മീരിലെ അനന്തനാഗിൽ നിന്നും അഞ്ചുമൈൽ അകലെ സ്ഥിതിചെയ്യുന്നു.[1] ചരിത്രം![]() കാർക്കോട രാജവംശത്തിലെ മൂന്നാമത്തെ രാജാവായിരുന്ന ലളിതാദിത്യ മുക്തപിഡയാണ് എട്ടാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.[2][3] 725 -756 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.[4] ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ പണി തുടങ്ങിയത് രണാദിത്യയാണ്.[5][6] മുസ്ലീം ഭരണാധികാരിയായിരുന്ന സിക്കന്തർ ബട്ഷിക്കാന്റെ ആജ്ഞ പ്രകാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ഈ ക്ഷേത്രം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ആ തകർക്കൽ ഒരു വർഷം നീണ്ടുനിന്നുവത്രേ.[7][8] ക്ഷേത്രം![]() കാശ്മീർ താഴ്‌വര മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ വാസ്തുവിദ്യയുടെ ഒന്നാന്തരം ഉദാഹരണമാണെന്നു മനസ്സിലാക്കാം. ഇതിന്റെ നിർമ്മാണത്തിൽ ഗാന്ധാര, ഗുപ്ത, ചൈനീസ്, റോമൻ, ബൈസാന്റീൻ, ഗ്രീക്ക് വാസ്തുവിദ്യകളുടെ ചേർച്ചകൾ കാണാവുന്നതാണ്.[9][10] നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം.[11] ക്ഷേത്രത്തിന്റെ വലിപ്പത്തിനു കൃത്യമായ അനുപാതത്തിലുള്ള നടുമുറ്റവും ചുറ്റമ്പലവുമെല്ലാം കാശ്മീരിലെ ഈ മാതൃകയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാക്കി ഇതിനെ മാറ്റി. ഹൈന്ദവ ക്ഷേത്രനിർമ്മാണരീതിയുടെ മാതൃകയിൽ പടിഞ്ഞാറുഭാഗത്തുള്ള മുഖ്യകവാടം ക്ഷേത്രത്തിന്റെ അതേ വീതിയിൽ ആയിരുന്നു. വളരെ വിശദമായ രീതിയിൽ ചിത്രീകരിച്ചിരുന്ന ദേവരൂപങ്ങൾ ഈ കവാടത്തെത്തന്നെ ക്ഷേത്രത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാൻ ഉതകുന്നതാക്കി മാറ്റി. മധ്യഭാഗത്ത് ഉണ്ടായിരുന്ന മുഖ്യക്ഷേത്രത്തിന്റെ മേൽക്കൂര കാശ്മീരിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ പിരമിഡിന്റെ ആകൃതിയിൽ തന്നെയായിരുന്നു എന്നു കരുതുന്നു. പ്രധാനക്ഷേത്രത്തിന്റെ ഉള്ളിൽ സൂര്യദേവനുപുറമേ മറ്റു ദേവന്മാരായ വിഷ്ണു, ഗംഗ, യമുന എന്നിവരെയും ചിത്രീകരിച്ചിരുന്നു[12] ഇപ്പോഴത്തെ അവസ്ഥഇന്ത്യൻ സർക്കാർ ഈ ക്ഷേത്രത്തെ ധാരാളം സൗകര്യങ്ങളുള്ള ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ദേശീയ പ്രാധാന്യമുള്ള കേന്ദ്രംആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി പ്രഖ്യാപിച്ചു സംരക്ഷിച്ചുവരുന്നുണ്ട്.[13][14] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Sun Temple, Martand എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia