മിഡീവൽ സിറ്റി ഓൺ എ റിവർ
പ്രഷ്യൻ ആർക്കിടെക്റ്റ്/ആർട്ടിസ്റ്റ് കാൾ ഫ്രെഡറിക് ഷിങ്കൽ വരച്ച 1815 ലെ എണ്ണച്ചായാചിത്രമാണ് മിഡീവൽ സിറ്റി ഓൺ എ റിവർ. ഇപ്പോൾ ബെർലിനിലെ ആൾട്ടെ നാഷണൽ ഗാലറിയുടെ ശേഖരത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.[1] ഷിങ്കൽ ഒരു വാസ്തുശില്പിയായി പരിശീലനം നേടിയിരുന്നെങ്കിലും നെപ്പോളിയൻ ആധിപത്യകാലത്ത് തിയേറ്റർ സെറ്റ് ഡിസൈനിംഗിലേക്കും പെയിന്റിംഗിലേക്കും തിരിഞ്ഞു. 1815 -ൽ നെപ്പോളിയന്റെ തോൽവിക്ക് ശേഷം അദ്ദേഹം പ്രഷ്യയുടെ സംസ്ഥാന ശിൽപിയായി നിയമിതനായി. ബെർലിൻ നഗര കേന്ദ്രത്തിന്റെ പുനർവികസനത്തിന്റെ ഭൂരിഭാഗത്തിനും അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. [2] മിഡീവൽ സിറ്റി ഓൺ എ റിവർ എന്ന ചിത്രത്തിൽ ഒരു സാങ്കൽപ്പിക ജർമ്മൻ ലാൻഡ്‌സ്‌കേപ്പ് ചിത്രീകരിക്കുന്നു. അതിൽ മഴവില്ല് കൊണ്ട് ഫ്രെയിം ചെയ്ത സൂര്യപ്രകാശം തട്ടുന്ന ഗോഥിക് കത്തീഡ്രൽ പ്രധാന സവിശേഷതയാണ്. അതിലേക്ക് മധ്യകാല വസ്ത്രം ധരിച്ച ആളുകൾ ഒരു ജാഥ നടത്തുന്നു. വർഷങ്ങളുടെ അടിച്ചമർത്തലിനുശേഷം പുനരുജ്ജീവിപ്പിച്ച പ്രഷ്യയിലെ ഒരു സുപ്രധാന സ്ഥാപനമെന്ന നിലയിൽ സഭയുടെ അടിസ്ഥാനപരമായ സ്ഥാനം ഷിങ്കൽ സ്ഥിരീകരിക്കുന്നതായി തോന്നുന്നു. അവലംബം
|
Portal di Ensiklopedia Dunia