മിഗുവാഷ ദേശീയോദ്യാനം
![]() കാനഡയിലെ തെക്കൻ ക്യൂബെക്കിലെ കാർൽടൺ-സുർ-മെറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിതമേഖലയാണ് മിഗുവാഷ ദേശീയോദ്യാനം (ഇംഗ്ലീഷ്: Miguasha National Park) (ഫ്രഞ്ച് : Parc national de Miguasha). ക്യൂബെക് ഗവണ്മെന്റ് 1985 ൽ സൃഷ്ടിക്കപ്പെട്ട മിഗ്വാഷ ദേശീയോദ്യാനം 1999 ൽ ഒരു ലോകപൈതൃകസ്ഥാനമായി അംഗീകരിച്ചു, ഭൂമിയിലെ ജീവപരിണാമത്തിൽ നിർണ്ണായക സമയം വ്യക്തമാക്കുന്ന ആ പ്രദേശത്തെ ഫോസ്സിലുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ അംഗീകാരം നൽകിയത്. മിഗുവാഷ നാച്വറൽ ഹിസ്റ്ററി മ്യൂസിയംഉദ്യാനത്തോടു ചേർന്നുള്ള മ്യൂസിയത്തിൽ ഉദ്യാനത്തിലെ ഫോസിലുകളും അതിന്റെ പാലിയെന്റോളജിയും പ്രദർശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന്റെ ശേഖരത്തിൽ മത്സ്യങ്ങളുടേയും സസ്യങ്ങളുടേയും 9000ൽ കൂടുതൽ മാതൃകകൾ ഉൾപ്പെടുന്നു.[1] ചരിത്രം1842 ൽ ഭിഷ്വഗരനും ഭൂതത്ത്വശാസ്ത്രജ്ഞനുമായ എബ്രഹാം ജെസ്നറാണ് (1797–1864) ഈ ഫോസിൽ പ്രദേശം കണ്ടുപിടിച്ചത്. [അവലംബം ആവശ്യമാണ്] ചിത്രശാലഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia