മിഖായേൽ ബൊട്‌വിനിക്
ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായമിഖായേൽ മോയ്സ്യേവിച് ബോട് വിനിക് റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 3 തവണ ലോകചാമ്പ്യനായിട്ടുണ്ട്. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. പിൽക്കാല ജീവിതംതിരക്കേറിയതും സംഭവ ബഹുലവുമായ ചെസ്സ് ജീവിതത്തിൽ നിന്നും ഏതാണ്ട് 1970 ടെ ബൊട് വിനിക് വിരമിയ്ക്കുകയുണ്ടായി.തുടർന്നു കമ്പ്യൂട്ടർ ചെസ് പോഗ്രാമുകൾ വികസിപ്പിച്ച് എടുക്കുന്നതിനും പുതിയ സോവിയറ്റ് കളിക്കാരെ പരിശീലിപ്പിയ്ക്കുന്നതിനും സമയം നീക്കിവെച്ചു.‘സോവിയറ്റ് ചെസ്സ് സ്ക്കൂളുകളുടെ അധിപതി’ എന്നും അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെട്ടു.1981 ൽ അദ്ദേഹത്തിന്റെ ആത്മകഥ Achieving the Aim(ISBN 0-08-024120-4) പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി. അവലംബം |
Portal di Ensiklopedia Dunia