മി വോങ് ദേശീയോദ്യാനം
മി വോങ് ദേശീയോദ്യാനം തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. തായ്‌ലാന്റിന്റെ പടിഞ്ഞാറു ഭാഗത്ത് മി വോങ്, മി പൊൻ ജില്ലയിലെ നഖൻ സവൻ പ്രവിശ്യയിലും പങ് സില തൊങ് ജില്ലയിലെ കംഫിങ് ഫെറ്റ് പ്രവിശ്യയിലും ആയി 894 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. 1987 സെപ്തംബർ 14 ന് തായ്‌ലാന്റിലെ 55 -ാമത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. [1] വിവരണംദന പർവ്വതമേഖലയിലുള്ള ഈ ദേശീയോദ്യാനത്തിൽ തായ്‌ലാന്റിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടികളിലൊന്നായ ഖയോ മോ കോ ചു കൊടുമുടി 1,964 മീറ്റർ സമുദ്രനിരപ്പിൽ നിന്നുയർന്ന് കാണപ്പെടുന്നു. മൂന്നു പ്രധാന നദികളിൽ ഏറ്റവും വലിയ നദിയായ മി വോങ് നദി ദേശീയോദ്യാനത്തിലേയ്ക്ക് ആവശ്യമുള്ള ജലസൗകര്യം ലഭ്യമാക്കുന്നു. മി ക്രസ, മി രെവ വെള്ളച്ചാട്ടം,[2] മി കി വെള്ളച്ചാട്ടം, മൊകോചു കൊടുമുടി, ചൊങ് യെൻ എന്നിവ ദേശീയോദ്യാനത്തിലെ ശ്രദ്ധിക്കപ്പെടുന്ന സ്ഥലങ്ങളാണ്. [3] ![]() ചരിത്രംമുൻകാലങ്ങളിൽ ദേശീയോദ്യാനത്തിലെ കുന്നുകളിൽ ഹ് മൊങ്, യാഒ, മസർ, കരെൻ എന്നീ ഗോത്രവർഗ്ഗക്കാർ പാർത്തിരുന്നു. മി വോങ് അണക്കെട്ട്2012 ഏപ്രിൽ 10 ന് തായ്‌ലാന്റിലെ കാബിനെറ്റ് വേനൽക്കാലത്തെ ജലദൗർലഭ്യവും മഴക്കാലത്തെ വെള്ളപ്പൊക്കവും കണക്കിലെടുത്ത് 13 ബില്യൻ ചെലവ് വരുന്ന ബാത് മി വോങ് അണക്കെട്ട് പദ്ധതി കൊണ്ടുവന്നു. 1,760 ഹെക്ടർ താഴ്ന്ന വനപ്രദേശങ്ങൾ നശിക്കുമെന്നതിനാലും 900 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുള്ള ജന്തുജാലങ്ങൾക്ക് നാശം സംഭവിക്കുമെന്ന കാരണത്താലും പദ്ധതിക്ക് എതിർപ്പുകളെ നേരിടേണ്ടിവന്നു. [4][5]2012 ജൂലൈയിൽ റോയൽ ഇറിഗേഷൻ വിഭാഗത്തിലെ കാബിനെറ്റ് ഡയറക്ടർ ജനറലും കാർഷിക സഹകരണ മന്ത്രിയുമായ യിങ്ലക്ക് ശിനവത്രയ്ക്കെതിരെ സെന്ട്രൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ കേസ് ഫയൽ ചെയ്തു.[6] 2013 സെപ്തംബർ 22 ന് സസിൻ ഖലേംലാപ് ബാങ് കോക്കിലെ ബാങ് കോക്ക് പോസ്റ്റിൽ അദ്ദേഹം ബാങ് കോക്കിൽ എത്തുന്നതിനെക്കുറിച്ചും അതിനുശേഷം 388 കിലോമീറ്റർ നടക്കുന്നതിനെകുറിച്ചും മി വോങ് അണക്കെട്ട് പദ്ധതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ആയിരകണക്കിന് അനുഭാവികൾ അദ്ദേഹത്തെ പിൻതാങ്ങുന്നതിനെക്കുറിച്ചും പറയുകയുണ്ടായി. [7] കുറച്ചുദിവസങ്ങൾക്കുശേഷം തായ് ഗവൺമെന്റ് പുതിയ മറ്റൊരു അണക്കെട്ട് പദ്ധതിയെക്കുറിച്ച് പഠിക്കാൻ തുടങ്ങുകയാണെന്നും പ്രഖ്യാപിച്ചു. [8]2013 നവബറിൽ പൊതുജനങ്ങളും ഗവൺമെന്റും തമ്മിൽ വാദപ്രതിവാദവും നടന്നു. [9]2013 സെപ്തംബർ 23 ന് ശാസ്ത്ര-സാങ്കേതികവകുപ്പുമന്ത്രി അണക്കെട്ട് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാൻ പ്രോത്സാഹനം നല്കി. [10]2016 സെപ്തംബറിൽ കാർഷിക സഹകരണ മന്ത്രിയായ ചറ്റ്ചായ് സരികുല്യ അണക്കെട്ട് നിർമ്മാണ പദ്ധതി നടപ്പിലാക്കി. [11][12] അവലംബം
പുറത്തേക്കുള്ള കണ്ണികൾMae Wong National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia